ബെംഗളൂരുവിലെ ഇൻഡിഗോ വിമാന അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ബെംഗളൂരു : ജനുവരി ഏഴിന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന രണ്ട് ഇൻഡിഗോ വിമാനങ്ങൾ പറന്നുയരുന്നതിനിടെ ആകാശത്ത് വച്ച് പരസ്പരം കൂട്ടിയിടിക്കാൻ പോകുകയായിരുന്നെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മേധാവി അരുൺ കുമാർ വെളിപ്പെടുത്തി.

സംഭവത്തിൽ ഉൾപ്പെട്ട വിമാനങ്ങൾ 6E 455 കൊൽക്കത്തയിലേക്കും 6E 246 ഭുവനേശ്വറിലേക്കും പുറപ്പെടുകയായിരുന്നു ഭാഗ്യവശാൽ, റഡാർ കൺട്രോളർ തകരാർ കണ്ടെത്തുകയും രണ്ട് ഫ്ലൈറ്റ് ഡെക്കുകളിലെയും പൈലറ്റുമാരെ ഉടൻ അറിയിക്കുകയും ചെയ്തതിനാൽ എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും കുമാർ പറഞ്ഞു.

  കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി, മൃതദേഹം ബൈക്കിൽ കൊണ്ടുപോയി കത്തിച്ചു; ദേവനഹള്ളിയിലെ കൊലപാതക ചുരുളഴിഞ്ഞു.

അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും തെറ്റിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിസിഎ മേധാവി പറഞ്ഞു. “വടക്കൻ റൺവേ പുറപ്പെടലുകൾക്കും തെക്കൻ റൺവേ വിമാനങ്ങളുടെ വരവിനും ഉപയോഗിച്ചിരുന്നു. എന്നാൽ പിന്നീട്, ഷിഫ്റ്റ് ഇൻ-ചാർജ് സൗത്ത് റൺവേ അടയ്ക്കാൻ തീരുമാനിച്ചെങ്കിലും സൗത്ത് ടവറിന്റെ എയർ ട്രാഫിക് കൺട്രോളറെ അറിയിച്ചില്ല ഡിജിസിഎയുടെ മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

  ലിംഗസമത്വത്തിന്റെ പുതിയ മാതൃക; പാരമ്പര്യങ്ങളെ മാറ്റിനിർത്തി പിതാവിന്റെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ച് സഹോദരിമാർ

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊടുംചൂടിൽ വെന്തുരുകി ന​ഗരം; എസി ബസുകളുടെയും മെട്രോയുടെയും വരുമാനത്തിൽ വൻ വർദ്ധനവ്
[masterslider id="10"]

Related posts

Click Here to Follow Us