സാനിയ മിർസ വിരമിക്കുന്നു

ന്യൂ ഡൽഹി: ഇന്ത്യൻ ടെന്നീസ് തരാം സാനിയ മിർസ വിരമിക്കുന്നു. ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിൽ ആദ്യ റൗണ്ടിൽ തോറ്റതിന് പിന്നാലേയാണ് താരം വിരമിക്കുന്നതായി അറിയിച്ചത്. 35 കാരിയായ സാനിയ ലോകത്തിലെ ഒന്നാം നമ്പർ ഡബിൾ‍സ്‌ താരമാണ്.

‘ചില കാര്യങ്ങൾ ഈ തീരുമാനത്തിനു പിന്നിലുണ്ട്. ഏറെ യാത്ര ചെയ്യുന്നതിനാൽ മൂന്ന് വയസ്സുകാരനായ എൻ്റെ മകനെ ശ്രദ്ധിക്കാൻ എനിക്ക് സാധിക്കുന്നില്ല. ശരീരം തളരുകയാണ്. കാൽമുട്ടിന് നല്ല വേദനയുണ്ട്. പ്രായം ഏറി വരുന്നു. മാത്രമല്ല, പഴയ ഊർജം ഇപ്പോൾ ഇല്ല. പഴയതുപോലെ ആസ്വദിക്കാനാവുന്നില്ല.’- സാനിയ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts