രാജ്യാന്തര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ; നടൻ പ്രകാശ് രാജ് അംബാസഡർ

ബെംഗളൂരു: രാജ്യാന്തര ചലച്ചി ത്രോത്സവം ജനുവരി 29 മുതല്‍ ഫെബ്രുവരി 6 വരെ നടത്തും. രാ ജാജിനഗര്‍ ലുലുമാള്‍ സിനിപോളിസ് തിയറ്റര്‍ സമുച്ചയത്തിലെ 11 സ്‌ക്രീനുകള്‍ക്കു പുറമേ, ചാമരാജ്‌പേട്ടിലെ ഡോ.രാജ്കുമാര്‍ ഭവന്‍, ബനശങ്കരി സുചിത്ര ഫിലിം സൊസൈറ്റി എന്നിവിടങ്ങളിലാണു പ്രദര്‍ശനം. വിധാന്‍ സൗധയിലെ ഗ്രാന്‍ഡ് സ്റ്റെപ്‌സില്‍ ഉദ്ഘാടന ചടങ്ങു നടത്തുമെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ചലച്ചിത്ര താരംവും സംവിധായകനുമായ പ്രകാശ് രാജാണ് ബ്രാന്‍ഡ് അംബാസഡര്‍. സ്ത്രീ ശാക്തീകരണം ഇക്കുറി വി ഷയമായേക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏഷ്യന്‍, ഇന്ത്യന്‍, കന്നഡ മത്സര വിഭാഗങ്ങളിലേക്ക് ഉള്‍പ്പെടെ ടെയുള്ള…

Read More

ക്രിസ്മസ് – പുതുവത്സരാഘോഷത്തിനിടെ കുടിക്കുന്നുണ്ടേൽ ക്യാമ്പിന് പൊക്കോണം; മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ പ്രേത്യക പരിശോധന – ആദ്യദിനം 349 കേസുകള്‍

DRINK AND DRIVE

ബെംഗളൂരു: ക്രിസ്മസ് – പുതുവത്സരത്തോടനുബന്ധിച്ചു മദ്യപിച്ചു വാഹനം ഓടിക്കുന്ന വരെ പിടികൂടാന്‍ പൊലീസ് പ്രത്യേക പരിശോധന ആരംഭിച്ചു. 31 വരെ പരിശോധന തുടരും. വൈകിട്ട് 7നു ശേഷമാണു പൊലീസുകാര്‍ നഗരത്തിലെ വിവിധ നിരത്തുകളില്‍ നിലയുറപ്പിക്കുന്നത്. ഇരുചക വാഹന യാത്രക്കാരെയാണു പ്രധാനമായും പരി ശോധിക്കുന്നത്. പബ്ബുകളിലും മറ്റു പാര്‍ട്ടികളിലും പോയി ആഘോഷിച്ചു തിരിച്ചു വീടുകളിലേക്കു പോകുന്നവരാണ് ഇത്തരത്തില്‍ വാഹനമോടിക്കുന്നവരില്‍ അധികവും. ആദ്യദിനത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 24,786 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 349 ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ക്രിസ്മസ് – പുതുവത്സര സീസണില്‍ എല്ലാ വര്‍ഷവും…

Read More

അടിയന്തര സാഹചര്യങ്ങളില്‍ നഗരത്തിലെ വെബ് ടാക്‌സി യാത്രക്കാര്‍ക്ക് ഈ നമ്പറിലേക്ക് നേരിട്ട് വിളിക്കാം; പൊലീസ് സഹായം ഉടൻ ലഭിക്കും

ബെംഗളുരു: വെബ് ടാക്‌സി കമ്പനികളുമായ ഊബര്‍, ഓല യാത്രക്കാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ പൊലീസ് ഹെല്‍ പ്ലൈന്‍ നമ്പറായ 112ലേക്കു നേരിട്ടു ബന്ധപ്പെടാനുള്ള സൗകര്യം ആപ്പുകളില്‍ ഏര്‍പ്പെടുത്തി. യാത്രക്കാരുടെ സുരക്ഷ ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണു സിറ്റി പൊലീസ് വെബ് ടാക്‌സി കമ്പനികളുമായി കൈകോര്‍ത്തത്. പരാതിപ്പെട്ടാല്‍ മുന്‍പത്തെക്കാള്‍ വേഗത്തിലുള്ള നടപടികള്‍ക്കു വഴിയൊരുക്കുമെന്നു പൊലീസ് പറഞ്ഞു. പുതിയ സൗകര്യം വഴി അടിയന്തര സഹായം തേടുന്നവര്‍ക്കു ലൊക്കേഷനും ട്രിപ് വിവരങ്ങളും നേരിട്ട് അയയ്ക്കാം. ആപ്പിലൂടെ തന്നെ 112 നമ്പറില്‍ വിളിച്ചു സഹായം തേടുകയും ചെയ്യാം. അടിയന്തര ഘട്ടങ്ങളില്‍ പൊലീസിന് വേഗത്തില്‍ വിവരങ്ങള്‍…

Read More

വന്ദേഭാരത് ട്രെയിന്‍ ഓട്ടോയില്‍ ഇടിച്ച് അപകടം

തിരുവനന്തപുരം വര്‍ക്കല അകത്തുമറിയില്‍ വന്ദേഭാരത് ട്രെയിന്‍ ഓട്ടോയിലിടിച്ച് അപകടം. റയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ വന്ന ഓട്ടോ ട്രാക്കിലേക്ക് മറിയുകയായിരുന്നു. കല്ലമ്പലം വെട്ടിയൂർക്കോണം സ്വദേശി സുധിയുടെ ഓട്ടോയാണ് ട്രാക്കിലേക്ക് മറിഞ്ഞത്. ഓട്ടോ ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്നാണ് നിഗമനം. അപകടമുണ്ടാക്കിയ ആളെ റെയിൽവേ പോലീസിന് കൈമാറി. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരതാണ് ഓട്ടോയിൽ ഇടിച്ചത്. ഓട്ടോയിലുണ്ടായിരുന്ന ആൾ ഓടിമാറി. ട്രാക്കിൽ നിന്ന് ഓട്ടോ നീക്കി യാത്ര പുനരാരംഭിച്ചു.

Read More

ഹാജര്‍ നിർബന്ധം; വിദ്യാര്‍ഥികള്‍ക്ക് ക്രിസ്മസ് അവധിയില്ല

ക്രിസ്മസിന് സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചുള്ള പരിപാടികള്‍ ഈ ദിവസം സ്‌കൂളില്‍ നടത്തണമെന്നാണ് സര്‍ക്കാറിന്റെ നിര്‍ദേശം. ഈ ദിവസം വിദ്യാര്‍ഥികളുടെ ഹാജര്‍ നിര്‍ബന്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ വിദ്യാര്‍ഥികള്‍ക്കാണ് ക്രിസ്മസ് അവധിയില്ലാത്തത്. വാജ്‌പേയിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് വന്‍ പരിപാടികളാണ് സ്‌കൂളുകളില്‍ ആസൂത്രണം ചെയ്യുന്നത്. ഈ ദിവസം വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിര്‍ബന്ധമാക്കണമെന്നും നിര്‍ദേശമുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശില്‍ സ്‌കൂളുകളില്‍ ക്രിസ്മസിന് അവധി നല്‍കിയിരുന്നു.

Read More

മൂന്നാറില്‍ വീണ്ടും മൈനസ് താപനില

തൊടുപുഴ: അതിശൈത്യം തുടരുന്ന ഇടുക്കി മൂന്നാറില്‍ താപനില വീണ്ടും പൂജ്യത്തിന് താഴെ. മൂന്നാറിലെ ലച്ച്മി എസ്റ്റേറ്റിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് ആയാണ് ലച്ച്മി എസ്റ്റേറ്റിലെ താപനില താഴ്ന്നത്. മൂന്നാര്‍ ടീ എസ്റ്റേറ്റിലെ ഉള്‍പ്രദേശങ്ങളില്‍ മാത്രമാണ് ഇത്രയും കുറഞ്ഞ തണുപ്പ്. എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇത്രയും കഠിനമായ തണുപ്പ് അനുഭവപ്പെടുന്നില്ല. മൂന്നാറില്‍ തണുപ്പ് വര്‍ധിച്ചതായുള്ള വാര്‍ത്തകള്‍ വന്നതോടെ സഞ്ചാരികളുടെ ഒഴുക്കും കൂടിയിരിക്കുകയാണ്. സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ യാത്രാ കുരുക്കും രൂക്ഷമായി. കഴിഞ്ഞ ദിവസം അടിമാലി വരെയാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.

Read More

ആശുപത്രി കിടക്കയിൽ ശ്വാസം കിട്ടാതെ പിടഞ്ഞ രോഗിക്ക് ക്രൂരമർദനം

ഹിമാചൽ പ്രദേശിലെ പ്രമുഖ ആശുപത്രിയായ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജിലാണ് രോഗിക്ക് നേരെ ക്രൂരത അരങ്ങേറിയത്. ചികിത്സയ്ക്കെത്തിയ രോഗിയും ഡോക്ടറും തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഡോക്ടർ രോഗിയെ ക്രൂരമായി മർദിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അർജുൻ പൻവാർ എന്ന രോഗിയാണ് ഡോക്ടർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ശ്വാസകോശ പരിശോധനയ്ക്ക് ശേഷം ശ്വസിക്കാൻ പ്രയാസം നേരിട്ട അർജുൻ മറ്റൊരു വാർഡിലെ കിടക്കയിൽ വിശ്രമിക്കുകയായിരുന്നു. അപ്പോൾ ശ്വാസ തടസ്സം നേരിട്ടപ്പോൾ അതുവഴി വന്ന ഡോക്ടറോട് ഓക്സിജൻ ആവശ്യപ്പെട്ടു. അപ്പോൾ ഏത് വാർഡിലാണ് അഡ്മിറ്റായത് എന്ന് ചോദിച്ച്…

Read More

കാഴ്ചപരിമിതിയുള്ള യുവതിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്

മധ്യപ്രദേശിലെ ജബൽപൂരിൽ കാഴ്ചപരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് പരസ്യമായി അധിക്ഷേപിക്കുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവം വിവാദമാകുന്നു. ബിജെപി ജില്ലാ ഭാരവാഹി അഞ്ജു ഭാർഗവയാണ് യുവതിക്കെതിരെ ക്രൂരമായ പരാമർശങ്ങൾ നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഡിസംബർ 20ന് ജബൽപൂരിലെ ഗോരഖ്പൂരിലുള്ള പള്ളിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം. നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്ന് ആരോപിച്ച് ഹിന്ദു സംഘടനകളും ബിജെപി പ്രവർത്തകരും അവിടെ പ്രതിഷേധിച്ചിരുന്നു. പള്ളിക്കുള്ളിൽ കുട്ടികളും ഭിന്നശേഷിക്കാരിയായ യുവതിയും ഇരിക്കുന്നത് കണ്ട അഞ്ജു ഭാർഗവ അവരോട് തർക്കത്തിൽ…

Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകും; സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഡി ജി പിയുടെയും സ്പെഷ്യൽ പ്രോസിക്ക്യൂട്ടറുടെയും ശുപാർശകൾ അംഗീകരിച്ച് ഇന്നലെയാണ് സർക്കാർ അനുമതി നൽകിയത്. നടിയെ ആക്രമിച്ച കേസിലെ നിർണായകമായ ഡിജിറ്റൽ തെളിവുകൾ തള്ളിയത് നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്നാണ് ഡിജിപിയും സ്പെഷ്യൽ പ്രോസിക്യൂട്ടരും ചൂണ്ടിക്കാട്ടുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ള നാലുപേരെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യം ചെയ്താണ് സർക്കാർ അപ്പീൽ നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി അതിജീവിത നടത്തിയ…

Read More

മഞ്ജുവാര്യരും ദിലീപും തമ്മിൽ വേർപിരിയാൻ കാരണം കാവ്യാ മാധവനുമായി നടന്ന ചാറ്റിങ്ങ്; തുറന്ന് പറഞ്ഞ് ടി ബി മിനി

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിന് കുറ്റം ചെയ്യാനുള്ള പ്രേരണയുണ്ടായിരുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. എട്ടാം പ്രതിക്ക് മാത്രം പ്രേരണ ഉണ്ടായില്ല എന്ന് കോടതി വിധിയില്‍ പറയുകയാണെന്നും എന്നാല്‍ പ്രേരണ തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളെ തങ്ങള്‍ ഹാജരാക്കിയിരുന്നുവെന്നും ടി ബി മിനി പറഞ്ഞു. അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലായിരുന്നു മിനിയുടെ വെളിപ്പെടുത്തല്‍. ‘എട്ടാം പ്രതിയുടെ മോട്ടീവ് എന്നത് കാവ്യാമാധവനുമായുള്ള ബന്ധം അതിജീവിത മഞ്ജുവാര്യരുടെ അടുത്ത് പറഞ്ഞതാണ്. അതിന് നിരവധി സാക്ഷികളെ ഞങ്ങള്‍ ഹാജരാക്കിയുണ്ട്.…

Read More