കർണാടക വനമേഖലയിൽ വൻ സ്വർണ്ണ നിക്ഷേപം കണ്ടെത്തി! ഖനനം നടത്താൻ വനംവകുപ്പ്

ബെംഗളൂരു: സ്വർണ്ണവും മറ്റ് അപൂർവ ധാതുക്കളും പഠിക്കുകയും പര്യവേക്ഷണം ചെയ്യുകയും ചെയ്യുന്ന 65 സ്ഥലങ്ങളുടെ പട്ടിക സംസ്ഥാന ഖനി-ഭൂമശാസ്ത്ര വകുപ്പ് തയ്യാറാക്കി. കൊപ്പലിലും റായ്ച്ചൂരിലും വൻതോതിൽ സ്വർണ്ണവും ലിഥിയവും കണ്ടെത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു . ഈ പ്രദേശങ്ങൾ സംരക്ഷിത വനമേഖലയിൽ വരുന്നതിനാൽ, ധാതുക്കളുടെ ഖനനവും വിശദമായ ഗവേഷണവും നിർത്തിവച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മൈൻസ് ആൻഡ് ജിയോളജി വകുപ്പ് 57 സ്ഥലങ്ങളിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമായും എട്ട് സ്ഥലങ്ങളിൽ സ്വകാര്യ കമ്പനികളുമായും സഹകരിക്കുന്നുണ്ട്. പ്ലാറ്റിനം ഗ്രൂപ്പ് ലോഹങ്ങൾ, ബോക്സൈറ്റ്, ചെമ്പ്, കൊബാൾട്ട്, നിക്കൽ, സില്ലിമാനൈറ്റ്, ടങ്സ്റ്റൺ, വനേഡിയം,…

Read More

തുറമുഖ, ടൂറിസം മേഖലകളുമായി കുട്ടിയിണക്കാൻ ഈ റൂട്ടിലേക്കും വന്ദേഭാരത് വേണം: കത്തെഴുതി കുമാരസ്വാമി

ബെംഗളൂരു: തീരദേശ കർണാടക വഴി ഗോവ മഡ്ഗാവിലേക്ക് ബെംഗളൂരുവിൽ നിന്നു വന്ദേഭാരത് ട്രെയിൻ ഓടിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഘനവ്യവസായ മന്ത്രി കുമാരസ്വാമി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതി. സാധ്യതാ പഠനം നടത്താൻ ദക്ഷിണ പശ്ചിമ റെയിൽവേക്കു നിർദേശം നൽകണം. ചുരം പാതയുടെ വൈദ്യുതീകരണം പൂർത്തിയായ സാഹച ര്യത്തിൽ തീരദേശ നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഈ ട്രെയിൻ വളരെ ഉപകാരപ്രദമാകും. ഇന്ത്യയുടെ ഐടി നഗരമായ ബെംഗളുരുവിനെ കർണാടകയിലെയും ഗോവയിലെയും തുറമുഖ, ടൂറിസം മേഖലകളുമായി കുട്ടിയിണക്കാൻ ഉപകരിക്കുമെന്നും കത്തിലുണ്ട്.

Read More

കെഎസ്ആർടിസി വനിതാ ജീവനക്കാർക്ക് ജനുവരി 1 മുതൽ ആർത്തവ അവധി നടപ്പിലാക്കും

ബെംഗളൂരു: സംസ്ഥാന റോഡ് ഗതാഗത വകുപ്പിലെ (കെഎസ്ആർടിസി) വനിതാ ജീവനക്കാർക്ക് സന്തോഷവാർത്ത. ജനുവരി 1 മുതൽ ആർത്തവ അവധി അനുവദിച്ചുകൊണ്ട് കെഎസ്ആർടിസി ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. 18 നും 52 നും ഇടയിൽ പ്രായമുള്ള, ആർത്തവമുള്ള കോർപ്പറേഷനിലെ വനിതാ ജീവനക്കാർക്ക് ഈ അവധി ലഭിക്കാൻ അർഹതയുണ്ട്. ഈ അവധി ലഭിക്കുന്നതിന് ഒരു മെഡിക്കൽ സർട്ടിഫിക്കറ്റും നൽകേണ്ടതില്ല. ഇതുസംബന്ധിച്ച്, കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിൽ, കർണാടക സർക്കാർ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി അവധി അനുവദിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും, സ്ത്രീ ജീവനക്കാരുടെ മനോവീര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ,…

Read More

അവിഹിതം പൊക്കി, ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി അഴുക്കുചാലില്‍ തള്ളി; ഭാര്യയും കാമുകനും പിടിയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഷണങ്ങളാക്കി അഴുക്കുചാലില്‍ തള്ളിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. സാമ്പല്‍ ചന്ദൗസി പ്രദേശത്ത് താമസിക്കുന്ന രാഹുലിന്റെ (38) കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ റൂബി, കാമുകന്‍ ഗൗരവ് എന്നിവരാണ് പിടിയിലായത്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ നവംബര്‍ 18ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി റൂബി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അതിനിടെ ഒരു മാസത്തിന് ശേഷം ഡിസംബര്‍ 15ന് തൊട്ടടുത്തുള്ള പ്രദേശത്തെ അഴുക്കുചാലില്‍ നിന്ന് വികൃതമാക്കിയ നിലയില്‍ ഒരു മൃതദേഹം പൊലീസ് കണ്ടെടുത്തു.…

Read More

ഗുണ്ടല്‍പേട്ടില്‍ കടുവയെ പിടികൂടി

ബെംഗളൂരു: ഗുണ്ടല്‍പേട്ടില്‍ ഭീതി പടര്‍ത്തിയ കടുവയെ പിടികൂടി വനംവകുപ്പ് പിടികൂടി. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിനു സമീപം ഗംഗള്ളി മുക്തി കോളനിയില്‍ നിന്നാണു മയക്കുവെടിവച്ചത്. ഗുണ്ടല്‍പേട്ടിലെ ബൊമ്മലപുരയില്‍ നിന്നു കുറച്ച് ദിവസം മുന്‍പ് മറ്റൊരു കടുവയെ പിടികൂടിയിരുന്നു. കടുവശല്യത്തെ തുടര്‍ന്നു ബൊമ്മലപുര, കെകെ ഹുണ്ഡി, ശിവപുര, കൊടസോഗെ, ഹുല്ലേ പുര, ദേവപുര എന്നിവിടങ്ങളി ലെ കുറ്റിക്കാടുകളും മറ്റും വെട്ടി മാറ്റാന്‍ വനം അധികൃതര്‍ ഗ്രാമീണര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒക്ടോബറില്‍ 3 കര്‍ഷകരെ കടുവ കടിച്ചു കൊന്നതിനു പിന്നാലെ വന്യജീവി സഫാരിയും ട്രക്കിങ്ങും നിരോധിച്ചു നവംബര്‍ 7നു…

Read More

ആര്യ സ്വന്തം വ്യക്തിപ്രഭാവം നോക്കിയപ്പോൾ പാർട്ടിക്ക് പ്രഭാവം നഷ്ടമായി; സിപിഎം ജില്ലാകമ്മിറ്റി യോഗത്തിൽ വിമര്‍ശനം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷൻ നഷ്ടപ്പെട്ടതിൽ സിപിഐഎമ്മില്‍ കലഹം. 14 വാര്‍ഡുകളില്‍ സംഘടനാപരമായി ഗുരുതര വീഴ്ച്ചയുണ്ടായി എന്നാണ് ജില്ലാ കമ്മിറ്റിയിലുണ്ടായ വിമര്‍ശനം. മേയറായിരുന്ന ആര്യാ രാജേന്ദ്രന്‍ സ്വന്തം വ്യക്തിപ്രഭാവം നോക്കിയപ്പോള്‍ പാര്‍ട്ടിക്ക് പ്രഭാവം നഷ്ടപ്പെട്ടെന്ന് നേതാക്കള്‍ വിമര്‍ശിച്ചു. കടകംപളളി സുരേന്ദ്രനും വി ശിവന്‍കുട്ടിയും വി കെ പ്രശാന്തും തിരുവനന്തപുരത്തെ കാര്യങ്ങൾ നോക്കിയെന്നും പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതില്‍ ജില്ലാ സെക്രട്ടറിയ്ക്ക് വീഴ്ച്ചയുണ്ടായെന്നും വിമര്‍ശനം.

Read More

കുതിക്കുന്നു സ്വര്‍ണത്തിനൊപ്പം വെള്ളിയുടെ വിലയും

സ്വര്‍ണത്തിനൊപ്പം വെള്ളിയുടെ വിലയും കുതിക്കുകയാണ്. ലോകരാഷ്ട്രീയ സംഘര്‍ഷങ്ങളും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണം, വെള്ളി ലോഹങ്ങളുടെ വിലക്കയറ്റത്തിന് കാരണം. വെനസ്വേലയ്ക്കെതിരായ അമേരിക്കയുടെ എണ്ണ ഉപരോധം, യുക്രെയ്ന്‍-റഷ്യ യുദ്ധത്തിലെ പുതിയ നീക്കങ്ങള്‍ തുടങ്ങിയവയാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്നത്. ഇത്തരം അസ്ഥിര സാഹചര്യങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണ്ണത്തെയും വെള്ളിയെയും ആശ്രയിക്കുന്നു. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയുമ്പോള്‍ ഡോളറിന്റെ മൂല്യം ഇടിയുകയും, സ്വര്‍ണ്ണം പോലുള്ള ലോഹങ്ങളിലേക്ക് കൂടുതല്‍ നിക്ഷേപം എത്തുകയും ചെയ്യും. വെള്ളി ഒരു ഔണ്‍സിന് 67.55 ഡോളര്‍…

Read More

ട്രെയിൻ യാത്രയ്ക്കിടെ ബാഗ് കവർന്നു; മുൻ മന്ത്രി പി.കെ. ശ്രീമതിയുടെ 40000 രൂപയും ആഭരണങ്ങളും നഷ്ടപ്പെട്ടു

ട്രെയിൻ യാത്രയ്ക്കിടെ മുൻ മന്ത്രിയും സി പി എം നേതാവുമായ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു; 40000 രൂപയും ആഭരണങ്ങളും നഷ്ടപ്പെട്ടു. സമസ്തി പൂരിൽ മഹിളാ അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ പോകുമ്പോഴായിരുന്നു കവർച്ച.ബാഗിൽ ഉണ്ടായ സ്വർണാഭരണങ്ങളും 40000 രൂപയും മൊബൈൽ ഫോണും മറ്റ് രേഖകളുമാണ് നഷ്ടപ്പെട്ടത്. മഹിളാ അസോസിയേഷന്‍റെ ബിഹാർ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് പി കെ ശ്രീമതി കൊൽക്കത്തയിൽ നിന്ന് സമസ്ത പൂരിലേക്ക് ട്രെയിൻ യാത്ര നടത്തിയത്. വളരെ ഞെട്ടിപ്പിച്ച അനുഭവമായിരുന്നു ഉണ്ടായതെന്ന് പി കെ ശ്രീമതി പറഞ്ഞു.…

Read More

സുരേഷ് ​ഗോപിയുടെ വിജയത്തിൽ ക്രെഡിറ്റ് എടുക്കാൻ ആ​ഗ്രഹിക്കുന്നില്ല; ക്രെഡിറ്റ് അദ്ദേഹത്തിന് തന്നെ ഇരിക്കട്ടെ തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

കൊച്ചി: സുരേഷ് ​ഗോപിയുടെ വിജയത്തിൽ കത്തോലിക്കാ സഭ ക്രെഡിറ്റ് എടുക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്നും സുരേഷ് ​ഗോപിയുടെ വിജയത്തിൻ്റെ ക്രെഡിറ്റ് അദ്ദേഹത്തിന് തന്നെ ഇരിക്കട്ടെയെന്നും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പാംപ്ലാനിയുടെ പ്രതികരണം. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് അടിസ്ഥാനമായത് ക്രിസ്ത്യൻ വോട്ടുകളാണ് എന്ന വിലയിരുത്തലിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പാംപ്ലാനിയുടെ പ്രതികരണം. ‘രാഷ്ട്രീയത്തിന് ഉപരിയായി എല്ലാവരും നോക്കി കാണുന്ന ഒരു നേതാവ് എന്ന നിലയിൽ സുരേഷ് ​ഗോപിക്ക് ക്രിസ്ത്യാനികൾ വോട്ട് ചെയ്തിരിക്കാം. സിനിമാ നടനെന്ന നിലയിലും സുരേഷ് ​ഗോപിയെ ഇഷ്ടപ്പെടുന്നവർ…

Read More

ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും

ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യൻ ദേവാലയം സന്ദർശിക്കും.ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് ദി റിഡംപ്ഷൻ പള്ളിയാണ് പ്രധാന മന്ത്രി സന്ദർശിക്കുക. രാവിലെ 8.30 നാണ് പ്രധാന മന്ത്രി സന്ദർശനം നടത്തുക. ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമ്പോൾ ക്രൈസ്തവ വിഭാഗങ്ങൾക്കെതിരായ ആക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധയിൽപ്പെടുത്തിയേക്കുമെന്നാണ് സൂചന. സമീപ ദിവസങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട് സിബിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More
Click Here to Follow Us