തിരുപ്പിറവിയുടെ ഓർമ പുതുക്കി വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ദൈവപുത്രന്‍ ഭൂമിയില്‍ അവതരിച്ചതിന്‍റെ സ്മരണ പുതുക്കുന്ന ദിനത്തിൽ സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും പാതിരാ കുര്‍ബാനയും നടന്നു. ആയിരങ്ങളാണ് പാതിരാ കുർബാനയിൽ പങ്കെടുത്തത്. കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്ന ദിവസം. പള്ളികളും വീടുകളുമെല്ലാം പുല്‍ക്കൂടുകളും, നക്ഷത്രങ്ങളും, ക്രിസ്തുമസ് ട്രീകളാലും അലങ്കരിച്ചിരിക്കുകയാണ്.
Read MoreYear: 2025
വോട്ട് കൊള്ളയില്‍ വിവാദ പ്രസ്താവന: രാഹുല്‍ ഗാന്ധിയെ കാണാൻ ആവശ്യം ഉന്നയിച്ച് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട എംഎല്‍എ രാജണ്ണ
ബെംഗളുരു : വോട്ട് കൊള്ള വിവാദത്തില്‍ കോണ്‍ഗ്രസ് നേതൃ ത്വത്തെ വെട്ടിലാക്കിയ പ്രസ്താവന നടത്തിയതിനു മന്ത്രിസ്ഥാനം നഷ്ടപ്പെട്ട കെ.എന്‍. രാജണ്ണ രാഹുല്‍ ഗാന്ധിയെ കാണാന്‍ അനുമതി തേടി. തുമക്കൂരു മധു ഗിരി എംഎല്‍എയായ രാജണ്ണ നവംബര്‍ 17നു രാഹുല്‍ ഗാന്ധിക്ക് എഴുതിയ കത്തില്‍ തന്റെ പരാമര്‍ശം വിശദീകരിക്കാന്‍ അവസരം നല്‍കണമെന്ന് അപേക്ഷിച്ചിട്ടുണ്ട്. കര്‍ണാടക പിസിസി നിയമിച്ച ബൂത്തുതല ഏജന്റുമാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നുചൂണ്ടിക്കാട്ടുക മാത്രമായിരുന്നു ലക്ഷ്യെമെന്നും കത്തിലുണ്ട്. ബെംഗളൂരുവിലെ മഹാദേവപുരയിലെയും കലബുറഗി അലന്ദിലെയും വോട്ടര്‍ പട്ടിക തിരിമറി സംബന്ധിച്ച രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലിനെ വിമര്‍ശിച്ചതിനാണു സഹകരണ…
Read Moreശുചിമുറി എവിടാ? ഒരു ക്ലൂ തരാമോ; നിങ്ങൾക്ക് തൊട്ടടുത്തുള്ള ശുചിമുറി കണ്ടെത്താന്‍ ഒരു മൊബൈല്‍
ദീര്‍ഘദൂര യാത്രയ്ക്കിടെ ശുചിമുറി സൗകര്യം തേടി ഇനി അലയേണ്ട. മൊബൈല്‍ ഫോണില്‍ ‘ക്ലൂ’ (ഗഘഛഛ) ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ തൊട്ടടുത്തുള്ള ശുചിമുറി അറിയാം. ‘മാലിന്യ മുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്‍ സജ്ജമാക്കിയ ‘കൂ’ മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രകാശനം മന്ത്രി എം.ബി.രാജേഷ് നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പൊതു ശുചിമുറികള്‍ക്കു പുറമേ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷനുമായി സഹകരിച്ച് മികച്ച നിലവാരം പുലര്‍ ത്തുന്ന സ്വകാര്യ ഹോട്ടലുകളിലെയും റസ്റ്ററന്റുകളിലെയും ശുചിമുറികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ക്യു ആപ്…
Read Moreബെംഗളൂരുവിൽ 2019 നടന്ന കെ. രഘുനാഥ് കൊലക്കേസിൽ ഡിവൈ.എസ്.പി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരുവിൽ വൻ സ്വത്തുള്ള റിയൽ എസ്റ്റേറ്റ് ഉടമയും മുൻ ആന്ധ്രാപ്രദേശ് എം.പിയും തിരുമല തിരുപ്പതി ദേവസ്ഥാനം (ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം കൈകാര്യം ചെയ്യുന്ന ഡി.കെ. ആദികേശവലുവിന്റെ അടുത്ത വിശ്വസ്തനുമായ കെ. രഘുനാഥ് കൊല്ലപ്പെട്ട കേസിൽ മൂന്നുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ആദികേശവലുവിന്റെ മകൻ ഡി.എ. ശ്രീനിവാസ്, മകൾ ഡി.എ. കൽപജ, ബെംഗളൂരുവിലെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഡിവൈ.എസ്.പി എസ്.വൈ. മോഹൻ എന്നിവരാണ് അറസ്റ്റിലായത്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വിലപ്പെട്ട സെക്യൂരിറ്റി വ്യാജമായി നിർമിക്കൽ, സർക്കാർ സ്റ്റാമ്പുകളുടെയും സീലുകളുടെയും വ്യാജരേഖ നിർമിക്കൽ,…
Read Moreനഗരത്തിലെ ഓൺലൈൻ പെൺവാണിഭ സംഘത്തിലെ അഞ്ച് പേര് പിടിയിൽ
ബെംഗളൂരു: ഓൺലൈൻ പെൺവാണിഭ സംഘവുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിലെ ആർആർ നഗർ പോലീസ് നടത്തിയ ഒരു പ്രധാന ഓപ്പറേഷനിൽ, രണ്ട് യുവതികൾ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു . ആളുകളെ കെണിയിൽ വീഴ്ത്തി പണം തട്ടുന്നതാണ് സംഘത്തിലെ പതിവ്. സുമലത എന്ന അഞ്ജലി (28), ഹർഷിനി എന്ന സ്വീറ്റി (26), ഇവരുടെ കൂട്ടാളികളായ ജഗദീഷ് (35), മഞ്ജുനാഥ് (30), ലോകേഷ് (32) എന്നിവരാണ് അറസ്റ്റിലായത് . . ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് ഈ അപകടകാരികളായ സംഘത്തെ…
Read Moreനഗരത്തിൽ അർധരാത്രി ബിരിയാണി കഴിച്ചു മടങ്ങുന്ന എഞ്ചിനീയറിങ് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി ഒന്നര ലക്ഷം കൊള്ളയടിച്ചു
ബെംഗളൂരു: നഗരത്തിൽ അർധരാത്രി ബിരിയാണി കഴിച്ചു മടങ്ങുകയായിരുന്ന എഞ്ചിനീയറിങ്ങിന് വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി ഒന്നരലക്ഷം രൂപ കൊള്ളയടിച്ചതായി പരാതി. ഹോസ്‌കോട്ടിലെ പ്രശസ്തമായ ഹോട്ടലിൽ പോയി മടങ്ങുന്ന വഴിയാണ് നാല് വിദ്യാർഥികളെ 10-12 പേരടങ്ങുന്ന ഒരു സംഘം തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്തത്. ടോൾ പ്ലാസയ്ക്ക് സമീപത്ത് വെച്ച് കൊള്ളസംഘം തടഞ്ഞുനിർത്തുകയും മർദിക്കുകയും മൊബൈൽ ഫോണുകളും ഇരുചക്രവാഹനങ്ങളും അപഹരിക്കുകയും ചെയ്തു. പണം ആവശ്യപ്പെട്ട് വിദ്യാർഥികളെ ബന്ദികളാക്കുകയും ചെയ്തു. സംഘാംഗങ്ങൾ വിദ്യാർഥികളുടെ പക്കലുണ്ടായിരുന്ന 40,000 രൂപ കൈക്കലാക്കിയതായും ഫോൺപേ വഴി അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 1.10 ലക്ഷം രൂപ…
Read Moreനിയന്ത്രണം വിട്ട് കാർ മറിഞ്ഞു; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
ബെംഗളൂരു : ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കാർ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ബെല്ലാരി-സിരുഗുപ്പ സംസ്ഥാന പാതയിലെ ദേവിനഗർ ക്യാമ്പിന് സമീപമാണ് സംഭവം. നിട്ടൂർ ഗ്രാമത്തിൽ നിന്നുള്ള കുടുംബത്തിലെ 5 പേർ തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോഴാണ് അപകടം. നിട്ടൂർ ഗ്രാമത്തിൽ നിന്നുള്ള പ്രസാദ് റാവുവും രണ്ട് സ്ത്രീകളും ഉൾപ്പെടെ മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ഉള്ള യാത്രക്കിടെ ഉറങ്ങിപ്പോയ ഡ്രൈവർക്ക് കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നെന്നാണ്…
Read Moreവിവാഹമോചനക്കേസ് ഫയൽ ചെയ്ത ഭാര്യയെ ഭർത്താവ് നടുറോഡിൽ വെടിവച്ചു കൊന്ന് പോലീസിൽ കീഴടങ്ങി!
ബെംഗളൂരു: വിവാഹമോചന ഹർജി കോടതിയിൽ പരിഗണിച്ചതിനു പിന്നാലെ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. ബസവേശ്വര നഗറിലെ ഒരു ഹോട്ടലിന് സമീപമാണ് ഭർത്താവ് ഭാര്യയെ തോക്കുപയോഗിച്ച് വെടിവച്ചത്., ഗുരുതരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ മരിച്ചു. ഭുവനേശ്വരി എന്ന യുവതിയാണ് മരിച്ചത്. ബാലമുരുഗൻ ആണ് വെടിയുതിർത്തത്. തമിഴ്നാട് സേലത്ത് നിന്നുള്ള ദമ്പതികളാണ് ഇവർ. ബാലമുരുകൻ ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി ചെയ്ത് വിരമിച്ചു. ഭാര്യ ഭുവനേശ്വരി ബാങ്ക് ജീവനക്കാരിയായിരുന്നു. ഭാര്യയെ സംശയിച്ചാണ് അയാൾ അവളെ കൊലപ്പെടുത്തിയതെന്ന് പറയപ്പെടുന്നു. മാഗഡി റോഡ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. ഭാര്യയും…
Read Moreബെംഗളൂരു നഗരത്തിൽ ക്രിസ്മസ് പ്രമാണിച്ച് നിയന്ത്രണം: ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൂർണ ബദൽ വഴികൾ ഇതാ
ബെംഗളൂരു: ഇന്നും (ഡിസംബർ 24) നാളെയും (ഡിസംബർ 25) ബെംഗളൂരുവിൽ ക്രിസ്മസ് ആഘോഷങ്ങൾ നടക്കും. ബെംഗളൂരുവിന്റെ ചില ഭാഗങ്ങളിൽ ക്രിസ്മസ് ഗംഭീരമായാണ് ആഘോഷിക്കുന്നത്. അതിന്റെ ഭാഗമായി ബെംഗളൂരുവിൽ ഇന്ന് മുതൽ ആഘോഷങ്ങൾ ആരംഭിക്കും. കൂടാതെ, നാളെ, അതായത് ഡിസംബർ 25 അവധി ദിവസമായതിനാൽ, ബെംഗളൂരുവിലെ തെരുവുകൾ ആളുകളാൽ നിറഞ്ഞിരിക്കും. അതിനാൽ, ധാരാളം ഗതാഗതവും ഉണ്ടാകും. ഇതിനായി ട്രാഫിക് പോലീസ് വകുപ്പ് ഗതാഗത ഉപദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുലകേശിനഗറിലെ ഹോളി ഗോസ്റ്റ് പള്ളിക്ക് സമീപവും, മഹാദേവപുരയിലെ ഫീനിക്സ് മാൾ, വിആർ മാൾ, നെക്സസ് ശാന്തിനികേതൻ എന്നിവിടങ്ങളിലും കനത്ത…
Read Moreനടി ആക്രമിച്ച കേസ്; ദിലീപിന് ലഭിച്ച ആനുകൂല്യം തനിക്കും വേണം; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാർട്ടിൻ ഹൈക്കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ലഭിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം പ്രതിയായ മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. ആക്രമണം നടന്ന വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും, ഒന്നാം പ്രതി പൾസർ സുനിയുമായി ഗൂഢാലോചനയിൽ പങ്കെടുത്തെന്നാരോപണമാണ് തനിക്കെതിരെയുണ്ടായിരുന്നതെന്നും ഹർജിയിൽ മാർട്ടിൻ വ്യക്തമാക്കി. സമാനമായ ആരോപണങ്ങൾ നേരിട്ടിരുന്ന എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെവിട്ട സാഹചര്യത്തിൽ, തനിക്കും അതേ ആനുകൂല്യം നൽകണമെന്നും മാർട്ടിൻ ആവശ്യപ്പെട്ടു. കേസിലെ മൂന്നാം പ്രതികളായ പ്രദീപും വടിവാൾ സലീവും ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനകം ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇവയുമായി ബന്ധപ്പെട്ട ഹർജികളിൽ നാലാഴ്ചയ്ക്കുള്ളിൽ മറുപടി…
Read More