മദ്യ ലഹരിയില്‍ ഡ്രൈവിങ്, വഴിയാത്രികനെ ഇടിച്ച സംഭവത്തിൽ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു അറസ്റ്റില്‍

കോട്ടയം: മദ്യലഹരിയില്‍ വാഹനമോടിച്ച് വഴിയാത്രികനെ ഇടിച്ച സംഭവത്തില്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു അറസ്റ്റില്‍. ചിങ്ങവനം പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. സിദ്ധാർത്ഥിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി എംസി റോഡില്‍ നാട്ടകം ഗവണ്‍മെന്റ് കോളേജിന് സമീപമായിരുന്നു സീരിയൽ താരം സിദ്ധാർത്ഥിന്റെ വാഹനം വഴിയാത്രികനെ ഇടിച്ചിട്ടത്. കോട്ടയം ഭാഗത്തുനിന്നും എത്തിയ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ലോട്ടറി വില്‍പ്പനക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ ഉടന്‍ തന്നെ ചികിത്സയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചോദ്യംചെയ്ത നാട്ടുകാരെയും തടയാന്‍ എത്തിയ പൊലീസിനെയും…

Read More

‘ക്രിസ്മസ് സമൂഹത്തിൽ ഐക്യം വർധിപ്പിക്കട്ടെ’; ക്രൈസ്തവ ദേവാലയം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുർബാനയടക്കമുള്ള പ്രാർഥനാ ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുത്തു. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമാണ് കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ. ‘‘ സ്നേഹം, സമാധാനം, കാരുണ്യം എന്നിവയുടെ കാലാതീതമായ സന്ദേശം പ്രതിഫലിപ്പിക്കുന്നതായിരുന്നു ചടങ്ങ്. ക്രിസ്മസ് നമ്മുടെ സമൂഹത്തിൽ ഐക്യം വർധിപ്പിക്കട്ടെ’’–പ്രധാനമന്ത്രി എക്സിൽ‌ കുറിച്ചു. ബിജെപി കേരള അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രി സന്ദർശനത്തിന് എത്തുന്നതിനു മുൻപായി കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷന് മുന്നിൽ ചില വിശ്വാസികൾ…

Read More

ജയ് ശ്രീ റാം മുഴക്കി ക്രിസ്മസ് അപ്പൂപ്പനും ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി അലങ്കരിച്ച വസ്തുക്കളും നശിപ്പിച്ച് വിശ്വ ഹിന്ദു പരിഷത്ത് -ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍

ഡൽഹിയിലെ ലജ്പത് നഗറിൽ ക്രിസ്മസ് ആഘോഷത്തിനിടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിശ്വാസികളെ സംഘ്പരിവാർ സംഘടനയായ വി.എച്ച്.പിയുടെ യുവജനവിഭാഗമായ ബജ്രംഗ്ദൾ സംഘം അധിക്ഷേപിച്ചു. ആഘോഷം തടഞ്ഞ് തെരുവിൽനിന്ന് ഇവരെ ആട്ടിയോടിച്ചു. നൽബാരിയിലെ പാനിഗാവിലുള്ള സെന്റ് മേരീസ് സ്കൂളിൽ അതിക്രമിച്ച് കയറിയ വിശ്വ ഹിന്ദു പരിഷത്, ബജ്‌റംഗ്ദൾ സംഘം ജയ് ശ്രീ റാം മുഴക്കി ക്രിസ്മസ് അപ്പൂപ്പനടക്കമുള്ള അലങ്കാരങ്ങൾ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഡിലെ റായ്പൂർ മാഗ്നെറ്റോ മാളിൽ ബജ്‌റംഗ്ദൾ നേതൃത്വത്തിൽ 30അംഗ സംഘം ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിച്ചു. ഡൽഹിയിലെ ലജ്പത് നഗറിൽ സാന്താക്ലോസ്…

Read More

നൈസ് റോഡ് എക്സ്പ്രസ് വേ സ്ഥലമേറ്റെടുപ്പ്; തന്നെ കക്ഷിചേര്‍ത്തതിനെ അപലപിച്ച് ദേവെഗൗഡ

deva gowda

ബെംഗളൂരു: മൈസൂരുവിനെയും ബെംഗളൂരുവിനെയും കൂട്ടിയിണക്കുന്ന നൈസ് റോഡ് എക്‌സ്പ്രസ് വേ പദ്ധതി സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന നിയമപോരാട്ടത്തില്‍ തന്നെ കക്ഷി ചേര്‍ത്ത സര്‍ക്കാര്‍ നടപടിയെ ജനതാദള്‍ (എസ്) ദേശീയ അധ്യക്ഷന്‍ ദേവെഗൗഡ (92) അപലപിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ കാരണമാണ് ഈ പ്രായത്തിലും നിയമനടപടി നേരിടേണ്ടിവരുന്നതെന്നും മുന്‍ പ്രധാനമന്ത്രി കൂടിയായ ദേവെഗൗഡ പറഞ്ഞു. ബെംഗളൂരു-മൈസൂരു ഇന്‍ഫ്രാ സ്ട്രക്ചര്‍ കോറിഡോര്‍(ബിഎം ഐസി) എന്ന് അറിയപ്പെടുന്ന നൈസ് റോഡുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പിലെ വീഴ്ചയാണ് പദ്ധതി നീളാന്‍ കാരണം. 1995ല്‍ താന്‍ മുഖ്യമന്ത്രിയായിരി ക്കെയാണ് കരാര്‍ ഒപ്പിട്ടതെങ്കിലും…

Read More

സ്ലീപ്പർ ബസ് അപകടം: പ്രധാനമന്ത്രി മോദി അനുശോചിച്ചു, രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ഡൽഹി: കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ താലൂക്കിലെ ഗോർലത്തു ക്രോസിന് സമീപം ഉണ്ടായ ദാരുണമായ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം പ്രഖ്യാപിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസ് എക്സ് വഴിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. “കർണാടകയിലെ ചിത്രദുർഗ ജില്ലയിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വാർത്തയിൽ അഗാധമായ ദുഃഖം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എന്റെ അനുശോചനം. പരിക്കേറ്റവർ വേഗം സുഖം…

Read More

ഡിജിറ്റൽ പണമിടപാടിലെ തട്ടിപ്പ് ഇല്ലാതാക്കാൻ ആർബിഐയുടെ മാർഗനിർദേശങ്ങൾ എന്തെല്ലാം എന്ന് വിശദമായി അറിയാം

പുതുവർഷത്തിൽ ബാങ്കിങ് – എടിഎം നിയമങ്ങളിൽ സുപ്രധാനമായ ചില മാറ്റങ്ങളുണ്ട്. ഇപിഎഫ്ഒ 3.0 നവീകരണത്തോടെ പ്രൊവിഡന്‍റ് ഫണ്ട് എടിഎം വഴി എളുപ്പത്തിൽ പിൻവലിക്കാം, പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ എന്തു സംഭവിക്കും, ഡിജിറ്റൽ പണമിടപാടിലെ തട്ടിപ്പ് ഇല്ലാതാക്കാൻ ആർബിഐയുടെ മാർഗനിർദേശങ്ങൾ എന്തെല്ലാം എന്ന്  വിശദമായി അറിയാം. 2026 മാർച്ചോടെ നിലവിൽ വരുന്ന ഇപിഎഫ്ഒ 3.0 നവീകരണത്തിലൂടെ പ്രൊവിഡന്‍റ് ഫണ്ട് പിൻവലിക്കൽ എളുപ്പമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അടുത്ത ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. അതോടെ ബാങ്ക് അക്കൗണ്ട് പോലെ തന്നെ പിഎഫ് അക്കൌണ്ടും എളുപ്പത്തിൽ…

Read More

കണ്ടെയ്നർ ലോറിയും സ്ലീപ്പർ ബസും കൂട്ടിയിടിച്ച് നിരവധിപേർ വെന്തുമരിച്ച അപകടത്തിനു കാരണം ഇത്; വെല്ലുവിളിയായി പൊള്ളലേറ്റവരെ തിരിച്ചറിയൽ

ബെംഗളൂരു∙ കർണാടക ചിത്രദുർഗയിൽ കണ്ടെയ്നർ ലോറി ബസുമായി കൂട്ടിയിടിച്ച് തീപിടിച്ച് പേര്‍ മരിച്ചു. ദേശീയ പാത 48ലാണ് പുലർച്ചെ അപകടമുണ്ടായത്. മരിച്ചവരെ തിരിച്ചറിയാൻ പ്രയാസമാണ്. അതിനാൽ, പോലീസ് ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. അപകടത്തിൽ ലോറി ഡ്രൈവറും മരിച്ചു. കൂട്ടിയിടിയിൽ ബസിനു തീപിടിച്ചതായി പൊലീസ് പറഞ്ഞു. ഹിരിയൂരിൽ നിന്നു ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി ഡിവൈഡർ മറികടന്ന് എതിരെ വന്ന ബസിൽ ഇടിക്കുകയായിരുന്നു. ബെംഗളൂരുവിൽനിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്നു ബസ്. ഗുരുതരമായി പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. കൂട്ടിയിടിയിൽ…

Read More

സ്ലീപ്പർ ബസ് ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ച ഉണ്ടായ അപകടം; ഡ്രൈവറും കണ്ടക്ടറും അത്ഭുതകരമായി രക്ഷപ്പെട്ടു

ബെംഗളൂരു : ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ താലൂക്കിലെ ഗോർലത്തു ക്രോസിന് സമീപം ദേശീയപാത 48 ൽ ഉണ്ടായ ഭയാനകമായ വാഹനാപകടത്തിൽ നിരവധിപേർ ജീവനോടെ വെന്തുമരിച്ചു. ബെംഗളൂരുവിൽ നിന്ന് ഗോകർണയിലേക്ക് പോകുകയായിരുന്ന സീബേർഡ് സ്ലീപ്പർ കോച്ച് ബസിൽ എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി ഇടിച്ചുകയറി ബസ് പൂർണ്ണമായും കത്തിനശിച്ചു. തീപിടുത്തമുണ്ടായ ഉടൻ ബസിലെ ഡ്രൈവറും കണ്ടക്ടറും ഉടൻ തന്നെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ലോറി ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബസിൽ 14 സ്ത്രീകളും 15 പുരുഷന്മാരും ഉണ്ടായിരുന്നു. പരിക്കേറ്റ 21 പേരെ ഹിരിയൂരിലും…

Read More

ബസവരാജിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രത്യേക കോടതിയും തള്ളി

ബെംഗളുരു: റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ വധിച്ച കേസിലെ അഞ്ചാം പ്രതിയായ ബിജെപി എംഎല്‍എ ബയരതി ബസവരാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയും തള്ളി. കഴിഞ്ഞ 19നു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നു വിചാരണ കോടതിയെ വീണ്ടും സമീപിക്കാന്‍ നിര്‍ദേശിച്ചിരുന്നു. പിന്നീടു പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച ശേഷം ഒളിവില്‍ പോകുകയായിരുന്നു. പൊലീസ് സിഐഡി വിഭാഗം എംഎല്‍എയ്ക്കായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു തിരച്ചില്‍ ഊര്‍ജിതമാ ക്കിയതിനു പിന്നാലെയാണു പ്രത്യേക കോടതിയുടെ നടപടി. ഗുണ്ടാനേതാവു കൂടിയായ വി. ജി.ശിവപ്രകാശിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ മുന്‍…

Read More

സ്ലീപ്പർ ബസ് ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 17 മരണം

ബെംഗളൂരു : കർണാടകയിലെ ചിത്രദുർഗയിൽ വൻ അപകടം. ലോറിയുമായി സ്ലീപ്പർ ബസ് കൂട്ടിയിടിച്ച് 17 പേർ മരിച്ചതായി റിപ്പോർട്ട്. ഒരു സ്വകാര്യ സ്ലീപ്പർ ബസിൽ ട്രക്ക് ഇടിച്ചതിനെ തുടർന്നാണ് അപകടം . തീപിടിച്ചതിനെ തുടർന്ന് ആളുകൾ മരിക്കാനിടയായത്. ബെംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന ബസ് ദേശീയപാത 48 (എൻ‌എച്ച് -48) ലാണ് അപകടത്തിൽപ്പെട്ടത്. (Updating…)

Read More
Click Here to Follow Us