കൊച്ചി: അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിന് നടുറോഡിൽ ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍. കൊച്ചി തൃപ്പൂണിത്തുറയ്ക്ക് സമീപം ഉദയംപേരൂരില്‍ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു യുവാവിന് പരിക്കേറ്റത്. ഡോക്ടര്‍ ദമ്പതിമാരായ തോമസ് പീറ്റര്‍, ദിദിയ എന്നിവരും ഡോ. ബി മനൂപും ചേര്‍ന്നാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്. സിനിമയില്‍ കണ്ട ശസ്ത്രക്രിയാ രീതി ഇവര്‍ വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു. എറണാകുളം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് തോമസ് പീറ്ററും ദിദിയയും. ഡോ. മനൂപ് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം അസിസ്റ്റന്റ്…
Read MoreYear: 2025
സഫാരി, ട്രക്കിങ് വിലക്ക്: സീസണായിട്ടും സഞ്ചാരികളുടെ വരവ് 40 ശതത്തോളം കുറവ്
ബെംഗളുരു: ബന്ദിപ്പൂര്‍, നാഗര്‍ഹോളെ വന്യജീവി സങ്കേതങ്ങള്‍ക്കുള്ളിലെ സഫാരിക്കും ട്രക്കിങ്ങിനും ഏര്‍പ്പെടുത്തിയ നിരോധനം, റിസോര്‍ട്ടുകളുടെയും ഹോംസ്റ്റേ കളുടെയും ബുക്കിങ്ങിനെ പ്രതി കൂലമായി ബാധിക്കുന്നു. സഫാരി യില്ലാത്തതിനാല്‍ സീസണായിട്ടും സഞ്ചാരികളുടെ വരവ് 40 ശതമാ നമെങ്കിലും കുറഞ്ഞതായി മേഖല യിലെ റിസോര്‍ട്ട് ഉടമകള്‍ പറയുന്നു. റിസോര്‍ട്ട് പാക്കേജുകളുടെ താരിഫ് 14000 രൂപയില്‍ നിന്ന് 10000 രു പയിലേക്കു കുറച്ചിട്ടും വേണ്ടത സഞ്ചാരികളെ ലഭിക്കുന്നില്ല. ബന്ദി പ്പൂരിനെ ലക്ഷ്യമിട്ട് വരുന്നവരാകട്ടെ തമിഴ്‌നാട്ടിലെ മുതുമലൈയിലേക്ക് പോകുന്ന സാഹചര്യവുമുണ്ട്. മൈസൂരുവിലെ സരഗുരു, എച്ച്ഡി കോട്ടെ മേഖലകളില്‍ ഒക്ടോബറില്‍ 3 കര്‍ഷകരെ കടുവ…
Read Moreബെംഗളുരു – മൈസൂരു എക്‌സ്പ്രസ് വേയില്‍ സുരക്ഷാ പരിശോധന നടത്തി
ബെംഗളുരു: സുപ്രീംകോടതിയുടെ റോഡ് സുരക്ഷാ ഉപദേശക സമിതി ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെ ബെംഗളുരു – മൈസൂരു എക്‌സ്പ്രസ് വേയില്‍ (ദേശീയപാത 275) സുരക്ഷാ പരിശോധന നടത്തി. വാഹനാപകടങ്ങള്‍ തടയുന്നതിനു വേണ്ട അധിക സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മണ്ഡ്യ കലക്ടര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. എക്‌സ്പ്രസ് വേയില്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ 2025ല്‍ അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ വേഗ നിയന്ത്രണ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി.
Read Moreജോലി ഉപേക്ഷിക്കാൻ തയ്യാറാകാത്ത ഭാര്യയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
ബെംഗളൂരു : ജോലി ഉപേക്ഷിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരു സൗത്തിലെ ഹാഗലഹള്ളിയിൽ താമസിച്ചിരുന്ന നവീൻകുമാറാണ് (35) ഭാര്യ വത്സലയെ (30)ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയത്. ബിഡദിയിലുള്ള സോഫാ നിർമാണ യൂണിറ്റിലാണ് വത്സല ജോലി ചെയ്തിരുന്നത്. നവീൻ വീടിന് സമീപം റസ്റ്ററന്റ് നടത്തുകയായിരുന്നു. ജോലി ഉപേക്ഷിച്ചു വീട്ടുകാര്യങ്ങൾ മാത്രം നോക്കിയാൽ മതിയെന്ന് വത്സലയോട് നവീൻ പറഞ്ഞിരുന്നു. എന്നാൽ വത്സല ഇത് ചെവിക്കൊണ്ടില്ല. ജോലി സ്ഥലത്ത് മറ്റൊരാളുമായി വത്സലയ്ക്ക് അടുപ്പമുണ്ടായിരുന്നുവെന്ന സംശയം മൂലമാണ് ജോലി ഉപേക്ഷിക്കാൻ നവീൻ നിർബന്ധം…
Read Moreപാൻമസാല സെസ് വരുമാനത്തിന്റെ പകുതി സംസ്ഥാനവുമായി പങ്കിടണമെന്ന ആവശ്യവുമായി കർണാടക സർക്കാർ
ബെംഗളൂരു: കേന്ദ്രസർക്കാർ പുതിയതായി കൊണ്ടുവന്ന പാൻമസാല സെസിൽനിന്നുള്ള വരുമാനത്തിന്റെ പകുതി സംസ്ഥാനവുമായി പങ്കിടണമെന്ന ആവശ്യവുമായി കർണാടക സർക്കാർ. ഈ ആവശ്യം ഉന്നയിച്ചു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. സെസിൽനിന്നുള്ള വരുമാനം നേരിട്ടുതന്നെ പങ്കിടണമെന്നും പദ്ധതികളിലൂടെയുള്ള സഹകരണം പോരെന്നും കത്തിൽ വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് പാൻമസാല സെസ് ബിൽ ലോക്‌സഭയിൽ പാസാക്കിയത്. സെസിനെ പൂർണമായും പിന്തുണയ്ക്കുന്നു. എന്നാൽ, ഈ ഇനത്തിൽ സംസ്ഥാനത്തുനിന്ന് പിരിക്കുന്ന തുകയുടെ 50 ശതമാനം സംസ്ഥാനത്തിന് ലഭിക്കണമെന്നും വരുമാനം നേരിട്ടുപങ്കിടുന്നതിന് പകരം കേന്ദ്രസർക്കാർ ആവിഷ്കരിച്ചുനടപ്പാക്കുന്ന ആരോഗ്യപദ്ധതികൾ സംസ്ഥാനങ്ങൾക്ക് അനുവദിക്കാനുള്ള നീക്കം അംഗീകരിക്കാൻകഴിയില്ലെന്നും…
Read Moreകർണാടക റവന്യൂ മന്ത്രി കൃഷ്ണബൈരെഗൗഡക്കെതിരേ ഭൂമി കൈയേറ്റ ആരോപണവുമായി ബിജെപി രംഗത്ത്
ബെംഗളൂരു : കർണാടക റവന്യൂ മന്ത്രി കൃഷ്ണബൈരെഗൗഡക്കെതിരേ ഭൂമി കൈയേറ്റ ആരോപണമുയർത്തി ബിജെപി. കോലാർ ജില്ലയിലെ ഗരുഡനപാളയ ഗ്രാമത്തിലെ നരസിപുര ഹോബ്ലിയിൽ 21.16 ഏക്കർ ഭൂമി മന്ത്രിയുടെ കുടുംബം കൈയേറിയതായാണ് ആരോപണം. പഴയരേഖയിൽ ശ്മശാനമെന്ന് രേഖപ്പെടുത്തിയ സ്ഥലം ഉൾപ്പെടെയാണ് കൈയേറിയതെന്നും പറയുന്നു. നിയമനിർമാണകൗൺസിൽ പ്രതിപക്ഷനേതാവ് ചലവാദി നാരായണസ്വാമിയാണ് മന്ത്രിക്കെതിരേ 100 കോടി രൂപയുടെ ഭൂമികൈയേറ്റ ആരോപണമുന്നയിച്ചത്. മന്ത്രി ഉടൻ രാജിവെക്കണമെന്നും ഭൂമികൈയേറ്റത്തെപ്പറ്റി അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, തനിക്ക് പാരമ്പര്യമായി ലഭിച്ച ഭൂമിയാണിതെന്നും ഏതന്വേഷണത്തെയും നേരിടാമെന്നും മന്ത്രി വിശദീകരിച്ചു. തന്റെ മുത്തച്ഛനിൽനിന്ന്, ഭൂമി…
Read Moreപക്ഷിപ്പനി സ്ഥിരീകരിച്ചു
ആലപ്പുഴ: കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തത് പക്ഷിപ്പനി കാരണമെന്നാണ് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു. നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി അടക്കമുള്ളയിടങ്ങളിലാണ് താറാവുകള്‍ ചത്തത്. പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചായിരുന്നു പ്രദേശത്തെ താറാവുകൾ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റിവായി. പിന്നാലെ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയക്കുകയായിരുന്നു. അവിടെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവായതോടെ കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം…
Read Moreപാര്‍ട്ടിയില്‍ ചേര്‍ക്കണമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു; വി ഡി സതീശൻ
തിരുവനന്തപുരം: പാര്‍ട്ടിയില്‍ ചേര്‍ക്കണമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ നിരന്തരം ആവശ്യപ്പെട്ടിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പല തവണ സമീപിച്ചപ്പോളാണ് വിഷ്ണുപുരം ചന്ദ്രശേഖരൻ്റെ ആവശ്യം പരിഗണിച്ചതെന്നും അതനുസരിച്ചായിരുന്നു തീരുമാനമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ‘രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷണനുമായി വിഷ്ണുപുരം ചന്ദ്രശേഖരൻ ചര്‍ച്ച നടത്തിയിരുന്നു. കന്റോണ്‍മെന്റ് ഹൗസിലെത്തിയും കണ്ടു. ഘടകക്ഷിയാക്കണം എന്നതായിരുന്നു ആവശ്യം. അസോസിയേറ്റ് അംഗമാക്കിയതില്‍ അതൃപ്തി ഉണ്ടാകും. അവര്‍ വരുന്നില്ലെങ്കില്‍ വരണ്ട. തീരുമാനത്തില്‍ യുഡിഎഫ് നേതൃത്വത്തിന് വീഴ്ച്ച പറ്റിയിട്ടില്ല.’ വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Read Moreസ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം,സ്ത്രീസുരക്ഷാ പദ്ധതിക്ക് അപേക്ഷിക്കാം
തിരുവനന്തപുരം:സ്ത്രീകളുടെക്ഷേമംഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങും.ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേനതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെസെക്രട്ടറിമാർക്കാണ്അപേക്ഷകൾ സമർപ്പിക്കേണ്ടത്. നിലവിൽ സംസ്ഥാനത്തെ മറ്റ്സാമൂഹികക്ഷേമപദ്ധതികളുടെയോപെൻഷനുകളുടെയോഗുണഭോക്താക്കൾഅല്ലാത്തഅർഹരായസ്ത്രീകൾക്ക്പ്രതിമാസം 1000രൂപധനസഹായംലഭ്യമാക്കുന്നതാണ്ഈപദ്ധതി. കേരളത്തിൽസ്ഥിരതാമസക്കാരായ, 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺവിഭാഗത്തി ൽപ്പെട്ടവർക്കുമാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നീ റേഷൻ കാർഡുകൾ ഉള്ളവർക്കാണ്അപേക്ഷിക്കാൻ അർഹതയുള്ളത്. വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ, വികലാംഗ പെൻഷൻ എന്നിവയ്ക്ക് പുറമെ വിവിധസർവീസ്പെൻഷനുകൾ,കുടുംബപെൻഷൻ, ഇ.പി.എഫ്…
Read Moreഒരു ലക്ഷം കടന്ന് സ്വര്‍ണവില
ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് സ്വര്‍ണവില ഒരു ലക്ഷം കടന്നു. 101600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. സ്വര്‍ണത്തിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ മുന്നേറ്റം ഉണ്ടായിട്ടില്ല. ഈ വര്‍ഷം ജനുവരിയില്‍ 57,000 രൂപയായിരുന്നതാണ് ഡിസംബര്‍ ആയതോടെ ഒരു ലക്ഷം പിന്നിട്ടിരിക്കുന്നത്. ഇന്ന് 1,760 രൂപ ഉയര്‍ന്നാണ് പവന്‍ വില 1,01,600 രൂപയിലെത്തിയത്. ഗ്രാം വില 220 വര്‍ധിച്ച് 12,700 ആയി. പണിക്കൂലിയും ജിഎസ്ടിയും ഹോള്‍മാര്‍ക്ക് ഫീസും ചേരുമ്പോഴുള്ള സ്വര്‍ണ വില സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാകും.
Read More