ഹെബ്ബാള്‍ മേല്‍പാലത്തിലെ റാംപ് തുറന്നു

ബെംഗളൂരു: ഹെബ്ബാള്‍ മേല്‍പാലത്തിലെ പുതിയ റാംപ് പരീക്ഷണാടി സ്ഥാനത്തില്‍ തുറന്നു. യെലഹങ്ക, ജക്കൂര്‍, സഞ്ജയ്‌നഗര്‍, കെമ്പപാപുര തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് റാംപ് പ്രയോജനപ്പെടും. ഹെബ്ബാള്‍ ജംക്ഷനിലെ ഗതാഗതക്കുരുക്ക 25-30 % കുറയ്ക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Read More

പരീക്ഷണം നടത്തി; നഗരത്തില്‍ ഇലക്ട്രിക് എയര്‍ ടാക്‌സികൾ ഉടൻ എത്തും

ബെംഗളൂരു: നഗരത്തില്‍ ഇലക്ട്രിക് എയര്‍ ടാക്‌സി സര്‍വീസിനുള്ള നടപടികള്‍ ആരംഭിച്ച് എയ്‌റോസ്‌പെയ്‌സ് സ്റ്റാര്‍ട്ടപ്പായ സര്‍ല ഏവിയേഷന്‍. നഗരത്തിലെ നിര്‍മാണ കേന്ദ്രത്തില്‍ വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ്, ലാന്‍ഡിങ് പരീക്ഷണം നടത്തി. സുരക്ഷാ സംവിധാനങ്ങള്‍, പ്രൊപ്പല്‍ഷന്‍ സംയോജനം തുടങ്ങിയവ വിലയിരുത്തുന്ന നിര്‍ണായക ഘട്ടത്തിലേക്ക് പദ്ധതി കടന്നതായി സര്‍ല ഏവിയേഷന്‍ അധികൃ തര്‍ അറിയിച്ചു. 2028 ഓടെ നഗരത്തില്‍ എയര്‍ ടാക്‌സി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

Read More

സൈറണ്‍ അടിച്ചാൽ സുവര്‍ണ വിധാന്‍ സൗധയ്ക്ക് സമീപമാമുള്ള ഈ ഗ്രാമത്തിൽ സ്‌ക്രീനിനോട് നോ പറയും ആളുകൾ; ശേഷം 2 മണിക്കൂര്‍ പഠനത്തിനും സൗഹൃദത്തിനും

ബെംഗളുരു: രാത്രി 7 ന് സൈറണ്‍ മുഴങ്ങുമ്പോള്‍ ബെള ഗാവിയിലെ ഹലഗ ഗ്രാമത്തില്‍ ടിവി, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയവ ഓഫാക്കും. തുടര്‍ന്നുള്ള 2 മണിക്കൂര്‍ ഇവിടെ കുട്ടികള്‍ക്ക് പഠിക്കാനും മുതിര്‍ന്നവര്‍ക്ക് കുടുംബത്തോടും അയല്‍വാസികളോടും സംസാരി ക്കാനുമുള്ള സമയമാണ്. കുട്ടികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനും കുടുംബാംഗങ്ങളും അയല്‍ക്കാരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും ലക്ഷ്യമിട്ടാണ് പഞ്ചായത്തിന്റെ സഹായത്തോടെ ഇങ്ങനൊരു ആശയം നടപ്പാക്കിയത്. പഞ്ചായത്ത് ഓഫിസിലാണ് സൈറണ്‍. ദിവസവും രാത്രി 7ന് സൈറണ്‍ മുഴക്കും. പിന്നെ 2 മണിക്കൂര്‍ ‘നോ സ്‌ക്രീന്‍’ പീരിഡാണ്. 9ന് വീണ്ടും സൈറണ്‍ മുഴങ്ങുമ്പോള്‍…

Read More

ഹെബ്ബാള്‍ – സില്‍ക്ക് ബോര്‍ഡ് തുരങ്കപാത; പദ്ധതി നീക്കത്തിനു തിരിച്ചടിയായി ചെലവ്

ബെംഗളൂരു: ഹെബ്ബാള്‍ സില്‍ക്ക് ബോര്‍ഡ് തുരങ്കപാതയ്ക്കുള്ള കരാറില്‍ ഏറ്റവും കുറഞ്ഞ ക്വട്ടേഷന്‍ അദാനി ഗ്രൂപ്പിന്റേതാണെങ്കിലും സര്‍ക്കാര്‍ നിശ്ചയിച്ച തുകയെക്കാള്‍ വളരെ കൂടുതലായതു വെല്ലുവിളിയാകുന്നു. 16.75 കിലോമീറ്റര്‍ പാതയ്ക്കു സര്‍ക്കാര്‍ ആകെ 17,698 കോടി രൂപ ചെലവ് കണക്കാക്കിയപ്പോള്‍ അദാനി ഗ്രൂപ്പിന്റെ ക്വട്ടേഷന്‍ 22,267 കോടി രൂപയാണ്. അന്തിമ തീരുമാനത്തിന് കരാര്‍ സംബന്ധിച്ച് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്‌തേക്കും. ചെലവ് കൂടുന്നതു പദ്ധതി നീക്കത്തിനു തിരിച്ചടിയാകും എസ്റ്റീം മാള്‍ ജംക്ഷന്‍ മു തല്‍ ശേഷാദ്രി റോഡ് വരെയും ശേഷാദി റോഡ് മുതല്‍ സില്‍ക്ക് ബോര്‍ഡ് ജംക്ഷന്‍ വരെയുമായി…

Read More

ഇനി കാത്തിരിപ്പ് 13 മിനിറ്റ്; നമ്മ മെട്രോ യെലോ ലൈനില്‍ ആറാം ട്രെയിന്‍ ഇന്ന് മുതല്‍

ബെംഗളുരു: നമ്മ മെട്രോ യെലോ ലൈനില്‍ (ആര്‍വി റോഡ്- ബൊമ്മസന്ദ്ര) ഇന്നു മുതല്‍ ആറാമത്തെ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതോടെ കാത്തിരിപ്പു സമയം 13 മിനിറ്റായി കുറയും. ഞായറാഴ്ചക ളില്‍ മാത്രം 15 മിനിറ്റാകും കാത്തിരിപ്പു സമയം. കഴിഞ്ഞ മാസമാണ് ആറാമത്തെ ട്രെയിന്‍ കൊല്‍ക്കത്തയിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നെത്തിച്ചത്. ഓഗസ്റ്റ് 11 നാണ് യെലോ ലൈനില്‍ 3 ട്രെയിനുകളുമായി സര്‍വീസ് ആരംഭിച്ചത്. അന്ന് 25 മിനിറ്റായിരുന്നു കാത്തിരിപ്പ് സമയം. നവംബര്‍ 1 ന് അഞ്ചാമത്തെ ട്രെയിനെത്തിയത് മുതല്‍ 15 മിനിറ്റാ യിരുന്നു കാത്തിരിക്കേണ്ടത്.

Read More

ബെംഗളൂരു ജനങ്ങളുടെ ശ്രദ്ധയ്ക്ക്: ഇന്ന് ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെപിടിസിഎല്ലിന്റെ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, ഖോദാസ് ഗ്ലാസ് ഫാക്ടറി, ഇസ്‌കോൺ, അരെഹള്ളി സബ്‌സ്റ്റേഷൻ പ്രദേശങ്ങളിൽ 23.12.2025 (ചൊവ്വാഴ്ച) രാവിലെ 10:00 മുതൽ വൈകുന്നേരം 04:00 വരെ വൈദ്യുതി തടസ്സമുണ്ടാകും. കോണനകുണ്ടെ, തലഘട്ടപൂർ, ദൊഡ്ഡകല്ലസന്ദ്ര, ശ്രീനിധി ലേഔട്ട്, ആവലഹള്ളി, മന്ത്രി അപ്പാർട്ട്മെൻ്റ്, തലഘട്ടപൂർ, രഘുവനഹള്ളി, ഗുബ്ബലാൽ, കുവെമ്പുനഗർ, വി.വി. നഗർ, വി.വി. ലേഔട്ട്, ബാലാജി ലേഔട്ട്, റോയൽ ഫാം, അരേഹള്ളി, ഇട്ടമാട്, എജിഎസ് ലേഔട്ട്, ചിക്കാലസന്ദ്ര, ടി.ജി. ലേഔട്ട്, ഭുവനേശ്വരിനഗർ ഐഎസ്ആർഒ ലേഔട്ട്, ഐഎസ്ആർഒ ലേഔട്ട് ഇൻഡസ്ട്രിയൽ ഏരിയ, കുമാരസ്വാമി ലേഔട്ട്, വിത്തല നഗർ,…

Read More

നാട്ടിലേക്കുള്ള ക്രിസ്മസ് യാത്ര; കണ്ണൂര്‍ കൊല്ലം യാത്രയ്ക്ക് സപെഷ്യല്‍ അനുവദിച്ചു; റൂട്ട് , കോച്ച്, ട്രെയിൻ നമ്പർ എന്നിവയുടെ വിശദാംശങ്ങൾ 

ബെംഗളുരു : ക്രിസ്മസ് അവധി യോടനുബന്ധിച്ചു നാട്ടില്‍ പോകുന്ന വര്‍ക്കും മടങ്ങിയെത്തുന്നവര്‍ക്കും ആശ്വാസമായി കണ്ണൂരിലേക്കും കൊ ല്ലത്തേക്കും പ്രത്യേക ട്രെയിന്‍ അനുവദിച്ചു. കണ്ണൂരിലേക്കു നാളെയും കൊല്ലത്തേക്കു മറ്റന്നാളുമാണു സര്‍വീസ്. ടിക്കറ്റ് ലഭിക്കാതെ യാത്ര മുടങ്ങുമെന്ന ആശങ്കയിലായിരുന്ന ഒട്ടേറെ പേര്‍ക്ക് ആശ്വസമാണ് ഈ ട്രെയിനുകള്‍. എസ്എംവിടി ബെംഗളൂരു കണ്ണൂര്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06575/06576) നാളെ വൈകിട്ട് 4.35 ന് ബയ്യപ്പനഹള്ളി എസ്എം വിടി ടെര്‍മിനലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06575) വ്യാഴാഴ്ച രാവിലെ 7.50ന് കണ്ണൂരിലെത്തും. തിരിച്ചു വ്യാഴാഴ്ച രാവിലെ 10 ന് കണ്ണൂരില്‍ നിന്നു…

Read More

മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു : മലയാളി യുവാവിനെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ തലശ്ശേരി വീനസ് ജങ്ഷൻ ഗീതാലയം വീട്ടിൽ പി. രാജീവ് മോഹനെയാണ്(39) ബെംഗളൂരു ആർടി നഗറിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നതായി ബന്ധുക്കൾ പറഞ്ഞു. ഒറ്റയ്ക്കായിരുന്നു താമസം. തേവാ ഫാം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ജീവനക്കാരനാണ്. മൃതദേഹം അംബേദ്കർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റി. ചൊവ്വാഴ്ച പോസ്റ്റുമോർട്ടം നടത്തിയശേഷം നാട്ടിലേക്ക് കൊണ്ടുപോകും. അച്ഛൻ: മോഹനൻ. അമ്മ: ഹേമലത. സഹോദരങ്ങൾ: രാകേഷ്, അനുപമ.

Read More

ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡൽ ജേതാക്കൾക്ക് 6 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടുന്നവർക്ക് ആറ് കോടി രൂപ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചു, കർണാടക അത്‌ലറ്റുകൾ സ്വർണ്ണ മെഡലുകൾ നേടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ബെംഗളൂരുവിൽ കർണാടക ഒളിമ്പിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച കർണാടക ഒളിമ്പിക് 2025 അവാർഡ് ദാന ചടങ്ങിൽ അദ്ദേഹം സംസാരിക്കുകയായിരുന്നു. നമ്മുടെ സർക്കാർ കായിക മേഖലയ്ക്ക് വലിയ ഊന്നൽ നൽകുന്നുണ്ട്. ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടുന്ന സംസ്ഥാനത്തെ അത്‌ലറ്റുകൾക്ക് 6 കോടി രൂപ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചു. അതുപോലെ, വെള്ളി മെഡൽ നേടുന്നവർക്ക് 4 കോടി രൂപയും…

Read More

ബെംഗളൂരു ജനങ്ങളുടെ ശ്രദ്ധയ്ക്ക്: നാളെ ഈ പ്രദേശങ്ങളിൽ വ്യത്യസ്ത സമയങ്ങളിൽ വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെപിടിസിഎല്ലിന്റെ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, ഖോദാസ് ഗ്ലാസ് ഫാക്ടറി, ഇസ്‌കോൺ, അരെഹള്ളി സബ്‌സ്റ്റേഷൻ പ്രദേശങ്ങളിൽ 23.12.2025 (ചൊവ്വാഴ്ച) രാവിലെ 10:00 മുതൽ വൈകുന്നേരം 04:00 വരെ വൈദ്യുതി തടസ്സമുണ്ടാകും. കോണനകുണ്ടെ, തലഘട്ടപൂർ, ദൊഡ്ഡകല്ലസന്ദ്ര, ശ്രീനിധി ലേഔട്ട്, ആവലഹള്ളി, മന്ത്രി അപ്പാർട്ട്മെൻ്റ്, തലഘട്ടപൂർ, രഘുവനഹള്ളി, ഗുബ്ബലാൽ, കുവെമ്പുനഗർ, വി.വി. നഗർ, വി.വി. ലേഔട്ട്, ബാലാജി ലേഔട്ട്, റോയൽ ഫാം, അരേഹള്ളി, ഇട്ടമാട്, എജിഎസ് ലേഔട്ട്, ചിക്കാലസന്ദ്ര, ടി.ജി. ലേഔട്ട്, ഭുവനേശ്വരിനഗർ ഐഎസ്ആർഒ ലേഔട്ട്, ഐഎസ്ആർഒ ലേഔട്ട് ഇൻഡസ്ട്രിയൽ ഏരിയ, കുമാരസ്വാമി ലേഔട്ട്, വിത്തല നഗർ,…

Read More
Click Here to Follow Us