ഹിന്ദി സംസാരിക്കാന്‍ അറിയാത്തതിന്റെ പേരില്‍ സൗത്ത് ആഫ്രിക്കന്‍ വിദേശിക്കെതിരെ ഭീഷണിയുമായി ബിജെപി കൗണ്‍സിലര്‍. ഡല്‍ഹിയിലെ പ്രതാപ്ഗഞ്ച് ബിജെപി കൗണ്‍സിലറായ രേണു ചൗധരിയാണ് ഭീഷണിപ്പെടുത്തിയത്. സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ ഫുട്ബോൾ പരിശീലകനെ ഇവര്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഡല്‍ഹിയിലെ കുട്ടികള്‍ക്ക് വര്‍ഷങ്ങളായി ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന കോച്ചിനെതിരെയാണ് ബിജെപി കൗണ്‍സിലറിന്റെ ആക്രോശം. പബ്ലിക് പാര്‍ക്കില്‍ വെച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ വിദേശിയോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ഇന്ത്യയിലെത്തിയ വിദേശികള്‍ ഹിന്ദി ഭാഷ പഠിക്കാത്തതെന്നും ഇത് ശരിയല്ലെന്നും വീഡിയോയിൽ ഇവർ പറയുന്നുണ്ട്. താന്‍ പറയുന്നതിന്റെ…
Read MoreYear: 2025
റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുടെ കൊലപാതകം; ബിജെപി എംഎല്‍എ ബയരതി ബസവരാജ് ഒളിവില്‍
ബെംഗളുരു: റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ കൊന്ന കേസില്‍ അഞ്ചാം പ്രതിയായ ബിജെപി എംഎല്‍എ ബയരതി ബസവരാജ് ഒളിവില്‍ പോയതിനെ തുടര്‍ന്ന് പൊലീസ് സിഐഡി വിഭാഗം അയല്‍ സംസ്ഥാനങ്ങളിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചു. മുന്‍ മന്ത്രി കുടിയായ ബസവരാജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 19ന് ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം മുന്‍കൂര്‍ ജാമ്യത്തിനു ബസവരാജ് ജനപ്രതിനിധികളുടെ പ്രത്യേക കോടതിയെ 20ന് സമീപിച്ചിരുന്നു. ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കാനിരിക്കെയാണ് എം എല്‍എ സംസ്ഥാനം വിട്ടതായി വിവരം ലഭിച്ചത്. ശീതകാല സമ്മേളനത്തിന്റെ അവസാന ദിനം ബസവരാജ് സഭയില്‍ ഹാജരായിരുന്നില്ല. സിഐഡി…
Read Moreഡിഗ്രി പരീക്ഷയ്ക്കിടെ ബിരുദ വിദ്യാര്‍ത്ഥി പ്രസവിച്ചു
ബിഹാര്‍ സമസ്തിപൂരിലെ പരീക്ഷാ സെന്ററില്‍ ബിരുദ വിദ്യാര്‍ത്ഥി പ്രസവിച്ചു. താതിയ ഗ്രാമത്തിലെ ശശി കൃഷ്ണ കോളേജിലെ ബി.എ എക്കണോമിക്‌സ് വിദ്യാര്‍ത്ഥി മാല്‍പൂര്‍ സ്വദേശി രവിത കുമാരിയാണ് പരീക്ഷയ്ക്കിടയില്‍ പ്രസവിച്ചത്. എട്ട് മാസം ഗര്‍ഭിണിയായ ഇവരെ ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പേ പ്രസവിക്കുകയായിരുന്നു. കടുത്ത വേദനയെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചെങ്കിലും ആശുപത്രിയിലെത്തിക്കാന്‍ വൈകിപ്പിച്ചുവെന്ന പരാതിയും ഉയരുന്നുണ്ട്. വനിതാ ജീവനക്കാരെത്തി മറ്റൊരു ക്ലാസിലേക്ക് മാറ്റിയ ശേഷമാണ് സംഭവം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
Read Moreകരോള്‍ സംഘത്തെ ആക്രമിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
പാലക്കാട്: പാലക്കാട് പുതുശ്ശേരിയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റുരണ്ടുപേരും അശ്വിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തെ പ്രതി ആക്രമിക്കുകയായിരുന്നു. കരോളിന് ഉപയോഗിച്ച ഡ്രമ്മില്‍ സിപിഐഎം എന്നെഴുതിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. സുരഭിനഗര്‍ എന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു സംഭവം.
Read Moreമൈസൂരു കൊട്ടാരത്തി പുഷ്പമേളയ്ക്ക് തുടക്കം
ബെംഗളുരു: മൈസൂരു കൊട്ടാരത്തിലെ പുഷ്പമേളയ്ക്ക് തുടക്കമായി. 31 വരെ രാവിലെ 10 മുതല്‍ രാത്രി 9 വരെ യാണു മേള. പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച ഇന്ത്യന്‍ ഭരണഘടനയുടെയും ശൃംഗേ ശാരദാംബ ക്ഷേത്രത്തിന്റെയും മാതൃകകളാണ് ഈ വര്‍ഷത്തെ പുഷ്പമേളയുടെ ആകര്‍ഷണങ്ങള്‍. ഇതോടനു ബന്ധിച്ച് 25 വരെ വൈകിട്ട് 5 മുതല്‍ രാത്രി 9.30 വരെ കലാ, സാംസ്‌കാരിക പരിപാടികളും ഉണ്ടാകും.
Read Moreനിയന്ത്രിക്കാനാളില്ലാതെ റോഡില്‍ കാളകള്‍; എന്‍ജിനീയര്‍ ഉള്‍പ്പടെ വാഹനം ഇടിച്ച് രണ്ടു മരണം
ചെന്നൈ: റോഡിന് കുറുകെ ചാടിയ കാളകളെ ഇടിച്ച വാന്‍ നിയന്ത്രണം വിട്ടു മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍ജിനീയര്‍ ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു. മൂന്ന് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുഡുവാഞ്ചേരിയില്‍ സ്വകാര്യ കമ്പനി ജീവനക്കാരുമായി പോവുകയായിരുന്ന വാനാണു കാളകളെ ഇടിച്ചു നിയന്ത്രണം നഷ്ടമായത്. ബൈക്കുകളില്‍ ഇടിച്ച വാന്‍ കാല്‍നടയാത്രക്കാരിയെയും ഇടിച്ചു വീഴ്ത്തി. വൈദ്യുതി ബോര്‍ഡ് അസി. : എന്‍ജിനീയര്‍ രാജ് കുമാര്‍ (52), വെങ്കടേശന്‍ എന്നിവരാണു മരിച്ചത്.
Read Moreകൂട്ടുകാരോടൊത്ത് സോറ പറഞ്ഞും അല്ലാതെയും ചായ കുടിക്കുന്നവരാണോ നിങ്ങൾ; കുടിച്ചോളൂ എന്നാൽ കൂടെ ഇതൊക്കെ ഒഴുവാക്കാം !
കൂട്ടുകൂടിയും അല്ലതെയും ചായ കുടി എന്നത് ഭൂരിഭാഗം ആളുകളുടേയും ശീലമാണ്. മിതമായ അളവിലാണെങ്കിൽ അത് അത്ര അപകടകാരിയല്ല. പക്ഷെ ചായ കുടിക്കുമ്പോൾ ചില ഭക്ഷണങ്ങൾ കൂടെ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണ ചെയ്യില്ല എന്നാണ് വിദഗ്ധർ പറയുന്നത്. ആസ്വദിച്ച് കുടിക്കുന്ന ചായയോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചായയുടെ യഥാര്‍ഥ രുചിയേയും പോഷകമൂല്യത്തേയും ആഗിരണം ചെയ്യുന്നതിൽ നിന്ന് തടയുന്നു എന്നാണ് കണ്ടെത്തൽ. അത്തരത്തിൽ ചായയോടൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയന്ന് നോക്കാം. പാലൊഴിച്ച് ചായ പാലൊഴിച്ച് ചായ ആകാം. പക്ഷെ മറ്റ് പാലുൽപ്പന്നങ്ങൾ അതൊടൊപ്പം കഴിക്കാതിരിക്കുന്നതാണ് നല്ലത്.…
Read Moreഅശ്ലീല വിഡിയോ പ്രചരിപ്പിച്ച സമൂഹമാധ്യമ അക്കൗണ്ട് ഉടമകള്‍ക്കെതിരെ കേസ്
ബെംഗളുരു: അശ്ലീല വിഡിയോകള്‍ പ്രചരിപ്പിച്ച സമൂഹമാധ്യമ അക്കൗണ്ട് ഉടമകള്‍ക്കെതിരെ സൈബര്‍ ക്രൈം പൊലീസ് കേസെടുത്തു. അശ്ലീല കളിലേക്കുള്ള ലിങ്കിലേക്ക് നയിക്കുന്ന ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ചതിനാണ് നടപടി. ഇത്തരം 28 ലിങ്കുകള്‍ പ്രചരിപ്പിച്ച ഫെയ്‌സ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റാ ഗ്രാം അക്കൗണ്ട് ഉടമകള്‍ ക്കെതിരെയാണ് അന്വേഷണം.
Read Moreവാളയാർ ആൾക്കൂട്ടകൊല; രാം നാരായണിന്റെ കുടുംബത്തിന് 10 ലക്ഷം കേരള സർക്കാർ നൽകും; പിടിയിലായ പ്രതികളിൽ 4 പേർ ബിജെപി അനുഭാവികൾ
പാലക്കാട്: പാലക്കാട് വാളയാറില്‍ ഛത്തീസ്ഗഢ് ബിലാസ്പൂര്‍ സ്വദേശി രാംനാരായണിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സര്‍ക്കാര്‍ ഇരയുടെ കുടുംബത്തിനൊപ്പമാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. തൃശൂരില്‍ ജില്ല കലക്ടറുടെ സാന്നിധ്യത്തില്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട രാം നാരായണിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് അയക്കും. അതിനു വേണ്ട ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതിനായി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കുടുംബാംഗങ്ങളെയും മൃതദേഹത്തിനൊപ്പം വിമാനത്തില്‍ തിരിച്ചയക്കും. പ്രതികള്‍ക്കെതിരെ എസ് സി,…
Read Moreഅധികാരക്കൈമാറ്റം തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ; ഡൽഹിക്ക് വിളിപ്പിക്കുന്നത് കാത്ത് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബെംഗളൂരു : അധികാരക്കൈമാറ്റം തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ നിലപാട് കടുപ്പിക്കുന്നതിനിടെ ഹൈക്കമാൻഡിൽ പ്രതീക്ഷയർപ്പിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് തന്നെയും സിദ്ധരാമയ്യയെയും ഡൽഹിക്ക് വിളിപ്പിക്കുന്നത് കാത്തിരിക്കുകയാണെന്ന് ശിവകുമാർ ശനിയാഴ്ച ബെംഗളൂരുവിൽ പറഞ്ഞു. ഉചിതമായ സമയത്ത് തന്നെയും മുഖ്യമന്ത്രിയെയും വിളിപ്പിക്കുമെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട് ചില സന്ദേശങ്ങൾ ഹൈക്കമാൻഡ് നൽകിയിട്ടുണ്ടെന്നാണ് ശിവകുമാർ നൽകിയ സൂചന. താൻ രഹസ്യമായി ഹൈക്കമാൻഡിനെ കാണാൻ പോകില്ലെന്നുപറഞ്ഞ ശിവകുമാർ വിളിവരുമ്പോൾ താനും മുഖ്യമന്ത്രിയും ഒരുമിച്ച് ഡൽഹിക്കു പോകുമെന്നും പറഞ്ഞു. ചൊവ്വാഴ്ച ശിവകുമാർ ഡൽഹിക്ക് പോകുന്നുണ്ട്.…
Read More