ബെംഗളൂരു : അധികാരക്കൈമാറ്റം തള്ളി മുഖ്യമന്ത്രി സിദ്ധരാമയ്യ നിലപാട് കടുപ്പിക്കുന്നതിനിടെ ഹൈക്കമാൻഡിൽ പ്രതീക്ഷയർപ്പിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് തന്നെയും സിദ്ധരാമയ്യയെയും ഡൽഹിക്ക് വിളിപ്പിക്കുന്നത് കാത്തിരിക്കുകയാണെന്ന് ശിവകുമാർ ശനിയാഴ്ച ബെംഗളൂരുവിൽ പറഞ്ഞു.
ഉചിതമായ സമയത്ത് തന്നെയും മുഖ്യമന്ത്രിയെയും വിളിപ്പിക്കുമെന്ന് ഹൈക്കമാൻഡ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട് ചില സന്ദേശങ്ങൾ ഹൈക്കമാൻഡ് നൽകിയിട്ടുണ്ടെന്നാണ് ശിവകുമാർ നൽകിയ സൂചന.
താൻ രഹസ്യമായി ഹൈക്കമാൻഡിനെ കാണാൻ പോകില്ലെന്നുപറഞ്ഞ ശിവകുമാർ വിളിവരുമ്പോൾ താനും മുഖ്യമന്ത്രിയും ഒരുമിച്ച് ഡൽഹിക്കു പോകുമെന്നും പറഞ്ഞു.
ചൊവ്വാഴ്ച ശിവകുമാർ ഡൽഹിക്ക് പോകുന്നുണ്ട്. നാഷണൽ ഹെറാൾഡ് കേസിൽ ഡൽഹി പോലീസിനുമുൻപിൽ ഹാജരാകാനാണിത്. നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയെപ്പറ്റി സംസാരിക്കാൻ കേന്ദ്ര ജലശക്തിമന്ത്രി സി.ആർ. പാട്ടീൽ വിളിച്ച യോഗത്തിൽ പങ്കെടുക്കുന്നുമുണ്ട്.
കേന്ദ്ര പരിസ്ഥിതി, നഗരവികസന മന്ത്രിമാരെയും കർണാടകത്തിൽനിന്നുള്ള എംഎൽഎമാരെയും കാണാൻ പദ്ധതിയുണ്ട്. സമയം ലഭിച്ചാൽ ഇവരോടൊപ്പം പ്രധാനമന്ത്രിയെയും കാണുമെന്നും ശിവകുമാർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]