പ്രവേശനവിലക്ക്: കലക്ടര്‍ക്കെതിരെ പരാതി നല്‍കി മഹാരാഷ്ട്ര എംപി

ബെംഗളുരു: ബെളഗാവിയില്‍ പ്രവേശിക്കുന്നതില്‍ നിന്നു വിലക്കിയ കലക്ടര്‍ മുഹമ്മദ് റോഷനെതിരെ നടപടി ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ നിന്നുള്ള ശിവസേന എംപി ധൈര്യശീല്‍ എസ്. മാനെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കി.

ബെളഗാവി അതിര്‍ത്തി പ്രശ്‌ന തര്‍ക്ക പരിഹാരത്തിന് മഹാരാഷ്ട്ര നിയോഗിച്ച സമിതി അംഗമാണ് മാനെ. നവംബര്‍ ഒന്നിന് മഹാരാഷ്ട്ര ഏകീകരണ്‍ സമിതി (എംഇഎസ്) ഏര്‍പ്പെടുത്തിയ കരിദിന പ്രതിഷേധത്തില്‍ പങ്കെടുക്കാതിരിക്കാനാണു വിലക്കിയത്.

  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

അതിനിടെ ബെളഗാവി അതിര്‍ത്തി പ്രശ്‌നം വഷളാക്കരുതെന്ന് മാനെയോട് നിയമമന്ത്രി എച്ച്.കെ.പാട്ടീല്‍ ആവശ്യപ്പെട്ടു. ബെളഗാവിയില്‍ മറാഠികളും കന്നഡിഗരും സഹോദരങ്ങളായാണു ജീവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ബെളഗാവിയിലെ മറാഠ ഭൂരിപക്ഷമുള്ള ഗ്രാമങ്ങള്‍ മഹാരാഷ്ട്രയോടൊപ്പം ചേര്‍ക്കണമെന്ന ആവശ്യം ഉന്നയിച്ച് സമിതി എല്ലാം നവംബര്‍ ഒന്നിനും കരിദിനം ആചരിക്കാറുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
[masterslider id="10"]

Related posts