ബെംഗളുരു: ബെളഗാവിയില്‍ പ്രവേശിക്കുന്നതില്‍ നിന്നു വിലക്കിയ കലക്ടര്‍ മുഹമ്മദ് റോഷനെതിരെ നടപടി ആവശ്യപ്പെട്ട് മഹാരാഷ്ട്രയില്‍ നിന്നുള്ള ശിവസേന എംപി ധൈര്യശീല്‍ എസ്. മാനെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കി. ബെളഗാവി അതിര്‍ത്തി പ്രശ്‌ന തര്‍ക്ക പരിഹാരത്തിന് മഹാരാഷ്ട്ര നിയോഗിച്ച സമിതി അംഗമാണ് മാനെ. നവംബര്‍ ഒന്നിന് മഹാരാഷ്ട്ര ഏകീകരണ്‍ സമിതി (എംഇഎസ്) ഏര്‍പ്പെടുത്തിയ കരിദിന പ്രതിഷേധത്തില്‍ പങ്കെടുക്കാതിരിക്കാനാണു വിലക്കിയത്. അതിനിടെ ബെളഗാവി അതിര്‍ത്തി പ്രശ്‌നം വഷളാക്കരുതെന്ന് മാനെയോട് നിയമമന്ത്രി എച്ച്.കെ.പാട്ടീല്‍ ആവശ്യപ്പെട്ടു. ബെളഗാവിയില്‍ മറാഠികളും കന്നഡിഗരും സഹോദരങ്ങളായാണു ജീവിക്കുന്നതെന്നും മന്ത്രി പറഞ്ഞു.…
Read MoreYear: 2025
നേതൃമാറ്റത്തില്‍ ആശയക്കുഴപ്പം പ്രാദേശിക നേതാക്കള്‍ക്ക് മാത്രമെന്ന് കേന്ദ്രനേതൃത്വം
ബെംഗളുരു: മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള ആശങ്കകളും സംശ യങ്ങളും പ്രാദേശിക നേതാക്കള്‍ പ്രചരിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. നേതൃത്വത്തിന് ഇക്കാര്യത്തില്‍ ഒരു സംശവുമില്ലെന്നും എഐസിസി അധ്യ ക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കല ബുറഗിയില്‍ പറഞ്ഞു. ഒരു സംശയത്തിനും ഇടനല്‍കിയിട്ടില്ലാത്ത നേതൃത്വത്തെ പഴിക്കുന്നതില്‍ അര്‍ഥമില്ല. തിരഞ്ഞെടുപ്പു വിജയം ഒറ്റ വ്യക്തിയില്‍ അധിഷ്ഠിമല്ല. അതൊരു കൂട്ടായ പ്രവര്‍നമാണ്. ആരെങ്കിലും ഒരാള്‍ മാത്രമായി അത് അവകാശപ്പെടു തില്‍ കഴമ്പില്ലെന്നും ആരുടെയ പേരെടുത്തു പറയാതെ ഖര്‍ഗെ വ്യക്തമാക്കി.
Read Moreപ്രവര്‍ത്തകയുടെ മരണം; ബിജെപി നേതാവിനെതിരെ കേസ്
ബെംഗളൂരു: ബിജെപി പ്രവര്‍ത്തക ജ്യോതി പാട്ടീല്‍ തീകൊളുത്തി മരിച്ച സംഭവ ത്തില്‍ കലബുറഗിയിലെ ബിജെപി നേതാവ് മല്ലിനാഥ് ബിരാദാറിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. വെള്ളിയാഴ്ച രാത്രി താന്‍ ഇല്ലാതിരുന്ന സമയം നന്ദിക്കുറിലെ വീട്ടിലെത്തിയ ജ്യോതി ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തിയെന്നാണ് മല്ലിജ്യോതി നാഥിന്റെ മൊഴി. വാതിലില്‍ മുട്ടുകേട്ട് ഭാര്യ വാതില്‍ തുറന്നപ്പോഴേക്കും ജ്യോതിയുടെ ദേഹത്തു തീ പടര്‍ന്നിരുന്നെ ന്നും പറയുന്നു. അതേസമയം ജ്യോതിയുടെ മരണം കൊലപാതകമാണെന്ന് ഭര്‍ത്താവ് ചിദാനന്ദ് ആരോപിച്ചതോടെ പൊലീസ് ഈ ദിശയിലും അന്വേഷിക്കുന്നുണ്ട്. സംഭവത്തിനു…
Read Moreസത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൗണ്‍സിലര്‍ അറസ്റ്റില്‍
ആലപ്പുഴ: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കൗണ്‍സിലര്‍ അറസ്റ്റില്‍. കായംകുളത്താണ് സംഭവം. സാമ്പത്തിക തട്ടിപ്പുകേസിലാണ് നഗരസഭ കൗണ്‍സിലര്‍ നജുമുദീന്‍ അറസ്റ്റിലായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ചയാളാണ് നജുമുദീന്‍. നൂറനാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാപാരി-വ്യവസായി കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വിവിധ ആളുകളില്‍ നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് പൊലീസ് നജുമുദീനെ അറസ്റ്റ് ചെയ്തത്
Read Moreസി.കെ ജാനുവും പി.വി അന്‍വറും യുഡിഎഫിൽ; അസോസിയേറ്റ് അംഗമാക്കും
പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അംഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി. ഇരുവർക്കും പുറമെ വിഷ്ണുപുരം ചന്ദ്രശേഖരനെയും മെമ്പറായി പരിഗണിക്കും. തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫിമായി സഹകരിച്ചവരെയാണ് അസോസിയേറ്റ് അംഗങ്ങളാക്കാൻ തീരുമാനമായത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുക എന്ന ഉദ്ദേശത്തിൽ കൂടിയാണിത്.
Read Moreടിപി വധക്കേസ് പ്രതികളായ ഷാഫിക്കും ഷിനോജിനും പരോള്‍: ആർക്കും കിട്ടാത്ത ആനുകൂല്യങ്ങളെന്ന് കെകെ രമ
കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍. മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കാണ് 15 ദിവസത്തെ പരോള്‍ അനുവദിച്ചത്. രണ്ടുപേരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. വര്‍ഷാവസാനം നല്‍കുന്ന സ്വാഭാവിക പരോള്‍ എന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. എന്നാൽ സർക്കാർ നീക്കത്തിനെതിരെ എംഎൽഎയും ടി പി ചന്ദ്രശേഖറിൻ്റെ ഭാര്യയുമായ കെ കെ രമ രംഗത്തെത്തി. പ്രതികൾക്ക് ഇഷ്ടം പോലെ പരോൾ നൽകുകയാണെന്നും എന്ത് വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ആണിതെന്നും രമ ചോദിച്ചു
Read Moreബയ്യപ്പനഹള്ളി എസ്എംവിടി ടെര്‍മിനാലിന് അത്യാധുനികം എന്ന പേര് മാത്രം; യാത്രക്കാർക്ക് കാത്തിരിപ്പുമുറിയില്ല, അറ്റകുറ്റപ്പണിയില്ല
ബെംഗളുരു: വിമാനത്താവള മാതൃകയില്‍ അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിച്ച ബയ്യപ്പനഹള്ളി എസ്എംവിടി ടെര്‍മിനലില്‍ ആവശ്യത്തിന് കാത്തിരിപ്പുമുറികളും അനുബന്ധ സൗകര്യങ്ങളുമില്ലാത്തത് യാത്രക്കാര്‍ക്ക് തിരിച്ചടിയാകുന്നു. മിക്ക ദിവസങ്ങളിലും നൂറുകണക്കിന് യാത്രക്കാര്‍ പുറത്തുകാത്തു നില്‍ക്കുന്നതും കിടന്നുറങ്ങുന്നതും കാണാം. ലോക നിലവാര മുണ്ടെന്ന് അവകാശപ്പെടുന്ന സ്റ്റേഷന്റെ പ്രതിഛായയെയാണ് ഇതു ബാധിക്കുന്നത്. കേരളത്തിലേക്കുള്‍പ്പെടെ ഒട്ടോറെ ട്രെയിനുകള്‍ പുറപ്പെടുകയും യാത്ര അവസാനിപ്പിക്കുകയും ചെയ്യുന്ന ടെര്‍മിനലില്‍ യാത്രക്കാരുടെ തിരക്കിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. എസി തകരാറും ശുചിമുറി കള്‍ വൃത്തിയായി സൂക്ഷിക്കാത്തതും ടെര്‍മിനലിന്റെ പോരായ്മകളായി യാത്രക്കാര്‍ ചൂണ്ടി ക്കാട്ടുന്നു. കെട്ടിടത്തിന്റെ ഒരു മൂലയില്‍ ടിക്കറ്റ് കൗണ്ടര്‍ വച്ചതും…
Read Moreഏഴാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി
മലപ്പുറം: മേലങ്ങാടിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. 13 വയസുകാരി ഫാത്തിമയാണ് ആത്മഹത്യ ചെയ്തത്. മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വീട്ടിൽ നിന്ന് കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. പിന്നാലെ മുറിക്കുള്ളിൽ കയറി കതകടച്ച ഫാത്തിമ ആത്മഹത്യ ചെയ്യുകയായിരുന്നു. തൊട്ടിൽ കെട്ടാനുള്ള ഹുക്കിൽ കെട്ടിയാണ് ആത്മഹത്യ ചെയ്തത്.
Read More“ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രം അതിന് ഭരണഘടനാ അംഗീകാരം ആവശ്യമില്ല”; വിവാദ പരാമർശവുമായി ആർഎസ്‌എസ് മേധാവി മോഹൻ ഭഗ്‌വത്
കൊൽക്കത്ത∙ ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും പ്രഖ്യാപിച്ച് ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത്. ആർഎസ്‌എസിന്റെ 100-ാം വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് ഇന്ത്യൻ സംസ്കാരം രാജ്യത്ത് വിലമതിക്കപ്പെടുന്നതുവരെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരിക്കുമെന്ന് മോഹൻ ഭാഗവത് പറഞ്ഞത്. സത്യം അത് ആയതിനാൽ ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. ‘‘കിഴക്ക് സൂര്യൻ ഉദിക്കുന്നു. അത് എപ്പോൾ മുതൽ സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്ന് നമ്മൾക്കറിയില്ല. അപ്പോൾ, അതിനും ഭരണഘടനാ അംഗീകാരം ആവശ്യമുണ്ടോ? ഹിന്ദുസ്ഥാൻ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ മാതൃരാജ്യമായി കരുതുന്നവർ ഇന്ത്യൻ…
Read Moreഗതാഗതക്കുരുക്കഴിയും; ബെംഗളൂരുവിലെ ഈ റോഡ് ആറ് വർഷത്തിന് ശേഷം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നു
ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്കിന് അറുതിവരുത്താൻ നഗരത്തിലെ തന്നെ തിരക്കേറിയ കേന്ദ്ര ഭാഗത്തുള്ള കമ്മനഹള്ളി റോഡ് 2026 ജനുവരി ആദ്യവാരത്തോടെ പൂർണമായി തുറന്നു കൊടുക്കും. കമ്മനഹള്ളി റോഡ് തുറന്നു കൊടുക്കുന്നതോടെ ബെംഗളൂരു നഗരത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യ മേഖലയിലെ ഗതാഗതക്കുരുക്ക് വലിയ തോതില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംജി റോഡിലെ കൗവേരി എംപോറിയം ജങ്ഷനും ക്യൂബൻ റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാത കൂടിയാണിത്. 2019 ജൂണ്‍ മുതല്‍ കമ്മനഹള്ളി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു. ബെംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) ആണ് എംജി റോഡില്‍ പുതിയ…
Read More