കുതിച്ചുയർന്ന് ‌വിമാനനിരക്ക്; മുക്കാൽ ലക്ഷം കൈയ്യിൽ ഉണ്ടെങ്കിലേ ഇനി നാട്ടിൽ പോയി വരാൻ പറ്റു,

ദുബായ്: അവധിക്കാലം തുടങ്ങിയതോടെ ഗൾഫിൽ നിന്നു നാട്ടിലേക്കും തിരിച്ചുമുള്ള വിമാനനിരക്ക് വീണ്ടും കുതിച്ചുയർന്നു. ക്രിസ്മസ് അവധിക്കു നാട്ടിൽ പോയി മടങ്ങാൻ ഒരാൾക്ക് 61,000 – 74,100 രൂപ വരെ വേണ്ടിവരും. 4 പേരടങ്ങുന്ന കുടുംബത്തിന്റെ യാത്രയ്ക്കു 3 ലക്ഷം രൂപവരെയാണ് ഈടാക്കുന്നത്. യാത്ര വിദേശക്കമ്പനികളുടെ വിമാനങ്ങളിലാണെങ്കിൽ കൂടുതൽ ചാർജ് നൽകേണ്ടിവരും. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള നിരക്കും കൂടുതലാണ്. എന്നാൽ ഗൾഫിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കു താരതമ്യേന കുറഞ്ഞ ചാർജ് മാത്രമാണുള്ളത്.

Read More

ആശുപത്രി അധികൃതർ ആംബുലൻസ് നൽകിയില്ല; കുഞ്ഞിന്റെ മൃതദേഹം 20 രൂപയുടെ പ്ലാസ്റ്റിക് ബാഗിലാക്കി വീട്ടിലെത്തിച്ച് കുടുംബം

ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കാന്‍ തയ്യാറാകാത്തതോടെ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിലാക്കി ബസില്‍ യാത്ര ചെയ്ത് ആദിവാസി കുടുംബം. ജാര്‍ഖണ്ഡിലെ ബല്‍ജോരിയിലാണ് സംഭവം. ബല്‍ജോരി സ്വദേശിയായ ഡിംബ ചതോബയുടെ നാല് മാസം പ്രായമുള്ള കുഞ്ഞായിരുന്നു മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ അതിന് തയ്യാറായില്ല. ഇതോടെയാണ് കുടുംബം പ്ലാസ്റ്റിക് ബാഗില്‍ കുഞ്ഞിന്റെ മൃതദേഹം കൊണ്ടുപോയത്. നോമുണ്ടി ബ്ലോക്കിലെ ബല്‍ജോരി സ്വദേശിയായ ഡിംബ ചതോംബയാണ് തന്റെ കുഞ്ഞിന്റെ മൃതദേഹവുമായി ദുരിതയാത്ര നടത്തിയത്. ചൈബാസയിലെ സദര്‍…

Read More

വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു

സ്കൂട്ടറും തീർത്ഥാടക ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ചു . കണ്ണിമല പഴയതോട്ടം സാജുവിന്റെ മകൻ ജെസ്വിൻ സാജു (19 ) ആണ് മരണപ്പെട്ടത്. എരുമേലി ചരളയിൽ വച്ച് ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത് .

Read More

തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി വിലയിരുത്തി സിപിഎം

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ തോല്‍വിക്ക് കാരണം ബിജെപി ഉയര്‍ത്തിയ വെല്ലുവിളി തിരിച്ചറിയാന്‍ കഴിയാതിരുന്നതാണെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തല്‍. രാഷ്ട്രീയ- സംഘടനാ കാരണങ്ങളാലാണ് കനത്ത തോല്‍വി നേരിട്ടതെന്നും സെക്രട്ടറിയേറ്റില്‍ വിലയിരുത്തി. ശബരിമല വിവാദമടക്കം തോല്‍വിക്ക് കാരണമായെന്നും വിലയിരുത്തലുണ്ട്. ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യ പോലും പ്രചാരണ വിഷയമാക്കാനായില്ല. സംഘടനപരമായ വീഴ്ച മൂലമാണ് അത് സംഭവിച്ചത്. ചുമതല നല്‍കിയ പലരും ഉത്തരവാദിത്വം നിര്‍വഹിക്കാതെ ഉഴപ്പി നടന്നു. കാരണക്കാരയവര്‍ക്കെതിരെ പാര്‍ട്ടി നടപടി ആലോചനയിലുണ്ടെന്നാണ് വിവരം. അതേസമയം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും.

Read More

അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു

POWER

തിരുവനന്തപുരം ദൈവപ്പുരയിൽ അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ദൈവപ്പുര സ്വദേശി വിൽസൺ ആണ് മരിച്ചത്. മൃതദേഹം വൈദ്യുത വേലിയിൽ കുലുങ്ങിക്കിടന്ന നിലയിലായിരുന്നു. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു സംഭവം. ആടിന് തീറ്റ തേടി ദൈവപ്പുര ഇക്ബാൽ കോളജിന് സമീപമുള്ള പുരയിടത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് ഉച്ചമുതൽ വിൽസണെ കാണാതായതിന് പിന്നാലെ നാട്ടുകാരും കുടുംബവും അന്വേഷിച്ചിറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഏഴ് മണിയോടെയാണ് വിൽസണെ മരിച്ച നിലയിൽ കണ്ടെത്തിയത്. വന്യമൃ​ഗങ്ങളിൽ നിന്ന് കൃഷി ഭൂമിയെ സംരക്ഷിക്കുന്നതിനായാണ് സ്ഥലം ഉടമ അനധികൃത വൈദ്യുത വേലി…

Read More

നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് പരിശോധനയിൽ തെളിയിക്കാനായില്ല

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസില്‍ പൊലീസിന് തിരിച്ചടി. ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് പരിശോധനയില്‍ തെളിയിക്കാനായില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് നടന് അനുകൂലമാണ്. ഇതോടെ ഷൈനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടും. ഹോട്ടലില്‍ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നാണ് കേസ്.

Read More

നഗരത്തിലെ മാംസാഹാരപ്രിയർക്ക് ഞെട്ടൽ! 1,000 രൂപയിലേക്ക് അടുത്ത് മട്ടന്റെ വില; തൊട്ട് പിറകെ ചിക്കനും

ബെംഗളൂരു: സിലിക്കൺ സിറ്റിയായ ബെംഗളൂരു ഉൾപ്പെടെയുള്ള സംസ്ഥാനത്ത് ക്രിസ്മസ്, പുതുവത്സരം എന്നിവ കാരണം നോൺ വെജ് ഡിമാൻഡ് വർദ്ധിച്ചതിനാൽ, ആട്ടിറച്ചിയുടെ വില ആയിരം കടന്നത് നോൺ-വെജ് പ്രേമികൾക്ക് വലിയ ഞെട്ടലായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് ആണ് കോഴിയുടെയും ആട്ടിറച്ചിയുടെയും വില ഉയർന്നത്. ആട്ടിറച്ചിയുടെ വില കിലോയ്ക്ക് 900 രൂപയായിരുന്നു, അടുത്ത ആഴ്ച അത് 1,000 രൂപയിലെത്താൻ സാധ്യതയുണ്ട്. 230 നും 240 നും ഇടയിൽ വിലയുണ്ടായിരുന്ന കോഴിയിറച്ചിയുടെ വില ഇപ്പോൾ കിലോയ്ക്ക് 300 നും 310 നും ഇടയിൽ…

Read More

മദ്യപിച്ചിരുന്ന ഡ്രൈവർ ഓടിച്ച ട്രക്ക് ലോറി 20 ലധികം വാഹനങ്ങൾ ഇടിച്ചു തകർത്തു

ബെംഗളൂരു:  ന​ഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ആനേക്കലിൽ ഒരു വലിയ കണ്ടെയ്‌നർ ട്രക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന പത്തിലധികം വാഹനങ്ങളിൽ ഇടിച്ചുകയറി അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മദ്യപിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന ട്രക്ക് ഡ്രൈവർ പോലീസിനെ വെട്ടിച്ച് 14 കിലോമീറ്റർ സഞ്ചരിച്ചെങ്കിലും പൊതുജനങ്ങൾ ഇയാളെ പിടികൂടി മർദ്ദിച്ചു പോലീസിൽ ഏൽപ്പിച്ചു. ഡ്രൈവർ പ്രേമും ക്ലീനർ നാരായൺ പാട്ടീലും ഉത്തർപ്രദേശ് സ്വദേശികളാണ്. ഓട്ടോയിൽ ഇടിച്ചപ്പോൾ ക്ലീനർ ട്രക്കിൽ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. ബെസ്തമനഹള്ളിയിൽ നിന്ന് ചന്ദപുരയിലേക്ക് പോകുകയായിരുന്ന ട്രക്ക് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഒന്നിനുപുറകെ ഒന്നായി ഇടിക്കുകയായിരുന്നു. പോലീസ് പിന്തുടർന്നെങ്കിലും, ഹൊസൂർ…

Read More

തണുപ്പ് കടുത്തതോടെ പനി ഭീതി: കുട്ടികളും ഗർഭിണികളും അപകടസാധ്യതയിൽ; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

ബെംഗളൂരു: കർണാടകയിലെ കാലാവസ്ഥ ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്നു. ഈ കാലാവസ്ഥാ വ്യതിയാനം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു. അതിനാൽ, സംസ്ഥാനത്ത് സീസണൽ പനിയുടെ ഭയം ആരംഭിച്ചിട്ടുണ്ട് . ഇക്കാര്യത്തിൽ, മുൻകരുതൽ നടപടിയായി കർണാടക ആരോഗ്യ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട് . ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ സീസണൽ ഇൻഫ്ലുവൻസ വർദ്ധിക്കുമെന്ന ഭയം കണക്കിലെടുത്ത് ഉചിതമായ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ആശുപത്രികൾക്ക് നിർദ്ദേശം നൽകി. എല്ലാ ലാബുകളും ഉചിതമായ പരിശോധനാ കിറ്റുകൾ സൂക്ഷിക്കാനും, ഇൻഫ്ലുവൻസയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും, സമയബന്ധിതമായ നിരീക്ഷണം നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്. രോഗബാധിതരായ ആളുകളുടെയാണ്…

Read More

ആധുനിക രീതിയില്‍ റസല്‍ മാര്‍ക്കറ്റ് നവീകരണം ആരംഭിച്ച് ജിബിഎ

ബെംഗളൂരു: ശിവാജിനഗറിലെ റസല്‍ മാര്‍ക്കറ്റ് നവീകരിക്കാനുളള നടപടികള്‍ ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി(ജിബിഎ) ആരംഭിച്ചു. മാര്‍ക്കറ്റിന്റെ പൈത്യകം നിലനിര്‍ത്തിക്കൊണ്ട് ആധുനിക രീതിയിലാകും വികസിപ്പിക്കുക. നവീകരണത്തിന് കരാര്‍ വിളിക്കാന്‍ ജിബിഎ ചീഫ് കമ്മീഷണര്‍ മഹേശ്വര്‍ റാവു ബെംഗളൂരു സെന്‍ട്രെല്‍ സിറ്റി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. റസല്‍ മാര്‍ക്കറ്റിനെ നഗരത്തിലെ പ്രധാന ജനസൗഹൃദ വിപണിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മഹേശ്വര്‍ റാവു പറഞ്ഞു. മാര്‍ക്കറ്റ് നവീകരിക്കാനുളള വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ശരിയായ ഡ്രെയിനേജ് സംവിധാനങ്ങള്‍ ഉറപ്പാക്കുകയും പാര്‍ക്കിങ് സ്ഥലങ്ങളില്‍ വെളളം കെട്ടിനില്‍ക്കുന്നത് തടയാന്‍ ക്രമീകരണങ്ങള്‍…

Read More
Click Here to Follow Us