മദ്യപിച്ചിരുന്ന ഡ്രൈവർ ഓടിച്ച ട്രക്ക് ലോറി 20 ലധികം വാഹനങ്ങൾ ഇടിച്ചു തകർത്തു

ബെംഗളൂരു:  ന​ഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ആനേക്കലിൽ ഒരു വലിയ കണ്ടെയ്‌നർ ട്രക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന പത്തിലധികം വാഹനങ്ങളിൽ ഇടിച്ചുകയറി അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

മദ്യപിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന ട്രക്ക് ഡ്രൈവർ പോലീസിനെ വെട്ടിച്ച് 14 കിലോമീറ്റർ സഞ്ചരിച്ചെങ്കിലും പൊതുജനങ്ങൾ ഇയാളെ പിടികൂടി മർദ്ദിച്ചു പോലീസിൽ ഏൽപ്പിച്ചു.

ഡ്രൈവർ പ്രേമും ക്ലീനർ നാരായൺ പാട്ടീലും ഉത്തർപ്രദേശ് സ്വദേശികളാണ്. ഓട്ടോയിൽ ഇടിച്ചപ്പോൾ ക്ലീനർ ട്രക്കിൽ നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു.

  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു

ബെസ്തമനഹള്ളിയിൽ നിന്ന് ചന്ദപുരയിലേക്ക് പോകുകയായിരുന്ന ട്രക്ക് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഒന്നിനുപുറകെ ഒന്നായി ഇടിക്കുകയായിരുന്നു. പോലീസ് പിന്തുടർന്നെങ്കിലും, ഹൊസൂർ ഹൈവേയിലെ ചന്ദപുരയിൽ പൊതുജനങ്ങൾ ട്രക്ക് നിർത്തുന്നതുവരെ ഡ്രൈവർ നിർത്തിയില്ല.

ഡ്രൈവറെ ട്രക്കിൽ നിന്ന് പുറത്തെടുത്ത് പൊതുജനങ്ങൾ മർദ്ദിച്ച ശേഷം പോലീസിന് കൈമാറി. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ
[masterslider id="10"]

Related posts