നമ്മ മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി പിടിയിലായി

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി മുഹമ്മദ് സുഹൈൽ (21) ആണ് കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനില്‍ പിടിയിലായത്. ചൊവ്വാഴ്ചയാണ് സംഭവം. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് സുഹൈൽ

സുരക്ഷാ ഉദ്യോഗസ്ഥരുടെ പതിവ് സുരക്ഷാ പരിശോധനയ്‌ക്കിടെയാണ് പിടിയിലായത്. സ്റ്റേഷനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാർ പ്രവേശന കവാടത്തിൽ വെച്ച് ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഒരു വെടിയുണ്ട കണ്ടെത്തിയത് ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണത്തിനായി കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസിന് കൈമാറി.1959 ലെ ആയുധ നിയമത്തിലെ വകുപ്പുകൾ പ്രകാരം സുഹൈലിനെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുത്തു.

  രാഘവ് ഛദ്ദ ബിജെപിയിലേക്ക് പോയതോടെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് 10 ലക്ഷത്തോളം പേർ, പോയവരിൽ കൂടുതലും ജെന്‍സികൾ

ചോദ്യം ചെയ്യലിൽ, ചിക്കമഗളൂരുവിൽ നിന്നുള്ള ഹെയർഡ്രെസ്സറായ സുഹൃത്തിൽ നിന്നാണ് വെടിയുണ്ട ലഭിച്ചതെന്നും അത് ഓര്‍മയ്‌ക്കായി സൂക്ഷിച്ചുവെച്ചതാണെന്നും സുഹൈൽ പറഞ്ഞതായി പോലീസ് അറിയിച്ചു പിടിച്ചെടുത്ത വെടിയുണ്ട വിശകലനത്തിനായി പോലീസ് ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (എഫ്എസ്എൽ) അയച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയായാണ് പോലീസ്.

  സാങ്കേതിക തകരാർ: ബെംഗളൂരു നഗരത്തിൽ ജലവിതരണം തടസ്സപ്പെട്ടു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പശ്ചിമേഷ്യയിൽ വെടിനിർത്തലിന് കളമൊരുങ്ങുന്നു; അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ സന്നദ്ധം;
[masterslider id="10"]

Related posts

Click Here to Follow Us