ക്രിസ്മസ് അവധിക്കാലത്തെ നാട്ടിലേക്ക് ഉള്ള യാത്രക്കായ്ക്ക് ശനിയാഴ്ച ഒരു സ്പെഷ്യൽ തീവണ്ടികൂടി അനുവദിച്ചു; വിശദാംശങ്ങൾ

ബെംഗളൂരു : ക്രിസ്മസ് അവധിക്കാലത്തെ യാത്രക്കാരുടെ തിരക്കുപരിഗണിച്ച് ബെംഗളൂരുവിൽനിന്ന്‌ കേരളത്തിലേക്ക് ഒരു പ്രത്യേകതീവണ്ടികൂടി അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.

തിരുവനന്തപുരത്തേക്കും തിരിച്ചും ഓരോട്രിപ്പാണ് അനുവദിച്ചിരിക്കുന്നത്. എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ഡിസംബർ 20-ന് വൈകീട്ട് മൂന്നിന് പുറപ്പെടും.

പിറ്റേന്നുരാവിലെ 6.30-ന് തിരുവനന്തപുരത്തെത്തിച്ചേരും. തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ 21-ന് രാവിലെ 9.30-ന് പുറപ്പെടും.

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

പിറ്റേന്ന് പുലർച്ചെ 3.30-ന് ബെംഗളൂരുവിലെത്തിച്ചേരും. സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, വർക്കല ശിവഗിരി എന്നിവിടങ്ങളിൽ ഇരുവശത്തേക്കും സ്റ്റോപ്പുണ്ടാകും.

ഒരു എസി ഫസ്റ്റ്ക്ലാസ്, ഒരു എസി ടു ടിയർ, അഞ്ച് എസി ത്രീ ടിയർ, ഏഴ് സ്ലീപ്പർ, ആറ് ജനറൽ സെക്കൻഡ്ക്ലാസ്, രണ്ട് എസ്എൽആർഡി കോച്ചുകൾ എന്നിവയുൾപ്പെട്ടതാണ് സ്പെഷ്യൽ തീവണ്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിക്സറുകൾക്കൊപ്പം ഓർഡർ മഴ; ഐപിഎൽ ആവേശത്തിൽ റെക്കോർഡിട്ട് ബെം​ഗളൂരുവിലെ ഓൺലൈൻ ഭക്ഷണ വിപണി, മിനിറ്റിൽ 6200 ഓർഡറുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര
[masterslider id="10"]

Related posts