തണുപ്പ് കടുത്തു; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു : കർണാടകത്തിൽ തണുപ്പ് കടുത്തതോടെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. വടക്കൻമേഖലകളിലാണ് തണുപ്പ് രൂക്ഷമായിരിക്കുന്നത്.

കലബുറഗി, ബീദർ, വിജയപുര, ബെളഗാവി, ബാഗൽകോട്ട്, ഹാവേരി, യാദ്ഗിർ, ധാർവാഡ്, കൊപ്പാൾ എന്നീ ജില്ലകളിലാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. ബെംഗളൂരുവടക്കം മറ്റിടങ്ങളിലും താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത് തണുപ്പ് ഏറ്റവും രൂക്ഷമായത് വിജയപുര ജില്ലയിലാണ്. ഇവിടെ രേഖപ്പെടുത്തിയ കുറഞ്ഞതാപനില ഏഴ് ഡിഗ്രി സെൽഷ്യസാണ്.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

പത്തുവർഷത്തിലെ ഏറ്റവുംകുറഞ്ഞ താപനിലയാണിത്. അടുത്തദിവസങ്ങളിൽ ഇത് ആറുഡിഗ്രിയായി കുറയുമെന്നാണ് കാലാവസ്ഥാപ്രവചനം.

ശീതക്കാറ്റുവീശുമെന്നും മുന്നറിയിപ്പുണ്ട്. ബെംഗളൂരുവിലും ശീതക്കാറ്റുവീശുന്നുണ്ട്. ബെംഗളൂരുവില താപനില 14 ഡിഗ്രിയായി കുറഞ്ഞു.

എല്ലാദിവസവും രാവിലെ ശീതക്കാറ്റുവീശുമെന്ന മുന്നറിയിപ്പുണ്ട്. 16 കിലോമീറ്റർ വേഗത്തിലാണ് ശീതക്കാറ്റുവീശുക.

ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും തണുപ്പിൽനിന്ന് രക്ഷനേടാൻപറ്റുന്ന വസ്ത്രംധരിച്ചുവേണം പുറത്തിറങ്ങാനെന്നും സർക്കാർ മുന്നറിയിപ്പുനൽകിയിട്ടുണ്ട്.

മൂടൽമഞ്ഞ്‌ ബെംഗളൂരുവിലൂടെയുള്ള വിമാനസർവീസുകളെയും ബാധിച്ചിട്ടുണ്ട്. രാവിലെയുള്ള സർവീസുകളാണ് വൈകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
[masterslider id="10"]

Related posts