ബെംഗളൂരു : മൂടൽമഞ്ഞിനെത്തുടർന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി വിമാനത്താവളം അധികൃതർ.
മൂടൽമഞ്ഞ് റോഡ് ഗതാഗതത്തെയും ബാധിക്കുന്നതിനാൽ യാത്രാക്കാർ കഴിയുന്നത്ര നേരത്തേ വിമാനത്താവളത്തിൽ എത്തി സുരക്ഷാപരിശോധനകൾ പൂർത്തിയാക്കി വിമാനത്തിൽ കയറാൻ തയ്യാറെടുക്കണമെന്നും നിർദേശിച്ചു.
വിമാന സർവീസുകളുടെ സമയം പുനഃക്രമീകരിക്കേണ്ടി വരുന്നതിനാൽ വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക്കൂടാൻ സാധ്യതയുണ്ട്. ചെക്ക് ഇൻ നടപടികൾ വൈകും.
യാത്രക്കാർ നേരത്തേ എത്തിയാൽ ഇത് മൂലമുള്ള അസൗകര്യം ഒഴിവാക്കാൻ സാധിക്കും. കഴിഞ്ഞഏതാനും ദിവസങ്ങളിലായി പുലർച്ചെയുള്ള സർവീസുകളാണ് വൈകുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
