ബെംഗളൂരു ടെക് സമ്മിറ്റ്; പൂർണമായും സംസ്ഥാനത്ത് വികസിപ്പിച്ച എഐ പേഴ്‌സണൽ കംപ്യൂട്ടറായ കിയോ പുറത്തിറക്കി

ബെംഗളൂരു: പൂർണമായും സംസ്ഥാനത്ത് വികസിപ്പിച്ച എഐ പേഴ്‌സണൽ കംപ്യൂട്ടറായ കിയോ പുറത്തിറക്കി. സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ എഐ കംപ്യൂട്ടർ എന്ന ലക്ഷ്യത്തോടെയാണ് കിയോ വിപണിയിലെത്തിക്കുന്നത്. 18,999 രൂപയാണ് വില. സാങ്കേതിക വിദ്യാരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, വ്യക്തികൾ അടക്കം 60 രാജ്യങ്ങളിൽനിന്നുള്ളവരാണ് മൂന്നുദിവസം നീളുന്ന ബിടിഎസിൽ പങ്കെടുക്കുന്നത്. 1200 പ്രദർശനങ്ങളുണ്ട്. 15,000 പ്രതിനിധികൾ പങ്കെടുക്കും.

  36 ഡിഗ്രി ചൂടിൽ നിന്ന് കുളിരിലേക്ക്; ചൊവ്വാഴ്ച മുതൽ ബെംഗളൂരുവിൽ കാറ്റും മഴയും!

10,000 സ്റ്റാർട്ടാപ്പുകളും ബിടിഎസിന്റെ ഭാഗമാകും. വ്യാഴാഴ്ച സമാപിക്കും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ, വ്യവസായ മന്ത്രി എം.ബി. പാട്ടീൽ, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാണാതായ ഏഴു വയസ്സുകാരനെ മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തി ബെംഗളൂരു പോലീസ്; മാതാപിതാക്കൾക്ക് ആശ്വാസം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us