പട്ടാപ്പകൽ കണ്ണിൽ മുളകുപൊടിവിതറി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയുടെ സ്വർണമാല കവർന്നു

ബെംഗളൂരു : മെസൂരുവിൽ പട്ടാപ്പകൽ കണ്ണിൽ മുളകുപൊടിവിതറി സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയുടെ സ്വർണമാല കവർന്നു.

തിങ്കളാഴ്ച വൈകീട്ട് ലളിതാദ്രിപുരയെയും അലനഹള്ളിയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് സംഭവം. ഗിരിദർശിനി ലേഔട്ടിൽ താമസിക്കുന്ന സി. സൗമ്യ (39) ആണ് കവർച്ചയ്ക്കിരയായത്.

ഇവർ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ അജ്ഞാതൻ റോഡരികിൽനിന്ന് കണ്ണിലേക്ക് മുളകുപൊടിയെറിഞ്ഞു. ഇതോടെ നിയന്ത്രണംവിട്ട സ്കൂട്ടറിൽനിന്ന് സൗമ്യ വീണു.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

തുടർന്ന് അക്രമി സ്വർണമാല തട്ടിയെടുക്കാൻശ്രമിച്ചു. പെട്ടെന്നുള്ള ആക്രമണത്തിലും യുവതി ചെറുത്തുനിൽക്കുകയും മാലയിൽ മുറുകെപ്പിടിക്കുകയുംചെയ്തു.

എന്നാൽ, മാലയിലെ ഒരുഭാഗം പൊട്ടിച്ചെടുത്ത് പ്രതി ഓടിരക്ഷപ്പെട്ടു. 45 ഗ്രാം സ്വർണത്തിൽ ഏകദേശം 20 ഗ്രാം കവർന്നാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. സൗമ്യ അലനഹള്ളി പോലീസ് സ്റ്റേഷനിൽ പരാതിനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts