ഒരാഴ്ചക്കകം റോഡുകളിലെ കുഴികൾ നികത്തണം; മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : നഗരത്തിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മിഷണർ മഹേശ്വർ റാവുവിനും നഗരവികസന വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി തുഷാർ ഗിരിനാഥിനും നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

ഗാന്ധിനഗർ നിയോജകമണ്ഡലത്തിലെ വിവിധ വികസനപ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മഴ പെയ്യുന്നതാണ് പ്രവൃത്തികൾ വൈകാൻ കാരണമാകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

നഗരത്തിലെ വിവിധ റോഡുകൾ കോൺക്രീറ്റ് ചെയ്യുന്ന പദ്ധതികൾ നടന്നുവരുന്നുണ്ട്. കൂടുതൽ റോഡുകൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പുകൂട്ടുന്നതോടെ തകർച്ചയും കുഴികൾ രൂപപ്പെടുന്നതും കുറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോൺക്രീറ്റ് ചെയ്യുന്ന റോഡുകൾ 25-30 വർഷത്തോളം തകരാതെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ എല്ലാ റോഡുകളിലെയും കുഴികൾ അടയ്ക്കുമെന്നും റോഡുകൾ കോൺക്രീറ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
[masterslider id="10"]

Related posts