പത്തനംതിട്ട: ശബരിമലയില്‍ നിന്നും കാണാതായ ദ്വാരപാലക ശില്പത്തിന്റെ ഭാഗമായ പീഠം കണ്ടെത്തി. പത്തനംതിട്ട: ദ്വാരപാലക പീഠം കാണാനില്ലെന്ന് പരാതി നൽകിയ സ്പോണ്‍സറുടെ ബന്ധുവിന്റെ വീട്ടിൽ നിന്നും ഇന്നാണ് പീഠം കണ്ടെടുത്തിയത്. ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിലാണ് പീഠം കണ്ടെത്തിയത്. സ്വർണ്ണപീഠം തിരുവനന്തപുരത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ ഹൈക്കോടതിക്ക് വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും. വാസുദേവൻ എന്ന ജോലിക്കാരന്‍റെ വീട്ടിലാണ് ആദ്യം ഇത് സൂക്ഷിച്ചത്. കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ വാസുദേവൻ സ്വർണപീഠം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിച്ചു. 2021 മുതൽ ദ്വാര പാലക പീഠം വാസുദേവന്‍റെ വീട്ടിൽ…
Read MoreMonth: September 2025
കരൂർ ദുരന്തത്തിൽ മരണം 40 ആയി; മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വിജയ്
തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിൻ ആണ് അൽപ്പസമയം മുൻപ് മരിച്ചത്. ഇയാൾ ഇന്നലെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് വാങ്ങി പോയിരുന്നു. ശേഷം വീട്ടിലെത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 111 ഓളെ പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. അതേസമയം, മരിച്ചവരിൽ 39 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്.…
Read Moreറോഡുകളിലെ കുഴികൾ പരിശോധിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടെത്തി;, അറ്റകുറ്റപ്പണികൾക്ക് ഒരു മാസത്തെ സമയപരിധി നൽകി
ബെംഗളൂരുവിലെ റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കുഴികളുടെ ഭീഷണിയും സംബന്ധിച്ച പ്രതിഷേധത്തെത്തുടർന്ന്, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നഗരത്തിലെ റോഡുകൾ പരിശോധിക്കുകയും അവ നന്നാക്കി റോഡുകൾ ഗതാഗതയോഗ്യമാക്കാൻ ഒരു മാസത്തെ സമയപരിധി നൽകുകയും ചെയ്തു. ബെംഗളൂരുവിലെ റോഡുകളുടെ അവസ്ഥ പരിശോധിക്കുന്നതിനായി നഗര സന്ദർശനം നടത്തിയ ശേഷം ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ റോഡുകളിലെ കുഴികൾ അടയ്ക്കുന്നതിന് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്, ഈ പ്രവൃത്തി നല്ല നിലവാരമുള്ളതായിരിക്കണം. റോഡ് അറ്റകുറ്റപ്പണികൾ ശരിയായ രീതിയിൽ നടത്താത്തതിനാൽ, ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഹെന്നൂർ…
Read Moreഹ്യദയാഘാതം: മലയാളി യുവാവ് മരിച്ചു.
ബെംഗളൂരു: ഹ്യദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഒമാനൂര്‍ സ്വദേശി അബ്ദുല്‍ ഹക്കീം (32) ആണ് മരിച്ചത്. തെലുങ്കാനയിലെ കോതാട് വെച്ച് ശനിയാഴ്ച രാവിലെയാണ് മരണം. ഹെദരാബാദ് കെഎംസിസി പ്രവര്‍ത്തകര്‍ ഹോസ്പിറ്റല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മരണാനന്തര കര്‍മ്മങ്ങള്‍ക്കായി ബെംഗളൂരുവിലേക്ക് അയച്ചു. ബെംഗളൂരു ശിഹാബ് തങ്ങള്‍ സെന്ററില്‍ വെച്ച കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കിയ ശേഷം രാത്രി 8 മണിയോടെയാകും നാട്ടിലേക്ക് കൊണ്ട്‌പോകുക. നാളെ സ്വദേശത്ത് കബറടക്കം നടത്തും.
Read Moreബയപ്പനഹളളി മേല്‍പാലത്തിന് സ്ഥലമേറ്റെടുക്കൽ ആരംഭിച്ചു; പുറത്തിയാകുമ്പോൾ 4 ഭാഗത്ത് നിന്നുളളവര്‍ക്ക് ടെര്‍മിനലിലേക്ക നേരിട്ട് എത്താം: വിശദാംശങ്ങൾ
ബെംഗളൂരു: ബയപ്പനഹളളി വിശ്വേശരായ്യ റെയില്‍വേ ടെര്‍മിനലിനെ എസ്എംവിടി ബന്ധിപ്പിച്ച് ബാനസവാടി റോഡിലെ ഐഒസി ജംഗ്ഷനില്‍ പുതിയ മേല്‍പാലം നിര്‍മിക്കാനുളള സ്ഥലമേറ്റെടുപ്പ് നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ് ഫെബ്രുവരിയില്‍ മന്ത്രിസഭഅനുമതി നല്‍കിയ പാലത്തിന് 345 കോടി രൂപയാമ് ചെലവ്. ഐഒസി ജംഗ്ഷനിലെ നിലവിലെ റെയില്‍വേ പാലം പൊളിച്ച് നീക്കി നഗരത്തിന്റെ 4 ഭാഗത്ത് നിന്നുളളവര്‍ക്ക് ടെര്‍മിനലിലേക്ക നേരിട്ട് എത്താവുന്ന രീതിയിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. മാരുതി സേവാ നഗര്‍, കമ്മനഹളളി, ബയ്യപ്പനഹളളി,ബാനസവാടി എന്നിവിടങ്ങലില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് 4 മേല്‍പാലം റാംപുകള്‍ വഴി ടെര്‍മിനലിലെ പാര്‍ക്കിങ് സ്ഥലത്തെത്താം.…
Read Moreകാണികൾക്ക് പ്രിയമേറി ദസറ പുഷ്പമേള
ബെംഗളൂരു : വിവിധതരം പൂക്കളും പൂക്കൾ കൊണ്ടുള്ള നിശ്ചല മാതൃകകളും പുഷ്പ കമാനങ്ങളും അങ്ങനെ നിരവധി കാഴ്ചകളാണ് കാണികളെ ദസറയുടെ ഭാഗമായുള്ള പുഷ്പമേളയിൽ കാത്തിരിക്കുന്നത്. നഗരത്തിലെ കുപ്പണ്ണ പാർക്കിലും ലിംഗാംബുധി ബോട്ടാണിക്കൽ ഗാർഡനിലുമാണ് ഇക്കുറി ദസറയുടെ ഭാഗമായുള്ള പുഷ്പമേളകൾ. രണ്ടിടത്തും തുടക്കം മുതലേ സന്ദർശകരുടെ വൻ തിരക്കാണ്. 40,000 ത്തിലധികം പൂച്ചട്ടികളിലായി 450 ലധികം ഇനം പുഷ്പങ്ങളാണ് കാഴ്ചക്ക് വിരുന്നൊരുക്കുന്നത്. റോസാപ്പൂക്കൾ, പ്ലൂമേരിയ (ഫ്രാങ്കിപാനി), ബൗഹിനിയ, തുൻബെർജിയ, എറിത്രിന വേരിഗറ്റ, ജമന്തി തുടങ്ങിയ പൂച്ചെടികളുടെ ശേഖരവും വിൽപനയും മേളകളിലുണ്ട്. കുപ്പണ്ണ പാർക്കിൽ നിരവധി നിശ്ചല…
Read Moreവീടിന് മുന്നിലെ ഓടയിൽ വീണ് കുട്ടി മരിച്ചു
ബെംഗളൂരു : വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരൻ ഓടയിൽ വീണു മരിച്ചു. ബെല്ലാരി ജില്ലയിലെ സന്ദൂർ താലൂക്കിലെ കുറെകുപ്പ ഗ്രാമത്തിലാണ് സംഭവം. കുറെകുപ്പയിലെ ആറാം വാർഡിലെ പി. അരവിന്ദ് ആണ് മരിച്ചത്. വൈകുന്നേരം കളിച്ചുകൊണ്ടിരുന്ന കുട്ടി മുത്തച്ഛന്റെ വീട്ടിലേക്ക് പോകുന്നതിനിടെ കാൽ വഴുതി മലിനജലം നിറഞ്ഞ ഓടയിൽ വീഴുകയായിരുന്നു. കളിക്കാൻ പോയ കുട്ടി രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ പരിഭ്രാന്തരായി അവനെ അന്വേഷിച്ചു. രാത്രി വൈകിയാണ് കുട്ടിയുടെ മൃതദേഹം ഡ്രെയിനേജ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. അബോധാവസ്ഥയിലായ കുട്ടിയെ മാതാപിതാക്കൾ ഉടൻ തന്നെ…
Read More12 കിലോ കഞ്ചാവുമായി 11 മലയാളി വിദ്യാർത്ഥികൾ പിടിയിൽ
ബെംഗളൂരു: ബി.ബി.എ. രണ്ടാം വർഷം പഠിക്കുന്ന 11 മലയാളി വിദ്യാർത്ഥികളെ മംഗളൂരുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. 12.26 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ചതിനും പൊതികളിലാക്കി വില്‍പ്പനയ്ക്ക് തയ്യാറാക്കിയതിനുമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. പഠനത്തിനായി നഗരത്തില്‍ താമസിച്ചുവരികയായിരുന്നു ഇവർ. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം 2.45 ലക്ഷം രൂപ വിലവരുമെന്ന് കണക്കാക്കുന്നു. കൂടാതെ, കഞ്ചാവ് തൂക്കിനിറക്കാൻ ഉപയോഗിച്ചിരുന്ന തൂക്കം അളക്കുന്ന ത്രാസുകള്‍ (ഏകദേശം 2,000 രൂപ വിലവരുന്ന), മൊത്തം 1.05 ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണുകള്‍ എന്നിവയും പിടികൂടി. പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ മൂല്യം 3.52…
Read Moreപിഎസ്സി പരീക്ഷയിൽ ഹൈടെക് മോഡൽ കോപ്പിയടി നടത്തിയ യുവാവ് അറസ്റ്റിൽ
കണ്ണൂരിൽ പി എസ് സി പരീക്ഷയിൽ കോപ്പിയടി. ക്യാമറയും ബ്ലൂ ടൂത്ത് ഹെഡ്സെറ്റും ഉപയോഗിച്ചാണ് കോപ്പിയടിച്ചത്. സംഭവത്തിൽ കണ്ണൂർ പെരളശ്ശേരി സ്വദേശി മുഹമ്മദ് സഹദ് അറസ്റ്റിലായി. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷക്കിടയിലായിരുന്നു കോപ്പിയടി നടന്നത്. കോപ്പിയടിക്കുന്നതിനിടെയാണ് മുഹമ്മദ് സഹദ് പിടിയിലായത്. ഇയാൾ നേരത്തെ പി എസ് സി യുടെ അഞ്ച് പരീക്ഷകൾ എഴുതിയിട്ടുണ്ട്. ഈ പരീക്ഷകളിലും ഏതെങ്കിലും തരത്തിലുള്ള കൃത്രിമത്വം നടത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്.
Read Moreആകാശത്തിൽ ദൃശ്യവിരുന്ന് ഒരുക്കി ദസറ എയർ ഷോ
ബെംഗളൂരു : ദസറ എയർ ഷോ കണാൻ ബന്ധിമണ്ഡപ് ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ ഒത്തുചേർന്ന ആയിരങ്ങൾക്ക് ആകാശത്ത് ദൃശ്യവിരുന്നിന്റെ കാൻവാസ് ഒരുക്കിയാണ് എയർ ഷോയ്ക്ക് സമാപനമായത്. വരുംവർഷംവരെ കാണികളുടെ ഹൃദയങ്ങളിൽ പതിഞ്ഞിരിക്കുന്ന എയർ ഷോയാണ് സാരംഗ് എയറോബാറ്റിക് എയർ ഡിസ്‌പ്ലേ സംഘം അവതരിപ്പിച്ചത്. വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീമിന്റെ അഞ്ച് ഹെലികോപ്റ്ററുകൾ കൃത്യതയോടെ പ്രകടനം കാഴ്ചവെച്ചു. 2003-ൽ രൂപീകൃതമായ സാരംഗ് ടീം, വ്യോമസേനയുടെ ബ്രാൻഡ് അംബാസഡർമാരാണ്. ഇന്ത്യയിലും പുറത്തുമായി 386-ലധികം വേദികളിലായി 1,200-ലധികം പ്രദർശനങ്ങൾ സംഘം നടത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാർ അനുമതി നൽകാത്തതിനാൽ…
Read More