ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു. മരിച്ചവരിൽ 9 കുട്ടികളും 16 സ്ത്രീകളും ഉൾപ്പെടുന്നു. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു. പരുക്കേറ്റവരിൽ 9 പൊലീസുകാരുമുണ്ട്. ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളജ് ആശുപത്രിയിലും കരൂർ സർക്കാർ ആശുപത്രിയിലുമാണ്. ‘‘95 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 51പേർ സർക്കാർ ആശുപത്രിയിലും മറ്റുള്ളവർ സ്വകാര്യ ആശുപത്രിയിലും. ഒരാളുടെ സ്ഥിതി…
Read MoreMonth: September 2025
അനുഭവിക്കുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത അസഹനീയമായ വേദന: ആദ്യ പ്രതികരണവുമായി വിജയ്; ദുരന്ത സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
ചെന്നൈ : 36 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ ആദ്യമായി പ്രതികരിച്ച് വിജയ്. പരിപാടിക്കിടെ അപകടമുണ്ടായതോടെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങിയ നടനും ടിവികെ അധ്യക്ഷനുമായ വിജയ് സമൂഹമാധ്യമത്തിലൂടെയാണ് പ്രതികരണം നടത്തിയത്. എന്റെ ഹൃദയം തകർന്നിരിക്കുന്നു; വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത അസഹനീയമായ വേദനയിലും ദുഃഖത്തിലും ഞാൻ പുളയുകയാണ്. കരൂരിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനവും സഹതാപവും അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു- വിജയ് എക്സിൽ കുറിച്ചു. ദുരന്തം നടന്ന്…
Read Moreഭീമനദി കരകവിഞ്ഞു സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ വെള്ളപ്പൊക്കം
ബെംഗളൂരു : മഹാരാഷ്ട്രയിൽ നിന്നുള്ള ജലപ്രവാഹത്തെ തുടർന്ന് ഭീമനദി കരകവിഞ്ഞതിനെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വെള്ളപ്പൊക്കം. കലബുറഗി, വിജയപുര, യാദ്ഗിർ ജില്ലകളിലാണ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായത്. മൂന്ന് ജില്ലകളിൽ നിന്നായി 1500 ലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ആയിരകണക്കിന് ഹെക്ടർ കൃഷി നാശവും സംഭവിച്ചു. മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും ഇടയിലുള്ള റോഡ് ബന്ധവും വിച്ഛേദിക്കപ്പെട്ടു. കലബുറഗി ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് പതിറ്റാണ്ടിനിടെ എറ്റവും ഉയർന്ന 250 മില്ലി മീറ്ററിലധികം മഴയാണ് നിലവിൽ ജില്ലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. യാദ്ഗിർ,…
Read Moreകമ്പളയ്ക്ക് സംസ്ഥാന കായിക പദവി ലഭിക്കും: ഔദ്യോഗിക പ്രഖ്യാപനം ഉടൻ, അസോസിയേഷൻ രൂപീകരിക്കും
ബെംഗളൂരു : കർണാടകയിലെ പരമ്പരാഗത നാടോടി കായിക ഇനമായ കമ്പളയ്ക്ക് സംസ്ഥാന കായിക ഇന പദവി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു, ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഈ അംഗീകാരത്തോടെ കമ്പള മറ്റൊരു നാഴികക്കല്ല് പിന്നിടും. സംസ്ഥാന സർക്കാർ ഔദ്യോഗികമായി കംബളയെ സംസ്ഥാന കായിക ഇനമായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ, സംസ്ഥാന സ്‌പോർട്‌സ് അതോറിറ്റി മറ്റ് അംഗീകൃത കായിക ഇനങ്ങൾക്ക് നൽകുന്ന അതേ സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കാൻ അതിന് അർഹതയുണ്ടാകും. സംസ്ഥാന പദവി അനുസരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതിനകം തന്നെ സമ്മതം നൽകിയിട്ടുണ്ടെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി.…
Read Moreഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മരിച്ചു
ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മരിച്ചു. കോട്ടയം കറ്റുവെട്ടി കുന്നുംപുറത്ത് ലതീഷ്‌കുമാറിന്റെ (ഉണ്ണി) മകള്‍ പ്രമണ്യ ലതീഷ് (20) ആണ് മരിച്ചത്. കങ്ങഴ പിജിഎം കോളേജിലെ മൂന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിനിയാണ്. പനി കൂടിയതോടെ കഴിഞ്ഞ ഒരാഴ്ചയായി തിരുവല്ലയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് മരിച്ചത്. അമ്മ: ശ്രുതിലക്ഷ്മി. സഹോദരി:പ്രഹണ്യ (കറുകച്ചാല്‍ എന്‍എസ്എസ് എച്ച്എസ്എസ്). സംസ്‌കാരം പിന്നീട്.
Read Moreകമിതാക്കളായ 23കാരനും 15കാരിയും ജ്യൂസിൽ വിഷം കലക്കി ജീവനൊടുക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം: വിഷം കഴിച്ച് ജീവനൊടുക്കാൻ കമിതാക്കളുടെ ശ്രമം. പാറശാലയിലാണ് സംഭവം. ജ്യൂസിൽ വിഷം കലക്കി കുടിച്ചാണ് 23കാരനും 15കാരിയും ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇരുവരേയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാമൂട്ടുക്കട സ്വദേശികളാണ് ഇരുവരും. എന്തു കാരണത്താലാണ് ജീവനൊടുക്കാൻ ശ്രമിച്ചത് എന്നതു വ്യക്തമല്ല.
Read Moreവിജയ്‌യുടെ റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ദുരന്തം; കുട്ടികൾ ഉൾപ്പെടെ 31 മരണം, 50ലേറെ പേർക്ക് പരിക്ക്
വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് ആറ് കുട്ടികൾ ഉൾപ്പെടെ 31 പേർ മരിക്കുകയും 50ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. വിജയ്‌യുടെ കരൂർ റാലിയിലാണ് സംഭവം. ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു. ആദ്യത്തെ കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക സംഭവത്തെ തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി. ആദ്യം മരിച്ചത് 60കാരനായ ഓട്ടോ ഡ്രൈവറാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതിനാൽ പ്രസംഗത്തിനിടെ വിജയ്…
Read Moreവാർത്താ സമ്മേളനത്തില്‍ പഹല്‍ഗാം ആക്രമണത്തെക്കുറിച്ച് പരാമർശിച്ച ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് എതിരെ ഐ സി സിയുടെ നടപടി
പാക്കിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തില്‍ പഹല്‍ഗാം ആക്രമണത്തെക്കുറിച്ച് പരാമർശിച്ച ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് എതിരെ ഐ സി സിയുടെ നടപടി. പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ജയം പഹല്‍ഗാം ആക്രമണത്തില്‍ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് സമർപ്പിക്കുന്നതായി സൂര്യകുമാർ യാദവ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഐ സി സി നടപടി എന്ന് വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്യുന്നു. സൂര്യകുമാർ യാദവിന്റെ പരാമർശത്തിന് എതിരെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐ സി സിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍…
Read Moreആഡംബര കാറിൽ കടത്തുകയായിരുന്ന 45കിലോ കഞ്ചാവുമായി 3 ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
കാലടി മാണിക്കമംഗലത്ത് വൻ കഞ്ചാവ് വേട്ട; 45 കിലോ കഞ്ചാവുമായി 3 ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളായ റഫീക്കുൽ ഇസ്ളാം, സാഹിൽ മണ്ഡൽ, അബ്ദുൾ കുദ്ദൂസ് എന്നിവരാണ് പിടിയിലായത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആഡംബര കാറിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പെരുമ്പാവൂർ എഎസ് പി ഹാർദിക്ക് മീണ യുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്. കാറിൻ്റെ സീറ്റിന്റെ ഉള്ളിലായാണ് പ്രതികൾ കഞ്ചാവ് സൂക്ഷിച്ചിരുന്നത്.…
Read Moreസംസ്ഥാന സർക്കാർ സെസ്സ് ഏർപ്പെടുത്താൻ ഒരുങ്ങുന്നു; സിനിമാടിക്കറ്റുകൾക്കും വിനോദചാനലുകൾക്കും നിരക്ക് ഉയരും
ബെംഗളൂരു : സിനിമ, സാംസ്‌കാരികപ്രവർത്തകരുടെ ക്ഷേമനിധിയിലേക്ക് പണംകണ്ടെത്താൻ സിനിമാടിക്കറ്റുകൾക്കും വിനോദചാനലുകൾക്കും മേൽ രണ്ടു ശതമാനം സെസ്സ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. പുതിയ സെസ്സ് നിലവിൽവരുന്നതോടെ സിനിമ ടിക്കറ്റുകൾക്ക് വിലകൂടും. വിനോദ ചാനലുകളുടെ വരിസംഖ്യയിലും വർധനയുണ്ടാകും. ഇതുസംബന്ധിച്ച കരടുവിജ്ഞാനപനം തൊഴിൽവകുപ്പ് പുറപ്പെടുവിച്ചു. മൾട്ടിപ്ലക്സുകൾ അടക്കം സംസ്ഥാനത്തെ എല്ലാ തിയറ്ററുകളിലെയും ടിക്കറ്റിന് പുതിയ സെസ്സ് ബാധകമായിരിക്കും. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ വിനോദചാനലുകളുടെയും ആകെ വരിസംഖ്യയുടെ രണ്ടുശതമാനം സെസ് ഈടാക്കുമെന്നാണ് വിജ്ഞാനപത്തിൽ പറയുന്നത്. സിനിമ,സാംസ്ക്‌കാരിക പ്രവർത്തകരുടെ ക്ഷേമത്തിനായി കഴിഞ്ഞ വർഷം പുതിയനിയമംകൊണ്ടുവന്നിരുന്നു. ഇതിലാണ് ക്ഷേമനിധിരൂപീകരണത്തിന് വ്യവസ്ഥ ചെയ്തിരുന്നത്. സിനിമാടിക്കറ്റുകൾക്കും…
Read More