വിമാനത്തില്‍ പുകവലിച്ചു; യാത്രക്കാരനെ പിടികൂടി പൊലീസിന് കൈമാറി സുരക്ഷാ സേന

തിരുവനന്തപുരം: വിമാനത്തിലെ ശുചിമുറിക്കുള്ളില്‍ വച്ച് പുകവലിച്ച യാത്രക്കാരന്‍ പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയെയാണ് വിമാനത്തിനുള്ളില്‍ പുകവലിച്ചതിന് സുരക്ഷാ സേന പിടികൂടിയത്.

ഇയാളെ വലിയതുറ പൊലീസിന് കൈമാറി. ബുധനാഴ്ച്ച വൈകീട്ട് 7.30ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനെയാണ് സുരക്ഷാ സേന പിടികൂടിയത്.

  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും

വിമാനത്തില്‍ പുകവലിച്ചതിന് പിന്നാലെ അലാറം അടിച്ചതോടെയാണ് ഇയാള്‍ ശുചിമുറിക്കകത്ത് വച്ച് പുകവലിച്ച വിവരം പുറത്തറിഞ്ഞത്.

ഇതേതുടര്‍ന്ന് ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് സുരക്ഷാസേന ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹേതര ബന്ധം ചോദ്യം ചെയ്തു; ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ; പ്രതിയെ പൊക്കിയത് വാവിട്ട് നിലവിളിച്ച് 'ഓവര്‍ ആക്ടിങ്ങിന് ഒടുവില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts