ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച കനത്ത മഴ പെയ്തു. അതുപോലെ, ഇന്നും (സെപ്റ്റംബർ 4) ഇടിമിന്നലോഡ് കൂടിയ മഴ തുടരാൻ ആണ് സാധ്യത,
അതിനാൽ, തീരദേശ ജില്ലകൾ ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, .
ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും അടുത്ത 24 മണിക്കൂറിനുള്ളിൽ പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കും, നേരിയതോ മിതമായതോ ആയ മഴയോ ഇടിമിന്നലോ ഉണ്ടാകാൻ സാധ്യതയുണ്ട്.
മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. പരമാവധി താപനില 27°C ഉം കുറഞ്ഞത് 20°C ഉം ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
