ദർശൻ തായ്‌ലൻഡിൽ നിന്ന് തിരിച്ചെത്തി; നടന് വിമാനത്താവളത്തിൽ സിഐഎസ്എഫ് അകമ്പടി; സംഭവത്തെക്കുറിച്ച് അറിയില്ലെന്നും അന്വേഷണം നടത്തുമെന്നും ആഭ്യന്തരമന്ത്രി

ബെംഗളൂരു: പ്രമാദമായ രേണുകാസ്വാമി കൊലക്കേസിലെ പ്രതിയായ നടൻ ദർശൻ വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിൽ തിരിച്ചെത്തി. ഭാര്യ വിജയലക്ഷ്മിയോടൊപ്പം രാത്രി 11.45 ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തിയത്.

‘ഡെവിൾ’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ദർശൻ പത്ത് ദിവസം മുമ്പ് കുടുംബത്തോടും അടുത്ത സഹായിയുമായ ധൻവീറിനോടുമൊപ്പം തായ്‌ലൻഡിലേക്ക് പോയതാണ് നടൻ.

  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

സിഐഎസ്എഫ് അംഗങ്ങളുടെ അകമ്പടിയോടെയാണ് ദർശന് ബെംഗളൂരു വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് എത്തിയത്.

പുറത്ത് കാറിനുള്ളിൽ കയറുന്നതുവരെ സിഐഎസ്എഫ് ജവാന്മാർ ഒപ്പമുണ്ടായിരുന്നു. കാറിൽ കയറിയതിനുശേഷം ദർശൻ ഇവർക്ക് നന്ദിയറിയിക്കുകയും ചെയ്തു.

സിഐഎസ്എഫ് അകമ്പടിയോടെ ദർശൻ വിമാനത്താവളത്തിൽനിന്ന് വരുന്ന വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ, സംഭവത്തെക്കുറിച്ച് അറിയില്ലെന്നും അന്വേഷണം നടത്തുമെന്നും കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ
[masterslider id="10"]

Related posts