വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; ബിജെപി എംഎൽഎയും മുൻമന്ത്രിയുടെ മകന്റെ പേരിൽ കേസ്

ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ പ്രഭു ചൗഹാന്റെ മകൻ പ്രതിക് ചൗഹാന്റെ പേരിൽ കേസ്.

മഹാരാഷ്ട്ര സ്വദേശിനിയായ 25-കാരിയുടെ പരാതിയിൽ ബീദർ മഹിള പോലീസാണ് കേസെടുത്തിരിക്കുന്നത്.

2023 സെപ്റ്റംബറിൽ ഹോട്ടൽ മുറിയിൽ തന്നെ ബലാത്സംഗം ചെയ്ത പ്രതിക്ക്‌ പിന്നീട് കഴിഞ്ഞ വർഷം മാർച്ചിനുള്ളിൽ പല തവണയായി പലയിടങ്ങളിൽ വെച്ചു പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.

  പ്ലാസ്റ്റിക് കവറിൽ കുടുങ്ങി ശ്വാസംമുട്ടി കുരങ്ങൻ: വിനോദസഞ്ചാരികളുടെ അനാസ്ഥയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

വിവാഹക്കാര്യം ചർച്ചചെയ്യാൻ യുവതിയുടെ കുടുംബം എംഎൽഎയുടെ വീട്ടിലെത്തി.

വിവാഹം നടത്താൻ തയ്യാറല്ലെന്ന് അറിയിച്ച എംഎൽഎയും മകനും എന്ത് വേണമെങ്കിലും ചെയ്തോയെന്ന് വെല്ലുവിളിക്കുകയും ചെയ്തുവെന്നുമാണ് യുവതിയുടെ പരാതിയിൽ ആരോപിക്കുന്നത്. പോലീസ് കേസെടുത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts