മലയാളിയായ യുവ സന്യാസി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

sanyasi

തൃശൂർ: കുന്നംകുളം മങ്ങാട് സ്വദേശിയായ യുവ സന്യാസിയെ തെലങ്കാനയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാട് പരേതനായ ശ്രീനിവാസന്റെ മകന്‍ ശ്രീബിനെ(37)യാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സന്യാസം സ്വീകരിച്ച്‌ നേപ്പാളില്‍ ആശ്രമത്തില്‍ കഴിയുകയായിരുന്നു. നേപ്പാളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന വഴിയില്‍ തെലങ്കാനയിലെ ഖമ്മം സ്റ്റേഷനടുത്ത് റെയില്‍വേ ട്രക്കിലാണ് ശ്രീബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളത്തിലേക്ക് ട്രെയിനില്‍ വരവേ സ്വന്തം ജീവന് ഭീഷണിയുണ്ടെന്ന് നാട്ടിലെ സുഹൃത്തിനെ വിളിച്ച്‌ സംസാരിച്ചിരുന്നു.

  200-ലധികം മൃഗങ്ങൾ ക്വാറന്റൈനിൽ: ബിങ്കടകട്ടി മൃഗശാലയിൽ എന്താണ് സംഭവിച്ചത്?

ഫോണ്‍ സംഭാഷണത്തിന് ശേഷം മണിക്കൂറുകള്‍ക്കകമാണ് റെയില്‍വേ ട്രാക്കില്‍ ശ്രീബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തടവുകാരുടെ വേതനം ഉയര്‍ത്തിയതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us