മൈസൂരു-ബെംഗളൂരു എക്സ്പ്രസ് ഹൈവേയിൽ കാർ ഡിവൈഡറിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു, അഞ്ചുപേർക്ക് പരുക്ക്

ബെംഗളൂരു : മൈസൂരു -ബെംഗളൂരു എക്സ്പ്രസ് ഹൈവേയിൽ മദ്ദൂരിനടുത്തുള്ള അഗരലിംഗനദോഡിക്ക് സമീപം അതിവേഗമെത്തിയ കാർ ഡിവൈഡറിലിടിച്ചശേഷം എതിർദിശയിൽനിന്നുവന്ന മറ്റൊരു കാറിലിടിച്ച് അപകടം.

ഞായറാഴ്ച രാത്രി പത്തുമണിക്ക് നടന്ന അപകടത്തിൽ രണ്ടുപേർ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബെംഗളൂരു സ്വദേശികളായ മഖ്സൂദ് (21), അയാൻ (25) എന്നിവരാണ് മരിച്ചത്. ഇതേ കാറിലുണ്ടായിരുന്ന മുജാഹിദ് പാഷ, മറ്റൊരു കാറിലുണ്ടായിരുന്ന ബസവരാജ്, പാർവതി, നാഗരത്ന, നാഗരാജു എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

മദ്ദൂരിലെയും ചന്നപട്ടണയിലെയും ആശുപത്രികളിൽ ഇവർക്ക് പ്രഥമശുശ്രൂഷ നൽകിയശേഷം പിന്നീട് ബെംഗളൂരുവിലേക്കു മാറ്റി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts