വെള്ളത്തില്‍ വീണ് മരിച്ച എട്ട് വയസുകാരിയുടെ മൃതദേഹം സ്വദേശത്ത് എത്തിച്ചു 

ബെംഗളൂരു: വെള്ളത്തില്‍ വീണു മരിച്ച മൈസൂരു സ്വദേശിനിയായ എട്ട് വയസുകാരിയുടെ മൃതദേഹം പഞ്ചായത്ത് മെംബർമാരായ രണ്ട് പേരുടെ പരിശ്രമത്തിനൊടുവില്‍ സ്വദേശത്ത് എത്തിക്കാൻ നടപടിയായി.

ആർപ്പൂക്കര പഞ്ചായത്തിലെ ഒന്നാം വാർഡില്‍ ചീപ്പുങ്കല്‍ പുന്നച്ചുവട് ഭാഗത്ത് ചൊവ്വാഴ്ച മൈസൂരൂ സ്വദേശിനിയായ എട്ടുവയസുകാരി വെള്ളത്തില്‍ വീണു മരണപ്പെട്ടിരുന്നു.

മൈസൂരു ഉനസൂർ താലൂക്കില്‍ നെല്ലൂർ ബിബിസി കോളനിയില്‍ അഭിലാഷിന്‍റെയും നന്ദിനിയുടെയും ഏകമകള്‍ അർപ്പിതയാണ് പെണ്ണാർതോട്ടില്‍ വീണ് മരിച്ചത്.

അഭിലാഷും കുടുംബവും രണ്ട് വർഷമായി ചീപ്പുങ്കല്‍ പുന്നച്ചുവട് ഭാഗത്ത് താമസിച്ച്‌ മത്സബന്ധനം നടത്തിയാണ് ഉപജീവനം നടത്തുന്നത്.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് അർപ്പിത തോട്ടില്‍ വീണു മുങ്ങിമരിച്ചത്.

തുടർന്ന് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഗാന്ധിനഗർ പോലീസ് മേല്‍നടപടി സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കയറ്റി.

എന്നാല്‍, കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മൈസൂരുവിലേക്ക് കൊണ്ടുപോകണമെന്ന ആഗ്രഹത്തിലായിരുന്നു മാതാപിതാക്കള്‍.

അതേസമയം, കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നു മൃതദേഹം മൈസൂരു വരെ ആംബുലൻസ് പിടിച്ച്‌ കൊണ്ടുപോകാൻ ഇവരുടെ പക്കല്‍ പണമില്ലായിരുന്നു.

ഇവരുടെ കൈവശം പണമില്ലാത്തതിന്‍റെ ദയനീയാവസ്ഥ മനസിലാക്കിയ ആർപ്പൂക്കര പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ മഞ്ജു ഷിജിമോൻ, ടി.എം. ഷിബു കുമാർ, വില്ലേജ് ഓഫീസർ എന്നിവർ ചേർന്ന് മറ്റു സുമനസുകളുടെ സഹകരണത്തോടെ പണം കണ്ടെത്തുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ശേഷം അർപ്പിതയുടെ മൃതദേഹവുമായി ആംബുലൻസില്‍ കുടുംബം മൈസൂരുവിലേക്ക് യാത്രയായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us