ബെംഗളൂരു: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിനിമാ ലോകത്തെ പ്രധാന ചർച്ചാവിഷയം മോഹൻലാല്‍-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ എന്ന ചിത്രമാണ്.
കർണാടകയില്‍ ഉള്‍പ്പടെ സിനിമ മികച്ച ബുക്കിംഗാണ് ലഭിക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ ചിത്രത്തിനെതിരെ എക്സ് പ്ലാറ്റ്ഫോമില്‍ ബോയ്‌ക്കോട്ട് ആഹ്വാനം ഉയർത്തിയിരിക്കുകയാണ് ഒരു കന്നഡ പേജ്.
കന്നഡ ഡൈനാസ്റ്റി എന്ന പേജാണ് ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്നത്.
എമ്പുരാൻ എന്ന മലയാളം സിനിമയെ ഒരു വിതരണകമ്പനി കർണാടകയില്‍ മുഴുവൻ കൊണ്ടുവന്ന് തള്ളിയിരിക്കുകയാണ്, അതും മലയാളം ഭാഷയില്‍.
ഇത് ഭാഷ അടിച്ചേല്‍പിക്കുന്നതു പോലെയാണ്. മലയാള സിനിമയ്ക്ക് 1000 ഷോകള്‍ നല്‍കുന്നു എന്നാല്‍ കന്നഡയില്‍ ഷോകള്‍ ഒന്നുമില്ല എന്നും പേജില്‍ പറയുന്നു.
ഒരു സിനിമ കർണാടകയില്‍ റിലീസ് ചെയ്യണമെങ്കില്‍ അത് കന്നഡയില്‍ ഡബ്ബ് ചെയ്ത് ഇറക്കണമെന്ന് പോസ്റ്റില്‍ പറയുന്നു.
സിനിമയുടെ വിതരണക്കാരെ ഉള്‍പ്പടെ ഈ പേജില്‍ രൂക്ഷമായി വിമർശിക്കുന്നുണ്ട്.
കന്നഡ സിനിമകളിലൂടെ പ്രശസ്തിയിലെത്തിയ കമ്പനി ഇപ്പോള്‍ മറ്റുഭാഷാ സിനിമകളെ അടിച്ചേല്‍പ്പിക്കുകയാണ് എന്നും ആരോപിച്ചു.
സിനിമയുടെ കർണാടകത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് കെജിഎഫ്, സലാർ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ഹൊംബാലെ ഫിലിംസ് ആണ്.
ഹൊംബാലെയുടെ കണക്കുകള്‍ പ്രകാരം എമ്പുരാന് കര്‍ണാടകയില്‍ ലഭിച്ചിരിക്കുന്നത് 198 ല്‍ അധികം ഹൗസ്‍ഫുള്‍ ഷോകളാണ്.
ബുക്കിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളിലെ കണക്കാണിത്.
എമ്പുരാന്‍ പ്രീ സെയില്‍സിലൂടെ കര്‍ണാടകത്തില്‍ നിന്ന് 1.2 കോടിയിലേറെ നേടിയതായാണ് ട്രാക്കർമാർ നല്‍കുന്ന സൂചന.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.