നടൻ ബാലയുടെ ഭാര്യ എന്ന ലേബലില്‍ ആയിരുന്നു എലിസബത്ത് കഴിഞ്ഞ കുറച്ചു നാളുകളായി അറിയപ്പെട്ടത്.
ഡോക്ടറായ എലിസബത്ത് ബാലയുമായി പിരിഞ്ഞ ശേഷവും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്.
തന്റെ യൂട്യൂബ് ചാനലിലൂടെ എലിസബത്ത് തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.
തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുള്ള എലിസബത്ത് ഒരിടയ്ക്ക് വെച്ച് ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെയ്ക്കെതെയായി.
അതോടെയാണ് പ്രേക്ഷകർ ഇരുവരും തമ്മില്‍ വേർപിരിഞ്ഞുവെന്ന് സംശയിച്ച് തുടങ്ങിയത്.
കോകിലയുമായുള്ള വിവാഹ ശേഷമാണ് രണ്ടാളും വേർ പിരിഞ്ഞുവെന്ന് ഉറപ്പിച്ചത്.
എന്നാല്‍ വേർപിരിഞ്ഞെന്നോ പിരിയാനുള്ള കാരണങ്ങളോ ബാലയോ എലിസബത്തോ പറഞ്ഞിരുന്നില്ല.
ഇപ്പോഴിതാ അമൃത സുരേഷ് ബാലയ്ക്കെതിരെ നല്‍കിയ കേസും വിവാദങ്ങളും ചർച്ചയാകുന്നതിനിടെ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് എലിസബത്ത്.
ബാലയ്ക്കൊപ്പം ജീവിച്ചതിന്റെ പേരില്‍ മാനസീകവും ശാരീരികവുമായി നിരവധി ബുദ്ധിമുട്ടുകളിലൂടെ താൻ കടന്നുപോയി എന്നും, തനിക്ക് സംഭവിച്ചത് പുറത്ത് പറയാൻ ഭയമായിരുന്നുവെന്നും ബാല തന്നെ ഭീഷണിപ്പെടുത്തിയിരുന്നതിലാണ് ഒന്നും തുറന്ന് പറയാതിരുന്നതെന്നും എലിസബത്ത് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറയുന്നു.
ബാല അടുത്തിടെ ഒരു തമിഴ് ഓണ്‍ലൈൻ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിന്റെ സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ടായിരുന്നു എലിസബത്തിന്റെ കുറിപ്പ്.
മാധ്യമങ്ങളുടെ മുന്നില്‍ ഇത്രയും നടന്നിട്ടും പോലീസോ മറ്റാരെങ്കിലുമോ പരാതി നല്‍കാൻ തയ്യാറായില്ലെങ്കില്‍… എനിക്കറിയില്ല. പഴയകാലം വെളിപ്പെടുത്തുമെന്നും ഞങ്ങളുടെ കിടപ്പുമുറിയിലെ വീഡിയോ പുറത്തുവിടുമെന്നും പറഞ്ഞ് ബാല ഭീഷണിപ്പെടുത്തി.
വിഷാദരോഗത്തിന് ടാബ്‌ലെറ്റുകള്‍ കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞും അയാള്‍ എന്നെ ഭീഷണിപ്പെടുത്തുന്നു.
അയാള്‍ എന്നെ അബ്യൂസ് ചെയ്തു. റേപ്പ് ചെയ്തു. അയാള്‍ വേറെയും നിരവധി സ്ത്രീകളെ ചതിച്ചിട്ടുണ്ട്.
നിസ്സഹായത കാരണം എന്റെ കൈകള്‍ വിറയ്ക്കുന്നു. എനിക്ക് വന്ധ്യതയുണ്ടെന്ന് അയാള്‍ പരസ്യമായി പറഞ്ഞു.
മാത്രമല്ല ഞാൻ മരുന്ന് മാറ്റികൊടുത്തുവെന്നും പറയാതെ പറഞ്ഞു എന്നാണ് എലിസബത്ത് കുറിച്ചത്.
കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നപ്പോള്‍ തനിക്ക് മരുന്ന് മാറി തന്നുവെന്ന രീതിയില്‍ പരോക്ഷമായി ആളുടെ പേര് പറയാതെ ബാല സംസാരിച്ചിരുന്നു.
വീണ്ടും ഇത് ആവർത്തിച്ചതിനാലാണ് ബാലയ്ക്ക് എതിരെ എലിസബത്ത് രംഗത്ത് എത്തിയത്.
നേരത്തെ, ആരാധകർ പലപ്പോഴും ബാലയോട് എലിസബത്തുമായി പിരിയാനുള്ള കാരണത്തെ കുറിച്ച് ചോദിച്ചെങ്കിലും നടനും പ്രതികരിക്കാൻ കൂട്ടാക്കിയില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.