ഉദ്‌ഘാടനത്തിനിടെ പണിപറ്റിച്ച് ഹണി റോസിന്റെ ഗൗണിന്റെ സ്ട്രാപ്പ്

ഹണി ഒരു ടു ഷോൾഡർ ഗൗണും വൺ ഷോൾഡർ ഗൗണും ധരിച്ച ലുക്കിലാണ് ഷാർജയിലെ പരിപാടിയുടെ വീഡിയോസിലും ചിത്രങ്ങളിലും കാണപ്പെട്ടത്.  ഈ വേളയിൽ ഹണിയുടെ ഗൗൺ പണിപറ്റിച്ചതും ശ്രദ്ധ നേടി

ഒരേ വേഷത്തിന്റെ തന്നെ ഷോൾഡർ സ്ട്രാപ്പുകളിലാണ് മാറ്റം. എന്നാൽ ഈ ഗൗണുകൾ തമ്മിൽ വ്യത്യാസമേതും കണ്ടില്ല താനും.

ഉദ്‌ഘാടനം കഴിഞ്ഞ് ആരാധകരെ പരിചയപ്പെടുന്ന വേളയിൽ ഹണി റോസിന്റെ ഗൗണിന്റെ ഷോൾഡർ സ്ട്രാപ്പുകളിൽ ഒരെണ്ണം പൊട്ടിവീഴുകയായിരുന്നു

എന്നാൽ, സാഹചര്യം കണക്കിലെടുത്ത് മറ്റൊരു വേഷം ഉടൻ കണ്ടെത്താൻ സാധ്യമല്ല. അതിനാൽ, ആ ഗൗണിൽ തന്നെ ഹണി റോസ് ഞൊടിയിടയിൽ ഒരു മാറ്റം വരുത്തി. ഗൗണിന്റെ പൊട്ടിയ ഷോൾഡർ സ്ട്രാപ്പ് ഹണി ഉടനെ മടക്കി ഉള്ളിലേക്കാക്കി.

പെട്ടെന്ന് കണ്ടാൽ, അളവെടുത്തു തയ്ച്ച വൺ ഷോൾഡർ ഗൗൺ ആണല്ലോ ഇതെന്ന് തോന്നിക്കുമാറ് പെർഫെക്ഷൻ ഉണ്ടായിരുന്നു ആ ഗൗണിന്. തുടർന്നും ഈ ഇവന്റിൽ ഹണി തന്റെ തനിമ ചോരാത്ത പുഞ്ചിരിയും ഊർജസ്വലതയുമായി അതേ വേഷം ധരിച്ചു നിന്നു

ഹണി റോസ് ഷാർജയിൽ പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ കാട്ടുതീ പോലെ വൈറലാണ്. മലയാളികൾ നടത്തുന്ന സംരംഭത്തിന്റെ ഉദ്‌ഘാടകയായാണ് ഹണി റോസ് എത്തിയത്.

ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയ ശേഷം ഹണി റോസ് പങ്കെടുത്ത ചില പരിപാടികളിൽ ഒന്നായിരുന്നു ഇത്. ഹണി പിതാവിന്റെ കൂടെ ഷാർജാ നഗരം ചുറ്റിക്കാണുന്ന ഒരു ചെറു വീഡിയോ ദൃശ്യവും വൈറൽ വീഡിയോകളുടെ കൂട്ടത്തിലുണ്ടായിരുന്നു. ഹണി റോസ് അവരുടെ തന്നെ ഇൻസ്റ്റഗ്രാം ഹാന്ഡിലിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്

കഴിഞ്ഞ രണ്ടു ഉദ്‌ഘാടനങ്ങളിലും ഹണി റോസ് ഗൗൺ ധരിച്ചു കൊണ്ടാണ് എത്തിയത്. പലപ്പോഴും ഹണി റോസിന്റെ വേഷവിധാനം അവഹേളിക്കപ്പെട്ടിരുന്നു. എന്നാൽ, ഏതു വേഷം ധരിച്ചാലും ഹണിയുടെ ലുക്കിന് ആരാധകരുടെ എണ്ണം തെല്ലും കുറയില്ല എന്ന് പണ്ടേ തെളിഞ്ഞതാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us