‘പാപ്പ മമ്മിയെ കൊന്നു, നാലുവയസുകാരി വരച്ച ഒരു ചിത്രം സ്വന്തം അമ്മയുടെ ആത്മഹത്യയാണെന്ന് കരുതി എഴുതിത്തള്ളിയ ഒരു കേസിലേക്ക് വെളിച്ചം വീശുകയും പിതാവ് പ്രതിയായി മാറുകയും ചെയ്തു.
ഉത്തര്‍പ്രദേശില്‍ 27 കാരി സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകക്കുറ്റത്തിന് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണ് യുപി. പോലീസ്.
നാലു വയസ്സുള്ള കുട്ടി കഴുത്തില്‍ കയറിട്ട നിലയില്‍ ഒരു സ്ത്രീയുടെ ചിത്രം വരച്ചതില്‍ നിന്നുമാണ് പോലീസിന്റെ അന്വേഷണം പിതാവിലേക്ക് എത്തിയത്.
ചിത്രത്തെക്കുറിച്ച് ചോദിച്ച പോലീസ് അമ്മയെ തൂക്കിലേറ്റി കൊലപ്പെടുത്തിയത് പിതാവ് തന്നെയാണെന്ന് നാലു വയസ്സുള്ള മകള്‍ ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കോട്വാലി മേഖലയിലെ ശിവ് പരിവാര്‍ കോളനിയിലാണ് സംഭവം.
ഝാന്‍സിയിലെ താമസക്കാരനായ സന്ദീപ് ബുധോലിയയെ 2019 ലാണ് യുവതിയെ വിവാഹം കഴിഞ്ഞത്.
സ്ത്രീധനമായി 20 ലക്ഷം രൂപ പണവും മറ്റ് സമ്മാനങ്ങളും നല്‍കിയെന്ന് യുവതിയുടെ പിതാവ് സഞ്ജീവ് ത്രിപാഠി അവകാശപ്പെട്ടു.
എന്നിരുന്നാലും, വിവാഹം കഴിഞ്ഞയുടനെ, ഇരയുടെ ഭര്‍ത്താവും കുടുംബവും അധിക സ്ത്രീധനമായി ഒരു കാര്‍ ആവശ്യപ്പെടാന്‍ തുടങ്ങി.
ആവശ്യം ലഭിക്കാതെ വന്നതോടെ ഇവര്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ തുടങ്ങി.
സംഭവത്തില്‍ സഞ്ജീവ് ത്രിപാഠി പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒത്തുതീര്‍പ്പിന് ശേഷം പ്രശ്നം പരിഹരിച്ചു.
ദമ്പതികള്‍ക്ക് പിന്നീട് ഒരു മകളുണ്ടായതോടെ പ്രശ്‌നം കുട്ടിയുടെ പേരിലായി.
ആണ്‍കുഞ്ഞിനെ നല്‍കാത്തതിന് ഇരയെ ഭര്‍ത്താവും കുടുംബവും ആക്ഷേപിക്കാനും പരിഹസിക്കാനും തുടങ്ങി.
പ്രസവത്തിന്റെ ബില്ല് പോലും തങ്ങളാണ് കൊടുത്തതെന്നും അവര്‍ തിരിഞ്ഞുനോക്കാതെ പോകുകയായിരുന്നെന്നും പിതാവ് ആരോപിക്കുന്നു.
തുടര്‍ന്ന് യുവതിയെ സ്വന്തം പിതാവ് വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു.
പിന്നീട് ഭര്‍ത്താവ് വന്ന് വീണ്ടും കൂട്ടിക്കൊണ്ടു പോയി.
താന്‍ കണ്ടത് വിവരിക്കുന്ന ഒരു രേഖാചിത്രം വരച്ച കുട്ടിയോട് ചോദിച്ചപ്പോള്‍ പപ്പാ അമ്മയെ അടിച്ച ശേഷം കെട്ടിത്തൂക്കിയെന്ന് കുട്ടി മൊഴി നല്‍കി.
പിതാവ് അമ്മയുടെ തലയില്‍ കല്ല് കൊണ്ട് അടിച്ചു. എന്നിട്ട് ഒരു ചാക്കില്‍ ഇട്ടു വലിച്ചെറിഞ്ഞെന്നും കൂട്ടി പറഞ്ഞു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കുകയും ചെയ്തു.
സ്ഥലത്ത് നിന്നും മുങ്ങിയ പിതാവിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.