ബെംഗളൂരു: ഒന്നരലക്ഷം രൂപ ശമ്പളമുള്ള കോർപറേറ്റ് ജോലി രാജി വച്ച് മധുരപലഹാരം വില്‍ക്കാനിറങ്ങിയ ബെംഗളൂരു സ്വദേശിനിയെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ച.
യുവതിയുടെ ഭർത്താവ് എക്‌സില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് വൈറല്‍ ആയിരിക്കുന്നത്.
ബെംഗളൂരു സ്വദേശിനിയായ അസമിത 2023 ലാണ് അമേരിക്കൻ കമ്പനിയുടെ എച്ച് ആർ വിഭാഗത്തിലെ ജോലി ഉപേക്ഷിച്ച് തന്റെ പാഷനായ പാചകത്തിലേക്ക് ഇറങ്ങിയത്.
അസ്മിത ഉണ്ടാക്കിയ വാനില കപ്‌കേക്കിന്‍റെ ചിത്രം പങ്കു വച്ച് കൊണ്ടാണ് ഭർത്താവ് സാഗർ എക്‌സില്‍ ചിത്രം പങ്കു വച്ചത്.
‘ ദാ ഇതുണ്ടാക്കാനാണ് എന്‍റെ ഭാര്യ അവളുടെ ഒന്നര ലക്ഷം ശമ്പളമുള്ള ജോലി ഉപേക്ഷിച്ചത്.
അവളത് ചെയ്തതിന് ദൈവത്തിന് നന്ദി’. എന്നാണ് അദ്ദേഹം എക്സില്‍ കുറിച്ചത്.
പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് അസ്മിതക്ക് പിന്തുണയുമായി എത്തിയത്.
റിസ്ക് എടുത്ത് പാഷനെ പിന്തുടരുന്ന നിങ്ങളുടെ ഭാര്യയുടെ സംരഭം വിജയിക്കട്ടെ എന്നാണ് ഒരാള്‍ ആശംസകള്‍ അറിയിച്ചത്.
30 ലക്ഷം രൂപ ശമ്പളമുണ്ടായിട്ട് പോലും ജീവിതത്തില്‍ സന്തോഷമില്ലാതെ ഇരിക്കുന്നവർക്ക് തങ്ങളുടെ പാഷനെ പിന്തുടരാൻ ഉള്ള പ്രചോദനമാണിത് എന്ന് മറ്റൊരാളും കുറിച്ച്.
ദിവസങ്ങള്‍ക്കകം ലക്ഷത്തക്കണക്കിന് പേരാണ് പോസ്റ്റ് കണ്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.