ശാരീരിക ബന്ധത്തിന് ഭാര്യ സമ്മതിച്ചില്ല, മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പിതാവിനെ യുവതി വെട്ടി കഷ്ണങ്ങളാക്കി 

ബെംഗളൂരു: ഭാര്യ ശാരീരിക ബന്ധത്തിന് വഴങ്ങാത്തതിൻ്റെ പേരില്‍ മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ വെട്ടി കഷ്ണങ്ങളാക്കി യുവതി.

ബെളഗാവിക്കടുത്ത് ചിക്കോടി ഉമറാണി ഗ്രാമത്തിലാണ് സംഭവം.

പ്രതി സാവിത്രിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇവരുടെ ഭർത്താവിൻ്റെ മൃതദേഹാവശിഷ്ടങ്ങള്‍ പിന്നീട് കണ്ടെത്തി.

മൃതദേഹം വീട്ടില്‍ സൂക്ഷിച്ചാല്‍ താൻ പോലീസിൻ്റെ പിടിയിലാകുമെന്ന് സാവിത്രി ഭയപ്പെട്ടതിനാലാണ് മൃതദേഹം കഷ്ണങ്ങളാക്കി വീപ്പയിലാക്കി പറമ്പില്‍ ഉപേക്ഷിച്ചത്.

പിന്നീട് പ്രതി തന്നെ അവരു ശരീരത്തിലെയും തറയിലെയും ചോരപ്പാടുകള്‍ കഴുകി കളയുകയും സ്ഥലം വൃത്തിയാക്കി കുളിക്കുകയും ചെയ്തു.

വസ്ത്രങ്ങളെല്ലാം കത്തിച്ച്‌ ചാരം കുപ്പയിലേക്ക് വലിച്ചെറിഞ്ഞു.

ഇയാളെ കൊല്ലാനുപയോഗിച്ച ആയുധം കഴുകി ഒളിപ്പിച്ചു.

ഭർത്താവിൻ്റെ മൊബൈല്‍ ഫോണും സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു.

സംഭവത്തിനിടെ ഉണർന്ന മകളോട് എന്താണ് സംഭവിച്ചതെന്ന് ആരോടും പറയരുതെന്നും സാവിത്രി അവർ മുന്നറിയിപ്പ് നല്‍കി.

നേരം വെളുക്കുന്നതുവരെ കൊലപാതകത്തിൻ്റെ ഒരു സൂചനയും ഉണ്ടായിരുന്നില്ല.

പറമ്പില്‍ മൃതദേഹം കണ്ട നാട്ടുകാർ ചിക്കോടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സംഭവ സ്ഥലത്തെത്തിയ പോലീസിന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ സംഭവം കൊലപാതകമാണെന്ന് വ്യക്തമായിരുന്നു.

ഭർത്താവിൻ്റെ പീഡനവും ചൂഷണവും മടുത്താണ് താൻ ഈ പ്രവൃത്തി ചെയ്തതെന്ന് കേസിലെ പ്രതി സാവിത്രി പോലീസിനോട് സമ്മതിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us