ബെംഗളൂരു: കബ്ബൺ പാർക്കിൽ ശനിയാഴ്ച നടത്താനിരുന്ന സീക്രട്ട് സാന്താ ‘ബുക്ക് എക്സ്ചേഞ്ച്’ ആഘോഷത്തിന് സംഘാടകർ മുൻകൂർ അനുമതി വാങ്ങാത്തതിനാൽ ഹോർട്ടികൾച്ചർ അധികൃതർ ഇടപെട്ട് റദ്ദാക്കി .
സംഘാംഗങ്ങളോട് 35,000 രൂപ പിഴയടക്കാൻ ആവശ്യപ്പെടുകയും രേഖാമൂലം ക്ഷമാപണം നടത്തിക്കുകയും ചെയ്തു.
സീക്രട്ട് സാന്തായിൽ പങ്കെടുക്കാൻ 1,000-ലധികം ആളുകൾ എത്തിയതായി അധികൃതർ പറയുമ്പോൾ, ഇത് ഏകദേശം 500 ആണെന്ന് ഗ്രൂപ്പ് അവകാശപ്പെടുന്നു, ഇത്രയും വലിയ ജനപങ്കാളിത്തം തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും സംഘം കൂട്ടിച്ചേർത്തു.
വാരാന്ത്യങ്ങളിൽ കബ്ബൺ പാർക്കിൽ ഒത്തുകൂടുന്ന ഒരു ജനപ്രിയ സൗജന്യ നിശ്ശബ്ദ വായനാ കൂട്ടായ്മയായ കബ്ബൺ റീഡ്‌സിൻ്റെ ഒരു ഓൺലൈൻ പോസ്റ്റിന് പിറകെയാണ് ആളുകൾ പരസ്പരം പുസ്തകങ്ങൾ സമ്മാനിക്കാൻ ബാൻഡ് സ്റ്റാൻഡിന് സമീപം ഒത്തുകൂടി.
പാർക്കിൽ 20-ലധികം ആളുകൾ ഒത്തുകൂടുന്നതിന് ഡിപ്പാർട്ട്‌മെൻ്റിൻ്റെ മുൻകൂർ അനുമതി ആവശ്യമാണെന്നും അത് സംഘം നേടിയിട്ടില്ലെന്നും കബ്ബൺ പാർക്കിലെ ഹോർട്ടികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ കുസുമ ജി മാധ്യമങ്ങളോട് പറഞ്ഞു. വന്നവരാകട്ടെ പ്ലാസ്റ്റിക് കവറുകൾ കയ്യിൽ കരുതിയിരുന്നതായും അവർ പറഞ്ഞു.
ഇവൻ്റുകൾ നടത്തുന്നതിന് അവ സൗജന്യമോ വാണിജ്യപരമോ എന്നത് പരിഗണിക്കാതെ തന്നെ, 30,000 രൂപ ഫീസും 20,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം, ഇവന്റുകളുടെ സ്വഭാവവും പ്രധാനമാണ് എന്നും അവർ കൂട്ടിച്ചേർത്തു .
മാരത്തണുകൾ, വാക്കത്തോണുകൾ, യോഗ സെഷനുകൾ, പുസ്തക വായന എന്നിവ അനുവദനീയമാണ്, എന്നാൽ മതപരമായ പ്രവർത്തനങ്ങൾ പോലുള്ള പരിപാടികൾ ഞങ്ങൾ അനുവദിക്കുന്നില്ലെന്നും അവർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.