പാൽ മോഷണത്തിൽ വലഞ്ഞ് പോലീസും കടക്കാരും 

ബെംഗളൂരു: പാല്‍ വില കുത്തനെ ഉയർന്നതോടെ നഗരത്തില്‍ പാക്കറ്റ് പാല്‍ മോഷ്ടിക്കുന്ന കുറ്റകൃത്യവും ഉയരുന്നതായി റിപ്പോർട്ട്.

കൊനാനകുണ്ഡ് മെട്രോ സ്റ്റേഷന് സമീപത്തെ കടയിലുണ്ടായ പാല്‍ മോഷണം വില്‍പ്പനക്കാരെയും പോലീസിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച പുലർച്ചെ പാല്‍ വിതരണക്കാർ കടകളില്‍ പാക്കറ്റുകള്‍ എത്തിക്കുന്നതിനിടെയാണ് ഈ മോഷണം നടന്നിട്ടുള്ളത്.

ചില്ലറ വില്‍പ്പനക്കാരന്‍റെ കട വരാന്തയില്‍ പാല്‍ അടങ്ങിയ പെട്ടികള്‍ ഇറക്കിവെച്ച ശേഷം പാല്‍ കമ്പനിയുടെ വാൻ പോയതിനു പിന്നാലെ തന്നെ ഇരുചക്ര വാഹനത്തില്‍ എത്തിയവർ റോഡരികിലെ പെട്ടി ഉള്‍പ്പെടെ തട്ടിയെടുത്താണ് കടന്നത്.

എല്ലാദിവസവും പാല്‍ വില്‍ക്കുന്ന കടക്കാരൻ രാവിലെ കടതുറക്കാൻ എത്തിയപ്പോഴാണ് ഈ മോഷണ വിവരം അറിയുന്നത്.

കടക്കാരൻ വിളിച്ചതു പ്രകാരം പോലീസ് സ്ഥലത്ത് എത്തിയെങ്കിലും മോഷ്ടാക്കളെ കുറിച്ച്‌ യാതൊരു തുമ്പും ലഭിച്ചില്ല.

സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ വ്യക്തമല്ല.

1000 രൂപയോളം വിലയുള്ള 15- 20 ലിറ്റർ പാലാണ് മോഷ്ടിക്കപ്പെട്ടത്.

സംഭവത്തില്‍ കടയുടമ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു.

സമാനമായ മറ്റൊരു സംഭവത്തില്‍ ഇന്ദിരാനഗറിലും പാല്‍ മോഷണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us