ബെംഗളൂരു: വളർത്തിക്കൊണ്ടിരുന്ന പൂച്ചക്കുട്ടിയെ ചവിട്ടുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ നഗരത്തിലെ മൈക്കോളൗട്ട് പോലീസ് സ്റ്റേഷനിൽ കേസെടുത്തു.
മുഹമ്മദ് അഫ്താബ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മനീഷ് രത്നാകറിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 325, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു.
പരാതിക്കാരനായ മുഹമ്മദ് അഫ്താബും പ്രതി മനീഷ് രത്നാകറും ബിടിഎം ലേഔട്ട് രണ്ടാംഘട്ടത്തിലെ ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. നവംബർ 26ന് മനീഷ് രത്നാകർ വീട്ടിലുണ്ടായിരുന്നപ്പോൾ പൂച്ച വീട്ടിൽ മൂത്രമൊഴിച്ചു.
ദേഷ്യം വന്ന മനീഷ് പൂച്ചയെ കാലുകൊണ്ട് തട്ടി പരിക്കേൽപ്പിച്ചു. പിന്നീട് മുഹമ്മദ് അഫ്താബിനെ വിളിച്ച് , നിങ്ങളുടെ പൂച്ച വീട് അലങ്കോലമാക്കി അതിനെ പുറത്താക്കാൻ ആവശ്യപ്പെട്ടതായും മുഹമ്മദ് പറഞ്ഞു. വീട്ടിലെത്തിയ മുഹമ്മദ് അഫ്താബ് അവശനായ പൂച്ചക്കുഞ്ഞ് ബക്കറ്റിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
അഫ്താബ് നൽകിയ പരാതി പ്രകാരം മൈക്കോളൗട്ട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.