കെഎഫ്സി ചിക്കന്‍ കടയില്‍ ജീവനക്കാരും കസ്റ്റമറും തമ്മില്‍ പൊരിഞ്ഞ തല്ല്. സംഭവത്തിന്‍റെ മൊബൈൽ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരം എംജി റോഡിലെ കെഎഫ്സി ചിക്കന്‍ കടയിലെത്തിയ ഒരു കസ്റ്റമറും തൊഴിലാളികളും തമ്മില്‍ വാക്ക് തര്‍ക്കവും പിന്നാലെ അടിയും തുടങ്ങിയത്.
കടയിലെത്തിയ മറ്റ് ഉപഭേക്താക്കള്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
ശബ്ദം കേട്ട് കടയുടെ ഉള്ളിലേക്ക് കടന്നതോടെയാണ് ദൃശ്യങ്ങള്‍ തുടങ്ങുന്നത്. ജീവനക്കാര്‍ ചേര്‍ന്ന് ഒരു കസ്റ്റമറെ പിടിച്ച് തള്ളുന്നത് കാണാം.
https://x.com/gharkekalesh/status/1841358557544874284?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1841358557544874284%7Ctwgr%5E38bc2c75846ea6e1a038bb180828a3b036a2ada7%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fgharkekalesh%2Fstatus%2F1841358557544874284%3Fref_src%3Dtwsrc5Etfw
ഇയാള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും പിന്നാലെ തൊഴിലാളികളില്‍ ഒരാളെ തല്ലുകയും ചെയ്യുന്നു.
ഇതിന് പിന്നാലെ ‘പിടിയെടാ പിടിയെടാ’ എന്ന ആക്രോശവും ഒരു കൂട്ടം തൊഴിലാളികള്‍ ചേർന്ന് കടയിലെത്തിയ ഒരു ഉപഭോക്താവിനെ അടിക്കുകയും അയാളുടെ കഴുത്തിലൂടെ കൈ ചുറ്റിപിടിച്ച് അനങ്ങാന്‍ പറ്റാത്ത തരത്തില്‍ പൂട്ടിയിടുന്നു.
ഇതിനിടെ ഗ്രേ കളറിലുള്ള ഷര്‍ട്ട് ധരിച്ച ഒരാള്‍ എത്തുകയും തൊഴിലാളികളെയും കസ്റ്റമറെയും പിടിച്ച് മാറ്റുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. കെഎഫ്സി തൊഴിലാളികള്‍ ചേര്‍ന്ന് ഒരു കസ്റ്റമറെ മർദ്ധിക്കുന്ന വീഡിയോ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധനേടി.
നിരവധി എക്സ് ഹാന്‍റലുകളില്‍ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ആയിരക്കണക്കിന് പേരാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.
‘ കെഎഫ്സി ജീവനക്കാരും ഉപഭോക്താവും ചില ഓർഡറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കേരളത്തിലെവിടെയോ’ എന്ന കുറിപ്പോടെ ജനപ്രിയ എക്സ് ഹാന്‍റിലായ ഘർ കെ കലേഷില്‍ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ നിരവധി പേരാണ് കേരളത്തിന്‍റെ ഉയര്‍ന്ന സാക്ഷരതാ നിരക്കിനെ കുറിച്ച് വീഡിയോയ്ക്ക് താഴെ കുറിപ്പെഴുതിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.