പൂക്കളം ചവിട്ടിമെതിച്ച് നശിപ്പിച്ചു; ബെംഗളൂരുവില്‍ മലയാളി യുവതിക്ക് നേരെ വിമർശനം 

ബെംഗളൂരു: അത്തപ്പൂക്കളം ചവിട്ടി മെതിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ വിവാദമാകുന്നു.

ബെംഗളൂരുവിലെ തന്നിസാന്ദ്ര ഫ്ലാറ്റ് സമുച്ചയത്തില്‍ കുട്ടികള്‍ ഒരുക്കിയ പൂക്കളത്തോടാണ് മലയാളി സ്ത്രീ അനാദരവ് കാണിച്ചത്.

ആദ്യം അത്തപ്പൂക്കളത്തില്‍ കയറിനില്‍ക്കുകയും പിന്നീട് ചവിട്ടിമെതിച്ച്‌ അലങ്കോലമാക്കുകയുമായിരുന്നു.

ഫ്ലാറ്റിലെ മറ്റ് മലയാളികള്‍ വിലക്കിയെങ്കിലും അവർ പിന്മാറാൻ തയ്യാറായില്ല.

പൂക്കളത്തില്‍ ചവിട്ടി നിന്നിരുന്ന ഇവരോട് പിന്മാറാൻ ആവശ്യപ്പെട്ടപ്പോഴാണ് ഇവർ കൂടുതല്‍ അനാദരവ് കാണിച്ചത്.

പൂക്കളം ചവിട്ടിമെതിക്കുന്നതിനിടെ ഫ്ലാറ്റിലെ നിയമങ്ങള്‍ സ്ത്രീ ചൂണ്ടിക്കാട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.

മറ്റുള്ളവർ തടയാൻ ശ്രമിച്ചപ്പോള്‍ ഭരണഘടനയെക്കുറിച്ചാണ് അവർ പരാമർശിച്ചത്.

ഫ്ലാറ്റിലെ പൊതുവായ സ്ഥലത്ത് പൂക്കളം ഇട്ടതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

യുവതിക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്നാണ് വിമർശകർ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us