ബെംഗളൂരു- മൈസൂരു പത്തുവരി പാത; പിഴ കിട്ടിയതിൽ കൂടുതൽ മലയാളികളും

express way

ബെംഗളൂരു: നീണ്ടുനിവർന്നു കിടക്കുന്ന ബെംഗളൂരു- മൈസൂരു പത്തുവരി പാതയിലൂടെ വാഹനമോടിക്കുമ്പോൾ വേഗംകൂടുന്നത് പലപ്പോഴും അറിയില്ല.

വേഗം ത്രില്ലടിപ്പിക്കുമെങ്കിലും പോലീസ് കേസും പിന്നാലെ വരുമെന്ന് ഓർക്കണം.

ഓഗസ്റ്റ് ഒന്നുമുതൽ അതിവേഗത്തിനു പിഴയും കേസും ഏർപ്പെടുത്തിയതോടെ മലയാളികളുൾപ്പെടെ ഒട്ടേറെ ആളുകളുടെപേരിലാണ് കേസെടുത്തിട്ടുള്ളത്.

പാതയിൽ 100 കിലോമീറ്ററാണ് അനുവദനീയമായ വേഗപരിധി. 100 മുതൽ 130 കിലോമീറ്റർവരെ വേഗം വന്നാൽ പിഴ ഈടാക്കും. 1,000 രൂപയാണ് പിഴ. 130 കിലോമീറ്ററിനുമുകളിൽ പോയാൽ കേസെടുക്കും.

ഏതു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനമാണെങ്കിലും വേഗപരിധി ലംഘിച്ചാൽ കേസെടുക്കുമെന്നും വേഗപരിധി ലംഘിച്ച സ്ഥലത്തെ പോലീസ് സ്റ്റേഷനിലാകും കേസുണ്ടാവുകയെന്നും കർണാടക ഡി.ജി.പി. അലോക് മോഹൻ ‘മാതൃഭൂമി’യോട് പറഞ്ഞു.

അതിവേഗക്കാരെ പിടികൂടാൻ പാതയുടെ വിവിധ ഭാഗങ്ങളിലായി 60 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, പിഴയടയ്ക്കാനുള്ള അറിയിപ്പ് മൊബൈലിൽ ലഭിച്ചതനുസരിച്ച് വെബ്‌സൈറ്റിൽ കയറി അടയ്ക്കാൻ ശ്രമിച്ചപ്പോൾ പണം പോയതല്ലാതെ പിഴയടച്ചതായി അറിയിപ്പ് വരുന്നില്ലെന്ന് ആരോപണമുണ്ട്.

കഴിഞ്ഞവർഷം മാർച്ചിൽ ഉദ്ഘാടനം ചെയ്ത പാതയിൽ അതിവേഗവും ലെയിൻ തെറ്റിക്കലും പെട്ടെന്ന് വേഗം കുറയ്ക്കുന്നതും കാരണം ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്.

അപകടങ്ങൾ വർധിച്ചതിനെത്തുടർന്നാണ് പിഴയീടാക്കാനും കേസ് എടുക്കാനും തീരുമാനിച്ചത്. 2023 മാർച്ച് 12-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാത ഉദ്ഘാടനം ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us