ബംഗളുരു : മലയാളി നഴ്സിങ് വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു.
ചിക്കബാനവാരയിലെ സ്വകാര്യ നഴ്സിങ് കോളേജിലെ ബി സി സി ഒന്നാം വർഷ വിദ്യാർത്ഥിനി പാലക്കാട് പുതുക്കോട് കീഴതാളിക്കോട് ഗംഗധരന്റെ മകൾ അതുല്യ (19) ആണ് മരിച്ചത്.
ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം. ആറാം നിലയിൽ നിന്നും താഴേക്ക് വീഴുന്നതിന്റെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്.
മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
സോലദേവനഹള്ളി പോലീസ് കേസിടുത്തു. സംസ്കാരം ഇന്ന് രാവിലെ 9ന് തിരുവില്വാമല ഐവർമാടത്തിൽ
അമ്മ : ബിജിത സഹോദരൻ : അഖിൽ (ദുബായ് )
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.