ബെംഗളൂരു: വീട്ടിൽ പാകം ചെയ്ത ഭക്ഷണം ജയിലിൽ അനുവദിക്കണമെന്ന രേണുകാസ്വാമി കൊലക്കേസ് പ്രതി കന്നട സൂപ്പർതാരം ദർശൻ തൂഗുദീപയുടെ ഹർജി ബെംഗളൂരു കോടതി തള്ളി.
കൊലപാതകക്കേസിൽ അറസ്റ്റിലാകുന്ന ഒരാൾക്ക് ഇളവ് നൽകാൻ കഴിയില്ലെന്നും അങ്ങനെ ചെയ്യുന്നത് കർണാടക പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് മാനുവൽ 2021ലെ റൂൾ 728ന് എതിരാണെന്നും ഹർജി തള്ളി കോടതി വ്യക്തമാക്കി.
അതിനിടെ ദർശന്‍റെ ഭാര്യ വിജയലക്ഷ്മി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ചിരുന്നു.
ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക്, മകന്‍റെ സ്കൂൾ അഡ്മിഷന്‍റെ കാര്യത്തിനാണ് സന്ദർശനം നടത്തിയത് എന്നാണ് വിശദീകരണം.
ദർശന്‍റെ ആരാധകനും ഫാർമസി ജീവനക്കാരനുമായ ചിത്രദുർഗ സ്വദേശി രേണുകസ്വാമിയെ തലക്കടിച്ച് കൊലപ്പെടുത്തി കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്നാണ് കേസ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.