കുവൈത്ത്: സ്വകാര്യ തൊഴില്‍ സ്ഥാപനത്തിന്‍റെ തൊഴിലാളി ക്യാമ്പിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മലയാളികളടക്കം 35 പേർ മരിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ രണ്ടു മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഉണ്ടെന്നാണ് സൂചന. മാംഗെഫില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാമ്പിലാണ് അഗ്നിബാധയുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേർ ക്യാമ്പിലുണ്ടായിരുന്നു. ഇവിടുത്തെ സുരക്ഷാജീവനക്കാരന്‍റെ മുറിയില്‍ നിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. പുലർച്ചെ നാലോടെ ആരംഭിച്ച തീ കെട്ടിടത്തില്‍ ആളിപ്പടരുകയായിരുന്നു. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് നിരവധി…
Read MoreMonth: June 2024
ഡോക്ടറെ ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നടന് നഷ്ടപ്പെട്ടത് 77000 രൂപ
മുംബൈ: ഡോക്ടറെ ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നടന്റെ 77,000 രൂപ തട്ടിയെടുത്തതായി പരാതി. 59കാരനായ നടന്‍ മുഹമ്മദ് ഇക്ബാലാണ് തട്ടിപ്പിന് ഇരയായത്. മുംബൈയിലെ ദാദറില്‍ ഡോക്ടറുമായി ഫോണില്‍ അപ്പോയ്ന്‍മെന്റ് എടുക്കന്നതിനിടെയാണ് ഇക്ബാലിന് വന്‍ തുക നഷ്ടമായത്. നാലുദിവസം കഴിഞ്ഞാണ് തട്ടിപ്പിന് ഇരയായെന്ന് നടന് മനസിലായത്. തുടര്‍ന്ന് തട്ടിപ്പിനിരയായ ലിങ്കുകള്‍ ഇയാള്‍ ബാങ്ക് മാനേജരെ അറിയിക്കുകയും ചെയ്തു. പിന്നാലെ ഇയാള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയതു. ഗൂഗിളില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറിലേക്ക് ജൂണ്‍ ആറിനാണ് ഇയാള്‍ വിളിച്ചത്. ഡോക്ടറോട് സംസാരിക്കുന്നതിന് മുമ്പ് 10 രൂപ…
Read More‘സിനിമ തൊഴിൽ ആണ്, പൊതുപ്രവർത്തനം രാജ്യത്തിനു വേണ്ടിയാണ്’; കേന്ദ്രമന്ത്രി ശമ്പളം വേണ്ടെന്ന് മന്ത്രി സുരേഷ് ഗോപി
തൃശൂർ: പൂരപ്രേമിയായ താന്‍ അടുത്തവര്‍ഷം പൂരം മനോഹരമായി നടത്തുമെന്ന് ഉറപ്പ് നല്‍കി മന്ത്രി സുരേഷ് ഗോപി. അദ്ദേഹം കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രിയായി ചുമതല ഏറ്റത്തിന് പിന്നാലെ കരാര്‍ ഉറപ്പിച്ച സിനിമകള്‍ ഉപേക്ഷിക്കുമോ എന്ന ചര്‍ച്ചകൾ സജീവമായിരുന്നു. മന്ത്രി പദവിയും സിനിമ അഭിനയവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുമെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സുരേഷ് ഗോപി. ‘സിനിമ തിരക്കുകള്‍ക്കൊപ്പം തന്നെ കേന്ദ്രമന്ത്രിയുടെ ചുമതലയും കൃത്യമായി നിര്‍വഹിക്കും. കേന്ദ്രമന്ത്രി സ്ഥാനവും പൊതുപ്രവര്‍ത്തനവും രാജ്യത്തിനാണ്. സിനിമ തൊഴിലാണ്. അത് കുടുംബത്തിന് ഉള്ളതാണ്. ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സിനിമ സെറ്റില്‍…
Read Moreആംബുലൻസ് സർവീസ് നടത്തുന്നതിനിടെ ഡ്രൈവർക്ക് മർദ്ദനം; മൂന്നുപേർ അറസ്റ്റിൽ
ബെംഗളൂരു : അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ഡ്രൈവറെ മർദിച്ച കേസിൽ മൂന്നുപേരെ നെലമംഗല റൂറൽ പോലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച വൈകീട്ട് തുമകൂരുവിൽനിന്ന് വാണിവിലാസ് ആശുപത്രിയിലേക്ക് അടിയന്തിരചികിത്സയ്ക്കായി കുഞ്ഞിനെയും കൊണ്ടുപോവുകയായിരുന്ന ആംബുലൻസിന്റെ ഡ്രൈവറെയാണ് ഒരുസംഘം വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചത്. സംഭവത്തിൽ നെലമംഗല സ്വദേശികളായ യുവരാജ് സിങ്, മഞ്ജുനാഥ്, ലതീഷ് എന്നിവരാണ് അറസ്റ്റിലായത്. റോഡിൽവെച്ചുണ്ടായ തർക്കമാണ് മർദനത്തിന് കാരണമെന്നാണ് വിവരം. ആംബുലൻസിനെ പിന്തുടർന്നെത്തി ടോൾ ഗേറ്റിനുസമീപം തടഞ്ഞശേഷം ഡ്രൈവർ ജോണിനെ മർദിക്കുകയായിരുന്നു. കുഞ്ഞിന് അടിയന്തിര ചികിത്സ ആവശ്യമുള്ളതിനാൽ പോകാൻ അനുവദിക്കണമെന്ന് മാതാപിതാക്കൾ…
Read Moreമെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
ബംഗളൂരു: നഗരത്തിൽ മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ശിവാജിനഗറിലെ ബൗറിംഗ് ഹോസ്പിറ്റലിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാഭ്യാസം നടത്തിവരികയായിരുന്നു. തിങ്കളാഴ്ച രാവിലെ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ഹാജരായ വിദ്യാർത്ഥി ഉച്ചയ്ക്ക് ഹോസ്റ്റലിലെത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. രാജസ്ഥാൻ സ്വദേശിയായ വിദ്യാർത്ഥിയാണ് മുറി പൂട്ടി തൂങ്ങിമരിച്ചത്. കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ആത്മഹത്യയുടെ കൃത്യമായ കാരണം അറിവായിട്ടില്ല. വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreമഴക്കാലം; ഈ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈകാതെ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച പനികള്‍ക്കെതിരെ പ്രത്യേകം ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജലദോഷം, ചുമ, വൈറല്‍ പനി, ഇന്‍ഫ്‌ളുവന്‍സ- എച്ച്.1 എന്‍.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍ എന്നിവയാണ് കൂടുതലായും കാണുന്നത്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. അസുഖമുള്ള കുട്ടികളെ സ്‌കൂളില്‍ അയക്കാതിരിക്കുന്നതാണ് നല്ലത്. പനിയോ വയറിളക്കമോ ഉള്ളവര്‍ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം. മൂന്ന് ദിവസത്തിലധികം നീണ്ട് നില്‍ക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാല്‍ എന്തായാലും വിദഗ്ധ ചികിത്സ തേടണം. പനിയോട്…
Read Moreവർഷങ്ങൾക്ക് ശേഷം മുറപ്പെണ്ണിനെ ചേർത്ത് പിടിച്ചുള്ള ചിത്രം പങ്കുവച്ച് നടൻ ബാല; എലിസബത്തിനെ തിരഞ്ഞ് ആരാധകർ
നടൻ ബാലയെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തമിഴ് സിനിമാ കുടുംബത്തിലാണ് ജനിച്ചതെങ്കിലും തമിഴ് സിനിമകള്‍ നിരവധി ചെയ്തിട്ടുണ്ടെങ്കിലും ബാലയിലെ നടനെ പ്രേക്ഷകർ അംഗീകരിച്ച് തുടങ്ങിയത് മലയാളത്തില്‍ സിനിമകള്‍ ചെയ്ത് തുടങ്ങിയശേഷമാണ്. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും മുമ്പ് ഷെഫീക്കിന്റെ സന്തോഷം എന്നൊരു സിനിമയില്‍ ശ്രദ്ധേയ വേഷം ബാല ചെയ്തിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും ബാലയെ എപ്പോഴും വാർത്തകളില്‍ നിറയുന്ന സെലിബ്രിറ്റിയാണ്. കൂടാതെ സന്നദ്ധ സഹായപ്രവർത്തനങ്ങളും ബാല കഴിയും വിധം ചെയ്യുന്നുണ്ട്. നിർധനരായ രോഗികളും സ്വന്തമായി വീടില്ലാത്തവരുമെല്ലാം സഹായം അഭ്യർത്ഥിച്ച് താരത്തിന്റെ അടുത്ത് എത്താറുണ്ട്. എല്ലാവർക്കും…
Read Moreകർണാടക ആർടിസി ബസുകളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം; 25 മുതൽ യുപിഐ, ക്യുആർ കോഡ് എന്നിവ വഴി പണമടച്ച് ടിക്കറ്റെടുക്കാം
ബെംഗളൂരു ∙ ചില്ലറക്ഷാമത്തിന് പരിഹാരമായി കർണാടക ആർടിസി ബസുകളിൽ ഡിജിറ്റൽ പേയ്മെന്റ് ടിക്കറ്റ് (ക്യുആർ കോഡ്) സംവിധാനത്തിന് 25 മുതൽ തുടക്കമിടും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനാന്തര റൂട്ടുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. യുപിഐ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ കഴിയുന്ന 10,245 ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രങ്ങളാണ് (ഇടിഎം) സ്വകാര്യ കമ്പനി കർണാടക ആർടിസിക്ക് 5 വർഷത്തേക്ക് വാടകയ്ക്ക് നൽകുന്നത്. ഇത് ഉപയോഗിക്കാൻ കണ്ടക്ടർമാർക്കുള്ള പരിശീലനവും പൂർത്തിയായി. ഇടിഎമ്മിൽ ബോർഡിങ് പോയിന്റും ഡ്രോപ്പിങ് പോയിന്റും യാത്രക്കാരുടെ എണ്ണവും നൽകിയാൽ ടിക്കറ്റ് നിരക്ക് ലഭിക്കും. ഇടിഎമ്മിൽ തെളിയുന്ന ക്യുആർ…
Read Moreപോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഹർജി
ബെംഗളൂരു : പോക്സോ കേസിൽ മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ഹർജി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് പെൺകുട്ടിയുടെ അഭിഭാഷകൻ ഹർജിനൽകിയത്. പെൺകുട്ടിയുടെ സഹോദരന്റെ അഭ്യർഥനപ്രകാരമാണ് ഹർജിനൽകിയതെന്ന് അഭിഭാഷകനായ എസ്. ബാലൻ പറഞ്ഞു. ഹർജി അടുത്തയാഴ്ച പരിഗണിച്ചേക്കും. മാർച്ച് 14-നാണ് പെൺകുട്ടിയുടെ അമ്മ യെദ്യൂരപ്പയ്ക്കെതിരേ സദാശിവനഗർ പോലീസിൽ പരാതിനൽകിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ വഞ്ചനാക്കേസുമായി ബന്ധപ്പെട്ട് നീതിലഭിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പയുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയപ്പോൾ മകൾക്കുനേരേ അതിക്രമംനടന്നെന്നാണ് പരാതി.
Read Moreറെയില്‍വേ ട്രാക്കില്‍ റീല്‍സ് എടുക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ റെയില്‍വേ ട്രാക്കില്‍ മൊബൈല്‍ഫോണില്‍ റീല്‍ ചിത്രീകരിക്കവെ വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. സങ്കേത് കൈലാസ് റാത്തോഡ്, സച്ചിന്‍ ദിലീപ് കാര്‍വാര്‍ എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം വാല്‍ദേവി നദി പാലത്തിന് സമീപമുള്ള റെയില്‍വേ ട്രാക്കിലായിരുന്നു അപകടം. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ മൊബൈലില്‍ റീല്‍സ് ഷൂട്ട് ചെയ്യുകയും സെല്‍ഫിയെടുക്കുകയും ചെയ്യുന്നതിനിടെ ഇരുവരെയും ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരുവരും ഡിയോലാലി ക്യാമ്പിലെ ഭാട്ടിയ കോളജിലെ വിദ്യാര്‍ഥികളാണെന്നും 11-ാം…
Read More