റെയില്‍വേ ട്രാക്കില്‍ റീല്‍സ് എടുക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ റെയില്‍വേ ട്രാക്കില്‍ മൊബൈല്‍ഫോണില്‍ റീല്‍ ചിത്രീകരിക്കവെ വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു.

സങ്കേത് കൈലാസ് റാത്തോഡ്, സച്ചിന്‍ ദിലീപ് കാര്‍വാര്‍ എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം വാല്‍ദേവി നദി പാലത്തിന് സമീപമുള്ള റെയില്‍വേ ട്രാക്കിലായിരുന്നു അപകടം.

  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ

സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ മൊബൈലില്‍ റീല്‍സ് ഷൂട്ട് ചെയ്യുകയും സെല്‍ഫിയെടുക്കുകയും ചെയ്യുന്നതിനിടെ ഇരുവരെയും ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരുവരും ഡിയോലാലി ക്യാമ്പിലെ ഭാട്ടിയ കോളജിലെ വിദ്യാര്‍ഥികളാണെന്നും 11-ാം ക്ലാസ് പരീക്ഷ വിജയിച്ചവരാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കിന് സമീപം റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ 16കാരന്‍ ട്രെയിന്‍ ഇടിച്ചുമരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കര്‍ണാടക അതിര്‍ത്തി അടച്ചു
[masterslider id="10"]

Related posts