പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഹർജി

ബെംഗളൂരു : പോക്സോ കേസിൽ മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയിൽ ഹർജി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് പെൺകുട്ടിയുടെ അഭിഭാഷകൻ ഹർജിനൽകിയത്.

പെൺകുട്ടിയുടെ സഹോദരന്റെ അഭ്യർഥനപ്രകാരമാണ് ഹർജിനൽകിയതെന്ന് അഭിഭാഷകനായ എസ്. ബാലൻ പറഞ്ഞു.

  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ

ഹർജി അടുത്തയാഴ്ച പരിഗണിച്ചേക്കും. മാർച്ച് 14-നാണ് പെൺകുട്ടിയുടെ അമ്മ യെദ്യൂരപ്പയ്ക്കെതിരേ സദാശിവനഗർ പോലീസിൽ പരാതിനൽകിയത്.

കഴിഞ്ഞ ഫെബ്രുവരിയിൽ വഞ്ചനാക്കേസുമായി ബന്ധപ്പെട്ട് നീതിലഭിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പയുടെ ബെംഗളൂരുവിലെ വീട്ടിലെത്തിയപ്പോൾ മകൾക്കുനേരേ അതിക്രമംനടന്നെന്നാണ് പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts