കർണാടക ആർടിസി ബസുകളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം; 25 മുതൽ യുപിഐ, ക്യുആർ കോഡ് എന്നിവ വഴി പണമടച്ച് ടിക്കറ്റെടുക്കാം

ബെംഗളൂരു ∙ ചില്ലറക്ഷാമത്തിന് പരിഹാരമായി കർണാടക ആർടിസി ബസുകളിൽ ഡിജിറ്റൽ പേയ്മെന്റ് ടിക്കറ്റ് (ക്യുആർ കോഡ്) സംവിധാനത്തിന് 25 മുതൽ തുടക്കമിടും.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനാന്തര റൂട്ടുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. യുപിഐ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ കഴിയുന്ന 10,245 ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രങ്ങളാണ് (ഇടിഎം) സ്വകാര്യ കമ്പനി കർണാടക ആർടിസിക്ക് 5 വർഷത്തേക്ക് വാടകയ്ക്ക് നൽകുന്നത്.

  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം

ഇത് ഉപയോഗിക്കാൻ കണ്ടക്ടർമാർക്കുള്ള പരിശീലനവും പൂർത്തിയായി. ഇടിഎമ്മിൽ ബോർഡിങ് പോയിന്റും ഡ്രോപ്പിങ് പോയിന്റും യാത്രക്കാരുടെ എണ്ണവും നൽകിയാൽ ടിക്കറ്റ് നിരക്ക് ലഭിക്കും.

ഇടിഎമ്മിൽ തെളിയുന്ന ക്യുആർ കോഡ് ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് പണം നൽകാം. കലബുറഗി ആസ്ഥാനമായ കല്യാണ കർണാടക ട്രാൻസ്പോർട്ട് കോർപറേഷനിൽ (കെകെആർടിസി) നേരത്തേ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കിയിരുന്നു.

അത് വിജയകരമായതോടെയാണ് കർണാടക ആർടിസിയും ഡിജിറ്റൽ പേയ്മെന്റ് രീതി നടപ്പിലാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
[masterslider id="10"]

Related posts