വർഷങ്ങൾക്ക് ശേഷം മുറപ്പെണ്ണിനെ ചേർത്ത് പിടിച്ചുള്ള ചിത്രം പങ്കുവച്ച് നടൻ ബാല; എലിസബത്തിനെ തിരഞ്ഞ് ആരാധകർ 

നടൻ ബാലയെ മലയാളികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.

തമിഴ് സിനിമാ കുടുംബത്തിലാണ് ജനിച്ചതെങ്കിലും തമിഴ് സിനിമകള്‍ നിരവധി ചെയ്തിട്ടുണ്ടെങ്കിലും ബാലയിലെ നടനെ പ്രേക്ഷകർ അംഗീകരിച്ച്‌ തുടങ്ങിയത് മലയാളത്തില്‍ സിനിമകള്‍ ചെയ്ത് തുടങ്ങിയശേഷമാണ്.

കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും മുമ്പ് ഷെഫീക്കിന്റെ സന്തോഷം എന്നൊരു സിനിമയില്‍ ശ്രദ്ധേയ വേഷം ബാല ചെയ്തിരുന്നു.

സിനിമയില്‍ സജീവമല്ലെങ്കിലും ബാലയെ എപ്പോഴും വാർത്തകളില്‍ നിറയുന്ന സെലിബ്രിറ്റിയാണ്.

കൂടാതെ സന്നദ്ധ സഹായപ്രവർത്തനങ്ങളും ബാല കഴിയും വിധം ചെയ്യുന്നുണ്ട്.

നിർധനരായ രോഗികളും സ്വന്തമായി വീടില്ലാത്തവരുമെല്ലാം സഹായം അഭ്യർത്ഥിച്ച്‌ താരത്തിന്റെ അടുത്ത് എത്താറുണ്ട്.

  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

എല്ലാവർക്കും തന്നാല്‍ കഴിയും വിധം സഹായം നല്‍കാൻ ബാലയും ശ്രമിക്കാറുണ്ട്.

സോഷ്യല്‍മീഡിയയില്‍ ബാല എപ്പോഴും സജീവമാണ്. അതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങള്‍ അതിവേഗത്തില്‍ അറിയാൻ ആരാധകർക്ക് കഴിയാറുണ്ട്.

കൊച്ചിയില്‍ സെറ്റില്‍ഡായ ബാല പങ്കിട്ട പുതിയ സോഷ്യല്‍മീഡിയ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.

കഴിഞ്ഞ ദിവസം അമ്മാവന്റെ മകളും മുറപ്പെണ്ണുമായ കോകില ഉണ്ടാക്കി തന്ന ഭക്ഷണത്തിന്റെ വിശേഷങ്ങള്‍ ബാല പങ്കിട്ട് എത്തിയിരുന്നു.

ഇപ്പോഴിതാ കോകിലയെ ചേർത്ത് നിർത്തിയുള്ള ഫോട്ടോയ്ക്ക് ബാല കുറിച്ച വാക്കുകളും അതിന് വന്ന ആരാധകരുടെ കമന്റുകളുമാണ് ചർച്ചയാകുന്നത്.

  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം

എൻ്റെ ത്യാഗങ്ങള്‍ ഭീരുത്വമല്ല. എൻ്റെ കൃതജ്ഞതയായി പരിഗണിക്കുക. 16 വർഷത്തിനുശേഷം ഞാൻ സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നു. അതിൻ്റെ അർത്ഥം ഞാൻ എൻ്റെ ഭൂതകാലത്തെ മറക്കുന്നുവെന്നല്ല എന്നായിരുന്നു ബാലയുടെ കുറിപ്പ്.

നടന്റെ പോസ്റ്റ് വൈറലായതോടെ കോകിലയുമായി വിവാഹനിശ്ചയം കഴിഞ്ഞോയെന്ന് തിരക്കി ആരാധകർ എത്തി.

എന്നാല്‍ താരം ഒന്നിനും കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
[masterslider id="10"]

Related posts