മലിനജലം കുടിച്ച് 3 വയസുകാരി ഉൾപ്പെടെ 6 പേർ മരിച്ചു

ബെംഗളൂരു : തുമകൂരുവിൽ മാലിന്യംകലർന്ന കുടിവെള്ളം കുടിച്ചതിനെത്തുടർന്ന് രോഗബാധിതരായ മൂന്നുവയസ്സുകാരിയുൾപ്പെടെ ആറുപേർ മരിച്ചു. നൂറോളംപേർ ആശുപത്രിയിൽ ചികിത്സതേടി. മധുഗിരി താലൂക്കിലെ ചിന്നേനഹള്ളിയിലാണ് സംഭവം. പ്രദേശവാസികളായ ചിക്കദാസപ്പ (76), പെഡ്ഡണ്ണ (72), ഹനുമക്ക (85), നാഗമ്മ (89), നാഗപ്പ (85), മീനാക്ഷി (മൂന്ന്) എന്നിവരാണ് മൂന്നുദിവസത്തിനിടെ മരിച്ചത്. സംഭവത്തിൽ പഞ്ചായത്ത് വികസന ഓഫീസറെയും കുടിവെള്ള വിതരണത്തിന് ചുമതലപ്പെടുത്തിയ ജീവനക്കാരനെയും സസ്പെൻഡ് ചെയ്തതായി മന്ത്രി അറിയിച്ചു. പ്രദേശത്ത് ജനവിതരണപൈപ്പുകളുടെ പണി നടക്കുന്നതിനിടെ പൈപ്പ് പൊട്ടി മലിനജലം കുടിവെള്ളത്തിൽ കലരുകയായിരുന്നെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച ക്ഷേത്രോത്സവത്തിന്റെ ഭാഗമായി…

Read More

ഡ്രൈവർരഹിത മെട്രോയുടെ പരീക്ഷണയോട്ടം തുടങ്ങി

ബെംഗളൂരു : നമ്മ മെട്രോ യെല്ലോ ലൈനിൽ (ആർ.വി.റോഡ്-ബൊമ്മസാന്ദ്ര) ഡ്രൈവർരഹിത മെട്രോയുടെ പരീക്ഷണയോട്ടം തുടങ്ങി. വ്യാഴാഴ്ച രാവിലെ 10.30-ന് പരീക്ഷണയോട്ടം ആരംഭിച്ചു. വരും ദിവസങ്ങളിൽ ട്രാക്‌ഷൻ ബ്രേക്ക്, മണൽച്ചാക്കുവെച്ചുള്ള പരീക്ഷണം, സിഗ്നലിങ് തുടങ്ങിയ പരീക്ഷണങ്ങൾ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) നടത്തും. പരീക്ഷണങ്ങൾക്കുശേഷം റെയിൽ സുരക്ഷാ കമ്മിഷണർ പരിശോധനനടത്തി മെട്രോ സർവീസിന് അനുമതി നൽകും. ചൈനയിൽ നിന്നെത്തിച്ച മെട്രോ കോച്ചുകൾ ഹെബ്ബഗൊഡി മെട്രോ ഡിപ്പോയിൽ 37 വിവിധ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. ഈവർഷം ഡിസംബറോടെ സർവീസ് തുടങ്ങാനാണ് ബി.എം.ആർ.സി.എൽ. ലക്ഷ്യമിടുന്നത്. ആർ.വി. റോഡിനെയും…

Read More

പെരുന്നാൾ അവധി; നാട്ടിലേക്കുള്ള യാത്രയ്ക്ക് സ്വകാര്യ ബസുകൾ ഈടാക്കുന്നത് മൂന്നിരട്ടി തുക 

ബെംഗളൂരു: പെരുന്നാൾ ആഘോഷത്തിനായി കൂടുതൽ പേർ നാട്ടിലേക്ക് പോകുന്ന ഇന്ന് കേരള, കർണാടക ആർടിസി സ്പെഷ്യൽ ബസുകൾ ഉൾപ്പെടെ എണ്ണം കൂടിയതോടെ മൂന്നിരട്ടി വരെ അധിക നിരക്ക് ഈടാക്കി സ്വകാര്യ ബസുകൾ. പെരുന്നാൾ തിങ്കളാഴ്ച ആയതിനാൽ തുടർച്ചയായി 3 ദിവസം അവധി ലഭിക്കുന്നതാണ് തിരക്ക് കൂടാൻ കാരണം. കോഴിക്കോടേക്ക് നോൺ എസി സ്ലീപ്പർ ബസിലെ ടിക്കറ്റ് നിരക്ക് 5000 രൂപ വരെ ഉയർന്നു. സാധാരണ 1000 മുതൽ 1500 വരെ ഉണ്ടായിരുന്ന തുകയാണ് ഇപ്പോൾ 5000 ആയി ഉയർത്തിയത്. കേരള ആർടിസി യുടെ കോഴിക്കോട്,…

Read More

നഗരത്തിലെ ആദ്യ ഇരുനില മേൽപാലം ഗതാഗതസജ്ജമായി

ബെംഗളൂരു : നഗരത്തിലെ ആദ്യ ഇരുനില മേൽപ്പാലം ഗതാഗതസജ്ജമായി. നമ്മ മെട്രോ യെല്ലോ ലൈനിലൂടെ (ആർ.വി. റോഡ്-ബൊമ്മസാന്ദ്ര) കടന്നുപോകുന്ന റാഗിഗുഡ്ഡമുതൽ സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷൻവരെ 3.3 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലമാണ് സജ്ജമായത്. മേൽപ്പാലത്തിന്റെ താഴത്തെനിലയിലൂടെ വാഹനങ്ങളും മുകളിലത്തെ നിലയിലൂടെ മെട്രോ സർവീസുമാണ് ഉണ്ടാവുക. മേൽപ്പാലത്തിൽ ഒരുഭാഗത്തേക്കുള്ള ഭാഗം ഈ മാസം 15-ന് ശേഷം ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ബി.എം.ആർ.സി.എൽ. അറിയിച്ചു. മെട്രോ പാതയിൽ ഈവർഷം അവസാനത്തോടെ സർവീസ് ആരംഭിക്കും. നിലവിലുള്ള റോഡിനേക്കാൾ എട്ടുമീറ്റർ ഉയരത്തിലാണ് മേൽപ്പാലത്തിന്റെ ആദ്യത്തെ നില വരുന്നത്. മെട്രോ പാതയുള്ള രണ്ടാത്തെ…

Read More

കുവൈത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ രാവിലെ കൊച്ചിയിൽ എത്തിക്കും

തിരുവനന്തപുരം: കുവൈത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാളെ രാവിലെ കൊച്ചിയിലെത്തിക്കും. രാവിലെ 8.30ടെയാണ് മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ എത്തിക്കുമെന്നാണ് വിവരം. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വ്യോമസേനയുടെ വിമാനത്തില്‍ തന്നെ ആയിരിക്കുമോ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയില്‍ എത്തിക്കുക, അതല്ലെങ്കില്‍ ഡല്‍ഹിയില്‍ എത്തിച്ചതിന് ശേഷമായിരിക്കുമോ കൊച്ചിയിലേക്ക് വരിക എന്ന കാര്യത്തില്‍ വ്യക്തതയില്ല. മൃതദേഹങ്ങള്‍ നേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കാനുള്ള നടപടിയും നോര്‍ക്ക സ്വീകരിച്ചിട്ടുണ്ട്. അതേസമയം, ആരോഗ്യ മന്ത്രി…

Read More

ചാർജ് ഉയർത്തി; എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിന് ഇനി ചിലവ് കൂടും

ന്യൂഡൽഹി: എ.ടി.എം ഇടപാടുകള്‍ക്ക് ഇനി ചാർജേറും. കോണ്‍ഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി ഇന്റർചേഞ്ച് ഫീ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആർ.ബി.ഐയേയും നാഷണല്‍ പേയ്മെന്റസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയേയും സമീപിച്ചതോടെയാണ് ചാർജ് വർധനക്ക് കളമൊരുങ്ങിയത്. ഇന്റർചെഞ്ച് ഫീസ് 23 രൂപയാക്കി വർധിപ്പിക്കണമെന്നാണ് കോണ്‍ഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി ആവശ്യപ്പെട്ടിരിക്കുന്നത്. കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ബാങ്കുകള്‍ തമ്മില്‍ ഈടാക്കുന്ന നിരക്കാണ് ഇന്റർചെയ്ഞ്ച് ഫീസ്. അക്കൗണ്ടുള്ള ബാങ്കിലെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച്‌ മറ്റൊരു ബാങ്കിന്റെ എ.ടി.എം കൗണ്ടറില്‍ നിന്നും ഉപഭോക്താവ് പണം പിൻവലിച്ചാല്‍ ഡെബിറ്റ് കാർഡ് നല്‍കിയ ബാങ്ക് പണം പിൻവലിക്കപ്പെട്ട…

Read More

കോടതിയിൽ പാക് അനുകൂല മുദ്രാവാക്യം വിളിച്ച് പ്രതി 

ബെംഗളൂരു: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെയും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഗുണ്ടാ നേതാവ് കോടതി വളപ്പില്‍ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു. ഗുണ്ടാ നേതാവ് ജയേഷ് പൂജാരിയാണ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. സംഭവത്തെ തുടർന്ന് ഇയാളെ അഭിഭാഷകർ ഉള്‍പ്പെടെ മർദ്ദിച്ചു. ബുധനാഴ്ച ബെലഗാവിയിലായിരുന്നു സംഭവം. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് ജയേഷ് പൂജാരിയെ അറസ്റ്റ് ചെയ്തത്. കേസില്‍ ജില്ലാ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഈ സമയം കോടതിയില്‍…

Read More

ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്സോ കേസില്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗളൂരു കോടതി. 17കാരിയായ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് നടപടി. ഈ വര്‍ഷം ഫെബ്രുവരി രണ്ടിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെട്ട ബലാത്സംഗ കേസിൽ സഹായം തേടി യുവതി മകളെയും കൂട്ടി യെദ്യൂരപ്പയുടെ സഹായം തേടി അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തിയിരുന്നു. എന്നാല്‍ വിഷയം പറഞ്ഞ ശേഷം മകളെ അദ്ദേഹം മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയിരിക്കുന്ന പരാതി. എന്നാല്‍ പരാതിക്കാസ്പദമായ സംഭവം…

Read More

തല മുണ്ഡനം ചെയ്ത് നടി രചന നാരായണൻ കുട്ടി; ചിത്രം വൈറൽ

മിനിസ്ക്രീനില്‍ നിന്നുമെത്തി സിനിമാലോകത്ത് ശ്രദ്ധ നേടിയ താരമാണ് രചന നാരായണൻകുട്ടി. തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തിരിക്കുകയാണ് താരമിപ്പോള്‍. തിരുപ്പതിയില്‍ വഴിപാടായി മുടി സമർപ്പിച്ച്‌ എല്ലാ അഹംഭാവത്തില്‍ നിന്നും മുക്തി നേടിയിരിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ കുറിപ്പില്‍ രചന പറയുന്നത്. ‘ഗോവിന്ദാ ഗോവിന്ദാ.. എന്നെ സമർപ്പിക്കുന്നു. അഹന്തയില്‍ നിന്ന് മുക്തി നേടുന്നു, തമോഗുണങ്ങള്‍ നീക്കം ചെയ്യുന്ന ഭഗവാന്റെ സന്നിധിയില്‍,’ എന്ന അടികുറിപ്പോടെയാണ് തല മുണ്ഡനം ചെയ്തതിനു ശേഷമുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചിരിക്കുന്നത്. തിരുപ്പതിയില്‍ വഴിപാടായി മുടി സമർപ്പിച്ച്‌ എല്ലാ അഹംഭാവത്തില്‍ നിന്നും മുക്തി നേടിയിരിക്കുന്നു…

Read More

യെദ്യൂരപ്പയുടെ അറസ്റ്റിന് സാധ്യത; മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയിൽ 

ബെംഗളൂരു: പോക്സോ കേസില്‍ ബി.എസ്. യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യാൻ സാധ്യത. കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റ് യെദ്യൂരപ്പയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. വേണ്ടി വന്നാല്‍ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര വ്യക്തമാക്കി. അതേ സമയം കേസില്‍ മുൻകൂർ ജാമ്യം തേടി യെദ്യൂരപ്പ കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 2024 ഫെബ്രുവരിയില്‍ യെദ്യൂരപ്പയുടെ വസതിയില്‍ വച്ചു നടന്ന യോഗത്തിനിടെ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ച്‌ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 എ( ലൈംഗികാതിക്രമം), പോക്സോ നിയമം…

Read More